ലക്ഷ്യങ്ങള്‍ ഇല്ലാത്ത അലസമായി ജീവിക്കുന്ന രണ്ടു ചെറുപ്പക്കാര്‍ അതും ഗള്‍ഫില്‍ , രണ്ടു പേരും അവിവാഹിതര്‍ അതില്‍ ഒരാള്‍ക്ക് പങ്കാളിയെ കുറിച്ച് തന്‍റെ തായ കാഴ്ചപാടുകള്‍ ഉണ്ട് , മറ്റേയാള്‍ക്ക് അങ്ങനെ ഒരു ചിന്തയുമില്ല, സ്വന്തം കാര്യം തന്നെ മര്യാദക്ക് നോക്കി നടത്താന്‍ മടിയാണ് അപ്പോഴാണ് വേറെ ഒരാളെ കൂടി ജീവിതത്തില്‍ കൂട്ടുന്നത് , അതാണ് രണ്ടാമത്തെ ആളുടെ പക്ഷം . രണ്ടു പേരും ഒരു പോലെയാണ് കുറച്ചു നാള്‍ എവിടെയെങ്കിലും ജോലിക്ക് പോകും , ഒന്നിലങ്കില്‍ അവിടന്ന് പിരിച്ചു വിടും അല്ലേല്‍ രാജി വെക്കും . വൈകിട്ടായാല്‍ എവിടെയെങ്കിലും രണ്ടു പേരും ഒരുമിച്ചു കൂടും ഓരോ ചായ കുടിക്കും പിന്നെ കുറെ സിഗരെറ്റ് വലിക്കും എന്തെകിലും ഒക്കെ പറഞ്ഞിരിക്കും , രണ്ടാമന്റെ പേര്‍ അഫ്സല്‍ ഒന്നാമന്റെ പേര്‍ രാഹുല്‍ , ഇങ്ങനെയൊക്കെ ഇവര്‍ ചിന്തിക്കാനും ജീവിക്കാനും കാരണം ഇവരുടെ വീടുകാര്‍ തന്നെയാണ് , രണ്ടു പേര്‍ക്കും വീട്ടില്‍ ബാധ്യതകള്‍ ഒന്നും ഇല്ല , അത് കൊണ്ട് തന്നെ നാളെയെ കുറിച്ച് വേവലാതി ഇല്ല . ഇവര്‍ രണ്ടു പേര്‍ക്കും ഒരേ പ്രായമാണ്. ഇവര്‍ തമ്മില്‍ ഒരുപാട് വ്യത്ത്യാസങ്ങളും ഉണ്ട് അതില്‍ പ്രധാനം ഒരാള്‍ മദ്ധ്യകേരളവും ,(കൊച്ചി) മറ്റെയാള്‍ വടക്കനുമാണ്. കോയിക്കോട് .
അന്നും ഇവര്‍ പതിവ് സ്ഥലത്ത് തന്നെ കൂടി, ഓരോ ചൂട് ചായയും മറ്റേ കയ്യില്‍ സിഗരെറ്റ് മായി കുറെ നേരം സംസാരിച്ചിരുന്നു, പിന്നെ കുറെ നേരം മൌനം ആയിരുന്നു ആ മൌനത്തിനു അന്ത്യം നല്‍കിയത് അഫ്സല്‍ ആയിരുന്നു , എനിക്ക് മരിക്കണം , രാഹുല്‍ ഇത് കേട്ട് വെറുതെ ചിരിച്ചു. അഫ്സല്‍ വീണ്ടും പറഞ്ഞു , ഇല്ല ഞാന്‍ കാര്യത്തില്‍ പറഞ്ഞതാണ് എനിക്ക് മരിക്കണം. എന്തിനു ? രാഹുല്‍ ചോദിച്ചു, അതിനു ഒരു മറു ചോദ്യമാണ് അഫസല്‍ നല്‍കിയത് , എന്തിനു ജീവിക്കണം? കുറെ നേരം രണ്ടു പേരും മിണ്ടിയില്ല . കുറച്ചു നേരം കഴിഞ്ഞപ്പോള്‍ രാഹുല്‍ ചോദിച്ചു എങ്ങനെ മരിക്കണം ? അഫ്സല്‍ പറഞ്ഞു ആത്മഹത്ത്യ, അല്ലാതെ പിന്നെ എങ്ങനെ ? കുറച്ചു നേരം ആലോചിച്ചു കൊണ്ട് രാഹുല്‍ പറഞ്ഞു എന്തു കൊണ്ട് ഒരു കൊലപാതകം ആക്കികൂട? അഫ്സല്‍ രാഹുലിനെ സൂക്ഷിച്ചു നോക്കി , അതെ ഞാന്‍ കാര്യത്തില്‍ പറഞ്ഞതാണ് ഒരു ദുരൂഹ മരണം , എങ്ങനെ കൊള്ളാമോ ? അഫ്സല്‍ ചിരിച്ചുകൊണ്ട് ചോദിച്ചു അതെന്തിനാ ? നീ ഒരു സാധാരണക്കാരനായി ആണ് ഇത്രയും നാള്‍ ജീവിച്ചത് നീ മരിക്കുമ്പോഴും ഒരു സാധാരണക്കാരനായി എന്തിനു മരിക്കണം , സാധാരണ മരണമാണ് എങ്കില്‍ , തേജസ്സിലോ, മാധ്യമത്തിലോ ഒരു രണ്ടു വരി വാര്‍ത്ത വരും ഖാത്തറില്‍ യുവാവ് ആത്മഹത്ത്യ ചെയ്തു ഇന്ത്യന്‍ കള്‍ച്ഛരല്‍ അസോസിയേഷന്‍റെയും കോഴിക്കോട് ജമ: അത്ത് പ്രവര്‍ത്തകരും കൂടി വേണ്ട നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതശരീരം നാട്ടിലേക്കയച്ചു. അപ്പോഴും അവിടെ നിനക്കല്ല പ്രാധാന്യം , അത് മാത്രമല്ല ഇത്രയും നാളത്തെ നമ്മുടെ ജീവിതം പോലും ആരും അറിയാതെ പോയി പക്ഷെ മരണം അങ്ങനെ ആകാന്‍ പാടില്ല എല്ലാവര്‍ക്കും അസൂയ തോന്നണം എല്ലാദിവസവും മിനിമം ഒരു അഞ്ചു ലക്ഷം സര്‍ക്കുലെഷന്‍ ഉള്ള പത്രങ്ങളില്‍ കുറഞ്ഞത് ഒരു രണ്ടു ആഴ്ച്ച്ചയെന്കിലും നിന്‍റെ കഥ വന്നു കൊണ്ടിരിക്കണം ,വാര്‍ത്ത ചാനലുകളില്‍ ചര്‍ച്ചകള്‍ നടക്കണം , അഫ്സല്‍ എന്നാ യുവാവിന്‍റെ ദുരൂഹ മരണം ആത്മഹത്യയോ , കൊലപാതകമോ നിങ്ങളുടെ അഭിപ്രായങ്ങള്‍ YES എന്നോ NO ടൈപ്പ് ചെയ്തു 6969 എന്നാ നമ്പരിലേക്ക് SMS ചെയ്യാന്‍ പറയും നിനക്ക് വേണ്ടി ഇന്നേ വരെ ഒരു ചായ പോലും മേടിച്ചു തരാത്ത തെണ്ടികള്‍ കയ്യിലെ കാശ് കളഞ്ഞു SMS അയക്കും വിളിച്ചു അഭിപ്രായങ്ങള്‍ പറയും , ജോലിയും ഇല്ലാതെ പനി പിടിച്ചു ഒരാഴ്ച നീ കിടപ്പിലായപ്പോള്‍ ഒന്ന് വന്നു അന്വേഷിക്കാതിരുന്നവര്‍ , നിന്‍റെ ഘാതകനെ അന്വേഷിച്ചു ഉറക്കം കളയണം, നാട്ടില്‍ പരക്കെ പ്രക്ഷോഭങ്ങള്‍ നടക്കണം , എല്ലാ വര്‍ഷവും നിന്‍റെ മരണ വാര്‍ഷികത്തിന് നിന്‍റെ ഘാതകരെ പിടികൂടാത്തതില്‍ പ്രതീഷേധിച്ചു പത്രങ്ങളും ഫേസ് ,ബുക്കും ഇവിടത്തെ നിയമ വ്യവസ്ഥിതിയെയും നിയമത്തിനെയും വിമര്‍ശിക്കണം , രാഷ്ട്രീയക്കാരന്‍ മാരെ വഴി തടയണം , പിന്നെ വെടി വെയ്പ്പ് ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം പ്രാര്‍ഥിക്കണം , കാരണം വെടി വെയ്പെങ്ങാനും ഉണ്ടായി അതില്‍ ആരെങ്കിലും ചത്താല്‍ പിന്നെ അവനാകും ഹീറോ പിന്നെ നിന്നെ ആര്‍ക്കും വേണ്ടാതാകും . ഇവിടത്തെ കോടതികള്‍ CBI , GOVERNMENT ഇവരെയൊക്കെ നിരന്തരമായി വിമര്‍ശിക്കണം എല്ലാം നിന്റെ പേരില്‍ , പിന്നെ ഈ സര്‍ക്കാര്‍ കൂടി നിലം പൊത്തിയാല്‍ ഒന്ന് ഓര്‍ത്തു നോക്ക് പിന്നെ നീ ആരാ ? പിന്നെ നിനക്ക് ഭാഗ്യമുണ്ടെങ്കില്‍ ഏതേലും പൊട്ടന്‍ ഗള്‍ഫ് മലയാളി നിന്‍റെ കഥവച്ചു ഒരു സിനിമ കൂടി എടുത്താല്‍.............................,,,,,,,, അപ്പോള്‍ അഫ്സല്‍ ഒന്ന് പുഞ്ചിരിച്ചു , $^#** ഇതൊക്കെ നടക്കുമോ ? രാഹുല്‍ തീര്‍ത്ത് പറഞ്ഞു നടക്കും പക്ഷെ ഇത്രയും നാളത്തെ പോലെ ഉഴപ്പരുത് അവസാന കളിയാണ് ഇതെങ്കിലും മര്യാദക്കു കളിക്കണം , അഫ്സല്‍ വാക്ക് കൊടുത്തു ഇനി അങ്ങോട്ട് നീ പറയുന്നത് പോലെ ചെയ്യാം , പക്ഷേ എനിക്കൊരു ആഗ്രഹം ഉണ്ട് എന്‍റെ കൊച്ചാപ്പ ഒരാള്‍ ഉണ്ട് എനിക്ക് ഇതുവരെ ഒരു മനസമാധാനം തന്നട്ടില്ല , ആ പഹയന്റെ മക്കളെല്ലാം വലിയ നിലയില്‍ ആണ് അതിന്റെ അഹങ്കാരമാണ് , അയാളെ നീ ഇതിലേക്ക് വലിച്ചിഴക്കണം എനിട്ടു കോടതിയായ കോടതി മുഴുവന്‍ കയറ്റി ഇറക്കണം അത് എനിക്ക് പരലോകത്തിരുന്നു കാണണം , കറുത്ത തുണി കൊണ്ട് മറച്ചു പത്രക്കാരുടെ ഇടയിലൂടെ പോലീസ്കാര് കൊച്ചാപ്പനെ വലിചു കൊണ്ട് പോകുന്നത് , എന്ത് രസം ആയിരിക്കും അല്ലെ.? അതെ രാഹുല്‍ പറഞ്ഞു നിന്‍റെ കൊച്ചാപ്പ മാത്രമല്ലട എന്നെയും നിന്നെയും ദ്രോഹിച്ച എല്ലാ തെണ്ടികള്‍ക്കും പണി കൊടുക്കാം. സംഗതി പറയാന്‍ എളുപ്പമാണ് , എന്നാല്‍ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അത്ര എളുപ്പമല്ല നമുക്ക് ശരിക്ക് ആലോചിച്ചു കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകെണ്ടിയിരിക്കുന്നു , അഫ്സല്‍ അപ്പോഴും സ്വപ്ന ലോകത്ത് തന്നെ ആയിരുന്നു രാഹുല്‍ ചോദിച്ചു നീ എന്താ ആലോചിക്കുന്നത്, അല്ലട ഞാന്‍ കൊചാപ്പാനെ പോലീസ് ചോദ്യം ചെയുന്ന രംഗം ഒന്ന് മനസ്സില്‍ സങ്കല്പ്പിക്കുകയായിരുന്നു , ആ പഹയനിട്ടു ഒരു ഇരുട്ടടി എങ്കിലും കൊടുക്കണം എന്നത് എന്‍റെ ആഗ്രഹം ആയിരുന്നു നമ്മള്‍ വിചാരിച്ചപോലെ നടന്നാല്‍ അതു പോലീസ്‌കാര് കൊടുത്തോളും അല്ലെ ? അതെ പക്ഷെ കുറച്ചു പൈസ ചിലവാകും നമ്മള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ നടക്കണമെങ്കില്‍ , അതോര്‍ത്തു നീ ബേജാര്‍ ആകണ്ട നാട്ടില്‍ കുറച്ചു സ്ഥലം ഉണ്ട് ഇവിടെ ഒരു ബിസിനെസ്സ് ആവശ്യത്തിനെന്നു പറഞ്ഞു വാപ്പയെ കൊണ്ട് വില്‍പ്പിച്ചു ആ പണം നമുക്ക് ഉപയോഗിക്കാം , പണം കിട്ടിയാല്‍ അപ്പോള്‍ തന്നെ മരിക്കാമല്ലോ അപ്പൊ പണം എന്ത് ചെയ്തു എന്നതിനും മറുപടി പറയണ്ടല്ലോ ? അഫ്സല്‍ എല്ലാ തീരുമാനിച്ചു ഉറപ്പിച്ചപോലെ ആണ് മറുപടി പറഞ്ഞത്. എങ്കില്‍ ശരി ഇന്ന് മുതല്‍ നമുക്കോ ഓരോ കാര്യങ്ങള്‍ ആയി PLAN ചെയ്യാം. നമുക്ക് നാളെ കുറച്ചു നേരത്തെ വരാം , ഇന്നിപ്പോ സമയം ഒരുപാടായി നാളെ ജോലിക്ക് പോകണ്ടേ , മറ്റന്നാള്‍ അവധിയല്ലേ അതുകൊണ്ട് ബാക്കി കാര്യങ്ങള്‍ നമുക്ക് നാളെ തീരുമാനിക്കാം ഇതും പറഞ്ഞു രണ്ടു പേരും അവരവരുടെ ROOM ലേക്ക് മടങ്ങി . അഫ്സലിന് അന്ന് രാത്രി ഉറക്കം വന്നില്ല , ഞാനും ഈ ലോകത്തില്‍ നാളെ തുടങ്ങി എന്തൊക്കെയോ ആകാന്‍ പോകുന്നു............