ഇനി CNN IBN , ഇത് നൂറു ശതമാനവും SOUTHERN BAPTIST CHURCH ന്‍റെ കീഴില്‍ വരുന്ന ഒരു ചാനല്‍ ആണ് , ലോകത്തിലെ തന്നെ ഏറ്റവും വലിയ BAPTIST സംഘടന ആണ് ഇത്, മതപരിവര്‍ത്തനം ആണ് ഇവരുടെ പ്രധാന ലക്‌ഷ്യം . ഇതിന്‍റെ ആസ്ഥാനം അമേരിക്ക ആണ് . ഇതിന്‍റെ ഇന്ത്യയിലെ ചാനല്‍ തലവന്‍ ആണ് രാജ്ദീപ് സര്‍ദേശായി പിന്നെ രാജ്ദീപ്ന്റെ ഭാര്യ സാഗരിക ഘോഷ് , ഓരോ വര്‍ഷവും അമേരിക്കയിലെ പള്ളിക്കാര്‍ ചാനലിന് അതിന്റെ വികസനത്തിന് കൊടുക്കുന്നത് 800 million US dollar . ഇതില്‍ ഇവര്‍ രണ്ടു പേരും തമ്മിലാണ് ,മല്‍സരം ആരാണ് ഗുജറാത്ത് സര്‍ക്കാരിനു എതിരെ കൂടുതല്‍ വാര്‍ത്തകള്‍ കൊടുക്കുന്നത് എന്ന കാര്യത്തില്‍ , ഇപ്പോള്‍ ഈ ചാനലിന് വേറെ ഒരു അവകാശി കൂടി ഉണ്ട് മുകേഷ് അംബാനി , അതും ഇന്ത്യയില്‍ മാത്രം . ഗുജറാത്തില്‍ കലാപം രൂക്ഷം ആകുന്നതു Feb 28 പക്ഷേ കലാപത്തെ കുറിച്ചുള്ള ഭയാനകമായ കഥകള്‍ CNN IBN തുടങ്ങുന്നത് March 10 , ഗുജറാത്ത് കലാപം ഭയാനകമായി ചിത്രീകരിക്കാന്‍ അറബി രാജ്യത്തില്‍ നിന്നും CNN IBN നു കിട്ടിയത് 2 million dollar . ഇതില്‍ സാഗരികയാണ് മോഡിയെ ആക്രമിക്കുന്ന കാര്യത്തില്‍ മുന്നില്‍ , മോഡിക്കെതിരെയുള്ള വാര്‍ത്തകള്‍ ഇവര്‍ തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ് " Blow to Modi " or " Big Blow to Modi " , ഇതാണ് നമ്മുടെ മല്ലു ചാനലുകള്‍ അതേപോലെ തന്നെ പകര്‍ത്തുന്നത് " മോഡിക്ക് തിരിച്ചടി " അല്ലങ്കില്‍ " മോഡിക്ക് കനത്ത തിരിച്ചടി " പിന്നെയാണ് വാര്‍ത്തകള്‍ പറയുന്നത് , വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ വളരെ സാമര്‍ത്ഥ്യം ഉള്ളവര്‍ ആണ് മുകളില്‍ പറഞ്ഞ ഭാര്യ ഭര്‍ത്താക്കന്മാര്‍ .അതിനു ഒരുപാട് ഉദ്ദാഹരണങ്ങള്‍ ഉണ്ട് അതില്‍ ഒന്നാണ് , നേരത്തെ റെക്കോര്‍ഡ് ചെയ്തു വച്ച , ശ്രീ ശ്രീ രവിശങ്കറിന്റെ ഒരു അഭിമുഖം ഈ ചാനലില്‍ ലൈവ് ചര്‍ച്ചയില്‍ വന്നു സാഗരിക ചോദ്യങ്ങള്‍ ചോദിക്കുന്നു രവിശങ്കര്‍ മറുപടി പറയുന്നു , കൂടാതെ വേറെ ആളുകളും ആ ചര്‍ച്ചയില്‍ ഉണ്ടായിരുന്നു , എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഇതിനെതിരെ സകല തെളിവുകള്‍ സഹിതം ചോദ്യം ചെയ്യപെട്ടു , ഈ ലൈവ് ചര്‍ച്ച നടന്ന ദിവസം രവിശങ്കര്‍ ഇന്ത്യയില്‍ പോലും ഉണ്ടായിരുന്നില്ല , എന്നാല്‍ ഒരു നാണവും കൂടാതെ രണ്ടു ദിവസം കഴിഞ്ഞു സാഗരിക മാപ്പ് പറഞ്ഞു , വ്യാജ്യ വാര്‍ത്ത കൊടുത്ത് മാപ്പ് പറയുന്നത് ഇവര്‍ക്ക് ഒരു പുത്തരിയല്ല , മോഹന്‍ ഭാഗവത്തിന്റെ സ്ത്രീകള്‍ക്കെതിരെയുള്ള പരാമര്‍ശം എന്ന് പറഞ്ഞു വാര്‍ത്ത കൊടുത്തു , എന്നാല്‍ ആ പ്രഭാഷണത്തിന്റെ ഒരു ഒന്നര മിനിറ്റ് മാത്രം ഉള്ള ഒരു ദൃശ്യം കാണിച്ചാണ് മോഹന്‍ ഭാഗവത്ത്നു എതിരെ വാര്‍ത്ത കൊടുക്കുകയും അപ്പോള്‍ തന്നെ അത് ട്വിറ്ററില്‍ കൂടെ പ്രചരിപ്പിക്കുകയും ചെയ്തു , എന്നാല്‍ അടുത്ത നിമിഷം തുടങ്ങി ട്വിറ്ററില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായി , അതിന്‍റെ യഥാര്‍ത്ഥ വാര്‍ത്തകള്‍ പ്രച്ചരിപിച്ചു , പിടിച്ചു നില്‍ക്കാന്‍ നിവര്‍ത്തി ഇല്ലാതെ അവസാനം മോഹന്‍ ഭാഗവത്തിനോട് മാപ് പറഞ്ഞു എന്ന് മാത്രമല്ല എനിക്ക് ഒരു ജേഷ്ട സഹോദരനെ പോലെയാണ് മോഹന്‍ ഭാഗവത്ത് എന്ന് പറഞ്ഞു ഒരു നാണവും ഇല്ലാതെ തലയൂരി , അപ്പോഴേക്കും ഇവരുടെയൊക്കെ ഉച്ചിഷ്ട്ടം തിന്നുന്ന നമ്മുടെ മല്ലു ചാനലുകള്‍ ഇവിടെ ചര്‍ച്ചകള്‍ നടത്തി അതൊരു വാര്‍ത്ത ആക്കിമാറ്റി. ഇവരുടെ അടുത്ത ട്വിറ്റെര്‍ വിവാദം , വിദേശത്തു പോയപ്പോള്‍ അവിടെയിരുന്നു അവര്‍ ട്വിറ്റെറിലൂടെ പ്രഖ്യാപിച്ചു ഇന്ത്യയിലെ പുരുഷന്മാര്‍ എല്ലാവരും വളരെ പ്രാക്രിതര്‍ ആണ് , സ്വന്തം ഭര്‍ത്താവും ഒരു ഇന്ത്യന്‍ ആണെന്ന കാര്യവും ഇവര്‍ മറന്നു പോയി , ഇവരുടെ ഈ വ്യാജ്യ വാര്‍ത്തകള്‍ക്കെതിരെ അതെ ഭാഷയില്‍ മറുപടി കൊടുക്കുന്നവരെ ഇവര്‍ വിളിച്ചത് " INTERNET HINDUS " എന്നാണു . ഒരേ ദിവസം തന്നെ ഭര്‍ത്താവ് മുംബയിലെ യിലെ വരള്‍ച്ചയെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ചാനലില്‍ കൂടെയും ട്വിറ്ററില്‍ കൂടെയും ശ്രമം നടത്തുമ്പോള്‍ ട്വിറ്ററില്‍ കൂടി നീന്തല്‍ കുളത്തില്‍ കുളിക്കുന്നതിന്റെ സുഖവും അതിന്റെ സന്തോഷവും പങ്കു വെക്കുകയായിരുന്നു ഭാര്യ , Mumbai Vankade cricket stadium , IPL മത്സരങ്ങള്‍ക്ക് വേണ്ടി തയാറാക്കുവാന്‍ 4 lakh ltr വെള്ളം വേണം , എന്നാല്‍ ഇത് മറച്ചു വച്ചുകൊണ്ട്, ഹോളി ആഘോഷങ്ങള്‍ക്ക് വെള്ളം പാഴാക്കുന്നു എന്ന് വലിയ രീതിയില്‍ പ്രചാരണം നടത്തി , IPL നെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് അത് നമുക്ക് വരുമാനം ഉണ്ടാക്കിത്തരും എന്നാണ് , എന്നാല്‍ മുബൈ ടീമിന്റെ ഉടമസ്ഥന്‍ അംബാനി ആണെന്നും അംബാനി ചാനലിന്റെ പ്രധാന പങ്കാളി ആണെന്നും , ഹോളിക്കെതിരെ പ്രചരണം നടത്തിയത് അമേരിക്കയിലെ പള്ളിക്കാര്‍ക്കു വേണ്ടിയും ആയിരുന്നു എന്ന് ട്വിട്ടെരിലൂടെ എതിര്‍ പക്ഷവും പ്രചരിപ്പിച്ചു .അതിനുശേഷം കുറെ നാള്‍ ഭാര്യയും ഭര്‍ത്താവും ട്വിറ്റെര്‍ ഉപേക്ഷിച്ചു പോയി , പിന്നെ വീണ്ടും വന്നു അത് രാഹുല്‍ ഗാന്ധിയെ ന്യായീകരിക്കാന്‍ വേണ്ടി , ജ്ജാന്സിയുടെ റാണി എന്ന് പറയേണ്ടതിനു പകരം പാവം പറഞ്ഞത് റാണിയുടെ ജ്ജാന്സി എന്നായിരുന്നു പൊതുവേ ട്വിറ്ററില്‍ "പപ്പു " , " ബുദ്ധു " എന്നാ പേരുകളില്‍ അറിയപെടുന്ന രാഹുലിന്റെ പ്രധാന രക്ഷകര്‍ ആണ് രാജ്ദീപും ഭാര്യ സാഗരികയും . ഈ ചാനലിലെ തന്നെ വേറെ ഒരു പ്രവര്‍ത്തകന്‍ ആണ് കരന്‍ താപ്പര്‍ , ഇദ്ദേഹത്തിന്റെ Devils Advocate എന്ന പരിപാടി വളരെ പ്രസിദ്ധം ആണ് . ഇതില്‍ നരേന്ദ്ര മോഡിയെ വെള്ളം കുടിപിച്ചു എന്നാ ഒരു അഭിമുഖം ഉണ്ട് അതില്‍ മോഡി പകുതിക്ക് വച്ചു അഭിമുഖം നിര്‍ത്തി പോകുന്നതായി കാണിക്കുന്നുണ്ട് , എന്നാല്‍ ഇതിന്‍റെ സത്യാവസ്ഥ എന്തെന്നാല്‍ ഗോധ്ര കലാപത്തെ കുറിച്ച് ഒന്നും ചോദികില്ല എന്നാ ഉറപ്പില്‍ ആണ് മോഡി അഭിമുഖത്തിന് സമ്മതിച്ചത് , അതിനു മുന്‍പും മോഡിയെ അപകീര്‍ത്തി പെടുത്തുന്ന ധാരാളം വാര്‍ത്തകള്‍ കരന്‍ താപ്പര്‍ കൊടുത്തിരുന്നു അതിനെല്ലാം മോഡിയോട് മാപ്പ് പറഞ്ഞിട്ടാണ് മോഡി ആ അഭിമുഖത്തിന് സമ്മതിച്ചത് , കലാപത്തെ കുറിച്ച് ഒന്നും പറയില്ല എന്ന് മോഡി പറയാന്‍ കാരണം ആ കേസ് സുപ്രീം കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു , പക്ഷേ മോഡിയെ എങ്ങനെയെങ്കിലും ജനങ്ങളുടെ മുന്നില്‍ കലാപകാരി ആയി ചിത്രീകരികാന്‍ ആയിരിന്നു പദ്ധതി , മോഡിയുടെ ഒരു ചരിത്രം നോക്കിയാല്‍ കാണാന്‍ സാധിക്കും അദ്ദേഹം മാധ്യമങ്ങളില്‍ കൂടി വളര്‍ന്നു വന്ന ഒരു നേതാവല്ല , അദ്ദേഹത്തിന്റെ മാതൃ സഘടന അത്തരത്തില്‍ ഉള്ള മാധ്യമ പ്രവര്‍ത്തകരുമായി ഒരു ബന്ധവും ഇല്ലാത്തവര്‍ ആണ് , അതുകൊണ്ട് തന്നെ ആദ്യ കാലഘട്ടങ്ങളില്‍ ഈ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ പല പ്രാവശ്യം മോഡി പതറിയിരുന്നു എന്നുള്ളത് സത്യം ആയിരുന്നു , പക്ഷെ പിന്നീട് നാം കണ്ടത് ഇത് പോലെയുള്ള പത്തും പതിനഞ്ചും പത്ര പ്രവര്‍ത്തകരെ നേരുടുകയും വായടപ്പിക്കുകയും ചെയ്തത് നാം കണ്ടതാണ് . പക്ഷേ കരന്‍ താപ്പറിന്റെ Devils Advocate എന്ന പരിപാടിയില്‍ നിന്നും ഇറങ്ങിപോകുന്ന ആദ്യത്തെ ആളല്ല മോഡി , അദ്വാനി , ഇന്ന് ഇന്ത്യയിലെ ഏറ്റവും വിലകൂടിയ അഭാഭാഷകരില്‍ ഒരാള്‍ ആയ രാം ജട്മലാനി , ജയലളിത ... ഇവരൊക്കെ കോണ്‍ഗ്രസ് വിരുദ്ധ ചേരി രാഷ്ട്രീയ ചിന്താഗതിക്കാര്‍ ആണ് , ഇദ്ദേഹം കോണ്‍ഗ്രസ് നേതാകളെ അഭിമുഖം നടത്തുമ്പോള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും ചെകുത്താന്റെ അഭിഭാഷകന്‍ , ഒരു കുഞ്ഞാട് ആയി ഇരിക്കുന്നത് , ഇദ്ദേഹത്തിന് തലസ്ഥാന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇടയിലും രാഷ്ട്രീയ ക്കാരുടെ ഇടയില്‍ വേറെ ഒരു പേരുണ്ട് ഇന്ത്യയിലെ പാകിസ്ഥാന്റെ രണ്ടാം ഹൈകമ്മിഷണര്‍ , അദ്വാനി അദ്ദേഹത്തിന്റെ ബുക്കില്‍ എഴുതിയിട്ടുണ്ട് , ആഗ്ര ഉച്ചകോടി നടത്താന്‍ പാകിസ്ഥാന് വേണ്ടി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് കരന്‍ താപ്പര്‍ ആയിരുന്നു എന്ന് , കരന്‍ താപ്പര്‍ അത് സമ്മതിച്ചതും ആണ് , അസം ഖാനെയും കൊണ്ട് സ്വന്തം കാറില്‍ അദ്വാനിയെ കാണാന്‍ പലപ്രാവശ്യം അദ്ദേഹത്തിന്റെ ഔധ്യോധിക വസതിയുടെ പുറത്തു കാത്തു കിടന്നിട്ടുണ്ടെന്നു, ഇദ്ദേഹം ഒരു പാകിസ്ഥാന്‍ ചാരന്‍ ആണെന്ന് വരെ മാധ്യമ പ്രവര്‍ത്തകരുടെ ഇടയില്‍ സംസാരം ഉണ്ട് , തുടര്‍ച്ചയായ ദുബായ് സന്ദര്‍ശനവും അവിടെ വളരെ രഹസ്യ മായി പല പാകിസ്ഥാന്‍ നേതാക്കളെയും കാണാറുണ്ട് , മാധ്യമ സ്വാതന്ത്രത്തിന്‍റെ പേരില്‍ . ഇനി India Today ഇത് ഇപ്പോള്‍ Gospel of Charity എന്ന ക്രിസ്ത്യന്‍ സംഘടനയാണ് എടുത്തിരിക്കുനത് ആസ്ഥാനം Spain . Times Group ന്റെ 80% Xtian Council നാണ് ഉടമസ്ഥാവകാശം, 10% രോബര്ടോ മൈന്തോ എന്ന ഇറ്റാലിയന്റെ പേരില്‍ ആണ് അതും സോണിയ ഗാന്ധിയുടെ അടുത്ത ബന്ധു, ബാക്കി 10% ഒരു ബ്രിട്ടീഷ് പൌരന്റെ പേരിലും , STAR tv യുടെ ഉടമസ്ഥര്‍ St, Peters Pontifical Church Melbourne (Australia) ആണ് , ഇവരുടെയും ലക്ഷ്യം മതപരിവര്‍ത്തനം തന്നെ . ഇതെല്ലാം ആണ് പ്രധാനമായും ഇന്ത്യയിലെ ജനങ്ങളെ സ്വാധീനിക്കുന്ന പ്രധാന മാധ്യമങ്ങള്‍ , ബാകിയുള്ളവര്‍ ഇവരുടെ വാര്‍ത്തകളെ അതേപോലെതന്നെ പകര്‍ത്തി എഴുതുന്നവരും ആണ് ഇത്രയും പറഞ്ഞത് നിഷ്പക്ഷം എന്നു നാം വിചാരിക്കുന്ന വാര്‍ത്തകള്‍ ഒന്നും നിഷ്പക്ഷം അല്ല , ഓരോ ചാനലിനും അവരുടെതായ ഓരോ ലക്‌ഷ്യം ഉണ്ട് , അതില്‍ നമ്മളെ പോലുള്ള സാധാരണക്കാര്‍ പെട്ടു പോകുന്നു , കൂടാതെ ഇവരുടെ ഏറ്റവും വലിയ ആയുധം Exit Poll എന്ന് പറയുന്ന പരിപാടിയാണ് , ഗുജറാത്തില്‍ 2007 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ BJP ക്ക് ഇവര്‍ പ്രവചിച്ചത് 60 -70 ഇടയില്‍ സീറ്റ് കിട്ടും എന്നായിരുന്നു എന്നാല്‍ ആ തിരഞ്ഞെടുപ്പില്‍ 117 സീറ്റ് മോഡിയുടെ നേതൃത്വത്തില്‍ BJP നേടി. ഇനി ആദ്യം പറഞ്ഞു നിര്‍ത്തിയ സ്ഥലത്തേക്ക് തന്നെ തിരുച്ചു വരാം , ഇവര്‍ ഗുജറാത്ത് കലാപത്തില്‍ എങ്ങനെയൊക്കെ വാര്‍ത്തകള്‍ വളച്ചൊടിച്ചു എന്ന് നോക്കാം , ആദ്യം തന്നെ ഗുജറാത്ത് കലാപത്തില്‍ മരിച്ചവരുടെ എണ്ണം എത്രയെന്നു പറയാം ഇത് കോണ്‍ഗ്രസ്സ് ഭരിക്കുന്ന നമ്മുടെ ഇന്ത്യന്‍ സര്‍ക്കാരിന്റെ കണക്കാണ് . 970 ഗുജറാത്തികള്‍ അതില്‍ 720 മുസ്ലിം 250 ഹിന്ദു , നമ്മുടെ മാധ്യമങ്ങളുടെ കണക്ക് വച്ചുപറയുമ്പോള്‍ രണ്ടായിരം മുസ്ലിങ്ങള്‍ , ഹിന്ദുക്കള്‍ ഇല്ല , അതായത് കലാപം തികച്ചു ഒരു സമുദായം മാത്രം നടത്തി " മുസ്ലിം കൂട്ടക്കൊല " . കലാപം തികച്ചും ഏകപക്ഷീയം ആയിരുന്നെങ്കില്‍ എങ്ങനെ 250 ഹിന്ദുക്കള്‍ കൊല്ലപെട്ടു , കലാപം ഭയന്ന് ഹിന്ദു വീടുകളില്‍ അഭയം പ്രാപിച്ചവരെ കുറിച്ചും അഭയം കൊടുത്തവരെകുറിച്ചും ഒരു വരി വാര്‍ത്ത പോലും ഇന്നുവരെ കണ്ടിട്ടില്ല .2002-2003 ഇന്ത്യന്‍ സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 40000 ഹിന്ദുക്കള്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഉണ്ടായിരുന്നു , ഒരു സംശയം ഇവര്‍ എന്തിനു സ്വന്തം വീട് വിട്ടു അഭയാര്‍ത്ഥി ക്യാമ്പുകളില്‍ എത്തി ? ഇവര്‍ ആരില്‍ നിന്നും രക്ഷനേടാന്‍ ആണ് സര്‍ക്കാര്‍ ക്യാമ്പുകളില്‍ വന്നത് ? Feb 28 ഉച്ചക്ക് ശേഷം കലാപം രൂക്ഷം ആയി അതുവരെ കാത്തു നിന്ന പഞ്ചനക്ഷത്ര പത്രപ്രവര്‍ത്തകര്‍ ഗുജറാത്തിലേക്ക് വിമാന ടിക്കറ്റുകള്‍ എടുത്തു ഗുജറാത്തിലേക്ക് പറക്കുന്നു , കലാപം സംസ്ഥാന സേനകളുടെ നിയന്ത്രണത്തില്‍ ആകാതെ വന്നപ്പോള്‍ മോഡി പട്ടാളത്തെ വിളിക്കാന്‍ തീരുമാനിക്കുന്നു , March 1st , 10 am നു പട്ടാളം ഗുജറാത്തില്‍ എത്തി (തിയതികള്‍ കൃത്യം ആയി പറയാന്‍ കാരണം ടീസ്റ്റ സേതല്‍വാദ് എന്ന മുബൈക്കാരി മനുഷ്യാവക്കാശ പ്രവര്‍ത്തക Feb 29 നു അവിടെ വലിയ ഒരു മുസ്ലിം കൂട്ടകൊല നടന്നു എന്ന് പലസ്ഥലത്തും ആദ്യ കാലങ്ങളിലും ചില ചാനലുകളിലും പറഞ്ഞിരുന്നു , എന്നാല്‍ അവര്‍ക്ക് 2002 Feb 29 എന്നാ തിയതി ഇല്ലായിരുന്നു എന്നാ കാര്യം പിന്നീടാണ് മനസ്സിലായത് ) കലാപകാരികളെ കണ്ടാല്‍ വെടിവെക്കാന്‍ ആയിരുന്നു മോഡിയുടെ സര്‍ക്കാര്‍ ഉത്തരവ് , കൂടാതെ തൊട്ടടുത്ത സംസ്ഥാനങ്ങള്‍ ആയ രാജസ്ഥാന്‍ , മധ്യ പ്രദേശ് , മഹാരാഷ്ട്ര , പഞ്ചാബ് ഈ സംസ്ഥാനങ്ങളിലേക്ക് ഫാക്സ് അയച്ചു അവിടത്തെ സേനകളെ ഗുജറാത്തിലേക്ക് അയക്കണം എന്ന് പറഞ്ഞു ആരും ആ അപേക്ഷയെ പരിഗണിച്ചില്ല , അന്നു ഏതെങ്കിലും ഒരു സംസ്ഥാനം സഹായിച്ചിരുനെങ്കില്‍ കലാപം രണ്ടു ദിവസത്തിനുള്ളില്‍ ഇല്ലാതാക്കാമായിരുന്നു .വായതുറന്നാല്‍ മോഡിയെ , Hitler , മൊത് കാ സൌധാഗര്‍ , എന്നൊക്കെ പറയുകയും ഏതു പൊതുവേദിയിലും മോഡിയെ കുറ്റപെടുത്തുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ് , ആയിരുന്നു അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി , എന്നാല്‍ ഒരിക്കല്‍ മാത്രമാണ് മോഡി ഇത് വെളുപെടുത്തിയത് , അതും ഒരു പൊതുചടങ്ങില്‍ ഇതേ ആരോപണം ദിഗ് വിജയ് പറഞ്ഞപ്പോള്‍ ക്ഷമനശിച്ച മോഡി ആ വേദിയില്‍ ഇത് തുറന്നു പറഞ്ഞു , ധൈര്യം ഉണ്ടെങ്കില്‍ നിഷേധിക്കാന്‍ വെല്ലുവിളിച്ചു ദിഗ് വിജയ് ഒരക്ഷരം മിണ്ടിയില്ല , മോഡി അന്ന് ആ വേദിയില്‍ വളരെ വികാരഭരിതന്‍ ആയി പറഞ്ഞത് ഗുജറാത്ത് കലാപവും ആയി ബന്ധപ്പെട്ടു ഒരു പാട് സത്യങ്ങള്‍ പുറത്തു വരാന്‍ ഉണ്ട് അതെല്ലാം കോടതികള്‍ പറയും , അദ്ദേഹം പറഞ്ഞത് പോലെ തന്നെ ഇന്നു കൊണ്ഗ്രെസ്സ് സര്‍ക്കാര്‍ തന്നെ നിയോഗിച്ച Special Investigation Team (SIT) വെളിപെടുത്തുന്നു , ഈ റിപ്പോര്‍ട്ട് ഇന്നു പരസ്യം ആണ് , ഈ കോടതി ഗുജറാത്തിനു പുറത്താണ് പ്രവര്‍ത്തിക്കുന്നത് എന്ന് കൂടി ഓര്‍മിപ്പിക്കട്ടെ . ഒരു മനുഷ്യനെ കഴിഞ്ഞ 11 വര്‍ഷമായി ഒരു വിഭാഗം നിരന്തരമായി വ്യക്തിഹത്യ ചെയ്യുന്നു , എന്നാല്‍ എന്നെങ്കിലും എവിടെയെങ്കിലും അദ്ദേഹം സ്വയം ന്യായീകരിച്ചു പറഞ്ഞട്ടില്ല , അതിനു അദ്ദേഹം പറഞ്ഞത് ഞാന്‍ പറയുമ്പോള്‍ അത് എനിക്ക് എന്‍റെ ഭാഗം മാത്രമേ പറയാന്‍ പറ്റൂ എന്‍റെ ഭാഗം ഞാന്‍ പറയണ്ട സ്ഥലത്ത് പറഞ്ഞിട്ടുണ്ട് , ഇവിടത്തെ നിയമ വ്യേവസ്ഥയെ ഞാന്‍ ബഹുമാനിക്കുന്നു അത് എന്നെ തൂകികൊല്ലാന്‍ ആണ് വിധിക്കുനതെങ്കില്‍ ഞാന്‍ അത് സന്തോഷത്തോടെ സ്വീകരിക്കും എന്നാണു. മാധ്യമങ്ങളുടെ വേറെ ഒരു നുണ പ്രചരണം ഗര്‍ഭിണിയുടെ കഥയുമായി ബന്ധപെട്ടാണ് .............
(തുടരും)