ചെറായിയെ കുറിച്ച് ഞാന്‍ നേരത്തെ എഴുതിയത് അത് ഒരു കാലഘട്ടത്തിലെ മാത്രം കഥയാണ് ആ ഒരു കറുത്ത അദ്ധ്യായം ഒഴിച്ചു നിര്‍ത്തിയാല്‍ ചെറായി കേരളത്തിലെ എല്ലാ ഗ്രാമങ്ങളെ പോലെ തന്നെ മനോഹരവും നല്ല ആളുകളുമാണ്, എല്ലാവരുടെയും ജീവിതത്തില്‍ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ നടക്കുന്നതും കൌമാരത്തിലായിരിക്കും , നമ്മുടെ മുന്നോട്ടുള്ള ജീവിതം തീരുമാനിക്കപെടുന്നതും ഈ കാലയളവില്‍ തന്നെ . ഞാന്‍ എന്റെ കൌമാര കാലത്ത് ആണ് ചെറായിയില്‍ താമസം ആക്കുന്നതും ,ബാല്യം മുതല്‍ പലസ്ഥലത്തും മാറി മാറി താമസിച്ചത് കൊണ്ട് എല്ലായിടത്തും എനിക്ക് " വരുത്തന്‍ " എന്നാ അനുഭവമാണ് ഉണ്ടായിട്ടുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം അത് ഞാന്‍ ഒരു അനുഗ്രഹമായി കാണുന്നു .
ചെറായിക്ക് ഒരു ഗ്രാമത്തിന്‍റെതായ എല്ലാ നല്ല വശങ്ങളും ചീത്ത വശങ്ങളും ഉണ്ട്. ചീത്ത വശം എന്ന് പറയുമ്പോള്‍ തെറ്റിദ്ധരിക്കരുത് , മറ്റുള്ളവര്‍ എങ്ങനെ ജീവിക്കുന്നു അവന്‍ എങ്ങനെ പണക്കാരനായി , അങ്ങനെ എല്ലാം മറ്റുള്ളവരുടെ ജീവിതത്തിലേക്ക് സൂം ചെയ്തു കൊണ്ടൊരു ജീവിതം. ഒരു ഗ്രാമത്തില്‍ എന്തൊക്കെ വേണം അതും അതില്‍ കൂടുതലും ചെറായിയില്‍ ഉണ്ട് , രണ്ടു സിനിമ തീയറ്റര്‍ (ഒന്നിപ്പോള്‍ പ്രവര്‍ത്തികുന്നില്ല ) എല്ലാ വിഭാഗക്കാര്‍ക്കും ആരാധനാലയങ്ങള്‍ അതില്‍ തന്നെ ചെറുതും വലുതും അതില്‍ പ്രധാനം ശ്രീ നാരായണ ഗുരു ദേവന്‍ പ്രതിഷഠ നടത്തിയ ചെറായിയുടെ ഐശ്വര്യമായ ശ്രി ഗൗരീശ്വര ക്ഷേത്രം ആണ് വളരെ പണ്ട് ഇത് അന്ന്യ മതസ്ഥരുടെ ആരാധനാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലമായിരുന്നു എന്ന് പണ്ടത്തെ ആളുകള്‍ പറഞ്ഞു കേട്ടിട്ടുണ്ട് അതെന്തായാലും ഇന്ന് ചെറായിയുടെ സകല ഐശ്വര്യങ്ങളും ഈ ക്ഷേത്രത്തിലെ ഭഗവാന്റെ അനുഗ്രഹമാണ്. പിന്നെ നല്ല ആരോഗ്യവും നല്ല ശരീര ഭംഗി ഉണ്ടാക്കി എടുക്കാന്‍ വേണ്ടിയുള്ള ജിംഖാന , ജിം രണ്ടെണ്ണം ആണ് ഉള്ളതെങ്കിലും അഞ്ചു സ്വദേശി മദ്യ ഷാപ്പ് , മൂന്ന് വിദേശ മദ്യ ഷാപ്പ് ( രണ്ടെണ്ണം പുതിയത് ) ഒരു വിദേശ മദ്യ വില്‍പനശാല പിന്നെ ടൂറിസത്തിന്റെ പേരില്‍ ഒരു ബിയര്‍ പാര്‍ലര്‍ ദൈവം സഹായിച്ചു ചെറായിയില്‍ പാല്‍ സഹകരണ സംഘങ്ങള്‍ ഇത്രയും ഇല്ല , നല്ല ഒരു ആശുപത്രിയും ഇല്ല . എനിക്ക് പഠിക്കാന്‍ കഴിഞ്ഞല്ലങ്കിലും സമൂഹത്തില്‍ ധാരാളം പ്രഗത്ഭരെ സംഭാവന ചെയ്ത രാമവര്‍മ യൂണിയന്‍ ഹൈ സ്കൂള്‍ പിന്നെ ഒരു പ്ലസ്ടുവും ഉണ്ട്. പിന്നെ മൂന്ന് കല്യാണ മണ്ഡപം, മൂന്ന് പട്രോള്‍ പമ്പ് , ടാക്സി ,ഓട്ടോറിക്ഷ സ്റ്റാന്റ് ഇതൊക്കെ വായിക്കുമ്പോള്‍ ചെറിയ ഒരു പട്ടണം ആയി തോന്നാമെങ്കിലും ചെറായി , ചെറായി തന്നെ.
ചെറായിയില്‍ രാജന്‍ എന്ന് പേരുള്ള ഒരു പാട് കഥാപാത്രങ്ങള്‍ ഉണ്ട് അതില്‍ പ്രധാനം ചെറായിയുടെ സ്വന്തം ആശാന്‍ , രാജന്‍ ആശാന്‍, ഞാന്‍ നേരത്തെ പറഞ്ഞ രണ്ടു ജിമ്മില്‍ ഒരെണ്ണം ആശാന്റെതാണ് പണ്ടും ഇന്നും ജിമ്മിലെ ഫീസ് കൊടുക്കേണ്ട ദിവസം ആശാന്റെ മസിലിന്റെ വലുപ്പവും ആശാന്‍റെ പഴയകാല വീര സാഹസികതയും പറഞ്ഞു വര്‍ഷങ്ങളായി ഫീസ് കൊടുക്കാതെ മസില്‍ വീര്‍പ്പിച്ചു നടക്കുന്ന വിരുതന്‍മാരും ഉണ്ട് , പത്തു വര്ഷം മുന്‍പ് സല്‍മാന്‍ ഘാന്‍ ടൈറ്റസ് ഉപേക്ഷിച്ചങ്കിലും ആശാന്‍ ഇന്നും അത് തന്നെ ഇട്ടു പോരുന്നു, ചുറ്റുവട്ടത്തുള്ള ഉത്സവങ്ങള്‍ക്ക് ആശാനും ശിഷ്യന്‍ മാരും ടൈറ്റസ് ഇട്ടു വരി വരിയായി പോകുന്ന കാഴ്ച അതൊരു സംഭവം തന്നെയാണ്, ഈ രാജന്‍ ആശാന്റെ ജിമ്മിന്റെ നേരെ എതിര്‍വശം ആണ് പൂക്കട നടത്തുന്ന രാജന്റെ കട. രണ്ടു മുഴം മാലയുടെ കണക്ക് കൂട്ടാന്‍ വരെ രാജന് കാല്‍കുലെട്ടെര്‍ വേണം സ്വയം താനൊരു സുന്ദരനാണ് എന്ന് പറഞ്ഞു നടക്കുകയും , യേശു ദാസിന്റെ ഭയങ്കര ആരധകനുമാണ് ഇദ്ദേഹം , രാജന്‍ ആശാന്‍ പല പ്രാവശ്യം ശ്രമിച്ചതാണ് രാജന്റെ പൂക്കട അവിടെ നിന്ന് മാറ്റാന്‍, അതെപോലത്തെ രൂപമാണ് പൂക്കട രാജന്റെത് നമ്മള്‍ പറയില്ലേ ഈര്‍ക്കിലിയില്‍ ഒരു തുണി ചുറ്റിയ രൂപം എന്ന് ഏകദേശം അതെ ശരീരം ആശാന് വലിയ നാണക്കേടാണ് ഇതേ പോലത്തെ ഒരു രൂപം തന്റെ ജിമ്മിന്റെ മുന്‍പില്‍ തന്നെ കട നടത്തുന്നത്.
പിന്നെ ഉള്ള ഒരു രാജന്‍ ചായക്കട നടത്തുന്നു ,മാര്‍ക്കറ്റ്‌നോട് ചേര്‍ന്നാണ് ഇദ്ദേഹത്തിന്റെ ചായക്കട , ദ്വയാര്‍ത്ഥ മുള്ള കാമ്മെന്റുകള്‍ പറയുന്നതില്‍ വിരുതനാണ് ഇയാള്‍, അത് കൊണ്ട് തന്നെ തന്തക്കും തള്ളക്കും വിളികേള്‍ക്കാത്ത ഒരു ദിവസം പോലും ഇയാളുടെ ജീവിതത്തില്‍ ഇന്നേ വരെ ഉണ്ടായിട്ടുണ്ടാകാന്‍ ഇടയില്ല , പിന്നെ ആരേലും ഒരു കുപ്പിയുമായി വന്നാല്‍ പിന്നെ എത്ര കച്ചവടമുള്ള സമയമാണെങ്കിലും കടയടക്കും പിന്നെ ചായക്കട ബാര്‍ ആകും രാജന്‍ സപ്പ്ലയെര്‍ ആകും പകരം ഒന്നോ രണ്ടോ പെഗ് കൊടുത്താല്‍ മതി. പിന്നെ വേറെ ഒരു ചായക്കട ഉണ്ട് ശരാശരി 70 വയസിനു മുകളില്‍ പ്രായം ഉള്ളവരാണ് അവിടത്തെ പതിവുകാര്‍ അങ്ങനെ അധികം വിഭവങ്ങള്‍ ഒന്നും ഇല്ല രാവിലെ ചായ, പിന്നെ എന്തേലും ചെറിയ വിഭവങ്ങള്‍ വൈകിട്ടും ഇത് തന്നെയായിരിക്കും പത്തു മുപ്പതു വര്‍ഷമായി നടത്തികൊണ്ടിരിക്കുന്ന ചായക്കട ആണ് ആക്കാലത്തെ വാടകയാണ് ഇന്നും കൊടുത്തുകൊണ്ടിരിക്കുനത് , എന്നെങ്കിലും കട ഉടമസ്ഥന്‍ അത് പൊളിച്ചു പുതിയ കെട്ടിടം പണിയുമ്പോള്‍ പുതിയത് കിട്ടുമല്ലോ അതിനു വേണ്ടിയാണ് ഈ വഴിപാട് നടത്തുന്നത്, കടയുടെ പേര് എന്തോ വിലാസം ടീ ഷോപ്പ് എന്നാണ് എങ്കിലും ഹോട്ടല്‍ ദാരിദ്ര്യ എന്നാണ് ശരിക്കും യോജിക്കുന്ന പേര്. ഇതേ പോലത്തെ ഹോട്ടല്‍ ദാരിദ്ര്യകള്‍ പിന്നെയും ഒന്ന് രണ്ടെണ്ണം ഉണ്ട് ചെറായിയില്‍ അവരെല്ലാം ഇതേ പ്രതീക്ഷയില്‍ കട നടത്തുന്നവരാണ്. ഈ ചായക്കടകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന പരദൂഷണങ്ങള്‍ നടക്കുന്നത്, BBC പോലും REPORT ചെയ്യാത്ത ആഗോള പ്രശ്നങ്ങള്‍ വരെ ഈ കടകളില്‍ ചര്‍ച്ചക്ക് വരും പക്ഷെ ഇപ്പോഴും ജോണ്‍ കെന്നഡി തന്നെയാണ് ഇവര്‍ക്ക് അമേരിക്കന്‍ പ്രസിഡണ്ട് . പിന്നെ ഒന്ന് രണ്ടു പരമ്പരാഗത വൈദ്ധ്യശാലകള്‍ ഉണ്ട് ബാറില്‍ പോയി രണ്ടെണ്ണം അടിച്ചു ശരീര ക്ഷീണം മാറ്റാന്‍ സാമ്പത്തികം ഇല്ലാത്തവര്‍ക്കായി ഇവിടെ കുറഞ്ഞ ചിലവില്‍ നല്ല അരിഷ്ട്ടം കിട്ടും രണ്ടു ഔന്‍സ് കഴിച്ചാല്‍ അത്യാവശ്യം ഒന്ന് കിറുങ്ങുകയും ചെയ്യാം . പിന്നെ ഉള്ളത് രണ്ടു പ്രധാന പലചരക്ക് കടകള്‍ ആണ് അതില്‍ ഒരെണ്ണം അതിന്റെ കൂടെ ഒരു ടെലിഫോണ്‍ ബൂത്തും നടത്തുന്നുണ്ട് വല്ല പെണ്ണുങ്ങള്‍ ഫോണ്‍ ചെയ്യാന്‍ വന്നാല്‍ അവിടെകിടന്നു ചുറ്റികറങ്ങും , അവര്‍ പോയി കഴിഞ്ഞാല്‍ വേഗം പോയി ഏതു നമ്പരിലേക്ക് ആണ് വിളിച്ചതെന്നു നോക്കും , പിന്നെ ചേട്ടത്തിമാര്‍ വന്നാല്‍ പകുതി വിലക്ക് സാധനങ്ങള്‍ ഒക്കെ കൊടുത്ത് വിടും എന്നാല്‍ വല്ലതും നടക്കോ അതും ഇല്ല. പിന്നെയുള്ളത് പച്ചക്കറികടകള്‍ ആണ് അത് ഒരേ നിരയില്‍ മൂന്നെണ്ണം ആണ് , അതില്‍ ഒരാള്‍ ഇപ്പോള്‍ നിര്‍ത്തി പോയി ഇപ്പോള്‍ വേറെ ആരോ ആണ് നടത്തുന്നത് , അങ്ങേരുടെ കച്ചവടം വളരെ രസകരമാണ് , വൈകിട്ടായാല്‍ അടിച്ചു പൂസ്സായിട്ടായിരിക്കും കടയില്‍ ഇരിക്കുനത് എന്തിന്റെയെങ്കിലും വില ചോദിച്ചാല്‍ അത് മേടിച്ചുകൊള്ളണം അല്ലേല്‍ നല്ല തെറി കേള്‍ക്കും , ഡാ ****** അരക്കിലോ അച്ചിങ്ങ മേടിച്ചു കൊണ്ട് പോടാ ........... ഇതാണ് പുള്ളിയുടെ ശൈലി , ഒരു ദിവസം പുള്ളി അടിച്ചു പൂസായി അടുത്ത കടക്കരെയും വഴിയില്‍ കാണുന്നവരെയും നല്ല തെറി വിളിക്കുകയാണ് അതങ്ങനെ ആരും ശ്രദ്ധിക്കാറില്ല , ഇതെല്ലം കഴിഞ്ഞു വെല്ലുവിളി തുടങ്ങി പ്രത്യേകിച്ചു ആരോടും അല്ല വെറുതെ , എനിക്ക് പണം പുല്ലാണ് ഞാന്‍ കണ്ട അത്രയും പണം ഒന്നും ഈ ചെറായിയിലെ ഒരു -------------- മോനും കണ്ടിട്ടില്ല എന്നൊക്കെ ഇതിന്റെ അവസാനം പുള്ളി സ്വന്തം മാല ഊരി കണ്ടോടാ --------------മക്കളെ മൂന്ന് പവന്റെ മാല ആണ് എനിക്ക് ഇത് പുല്ലാണ് എന്ന് പറഞ്ഞു കയ്യിലെടുത്തു ചൂണ്ടു വിരലിട്ടു കറക്കി , ഇതും കണ്ടു കൊണ്ട് രണ്ടു ചെറുപ്പക്കാര്‍ നില്‍ക്കുന്നുണ്ട് , ഇയാള് ഈ മാലയും കറക്കി നടക്കാന്‍ തുടങ്ങി സംഭവം രാത്രിയാണ് , ചെറുപ്പക്കാര്‍ ഇദ്ദേഹത്തിന്റെ പുറകെയും, അതില്‍ ഒരുത്തന്‍ ഓടി ചെന്ന് അടുത്ത കടയില്‍ നിന്നും ഒരു ടോര്‍ച്ചും വാങ്ങി ഈ മാല കയ്യില്‍ നിന്നും തെറിച്ചു പോയാല്‍ എടുക്കാന്‍ വേണ്ടിയായിരുന്നു, ഇയാള്‍ ആടി ആടി പോകുന്നതിനോടോപ്പം മാലയും കറക്കുന്നുണ്ട് ഇതിന്റെ പുറകില്‍ അയാള്‍ അറിയാതെ രണ്ടു പേരും ഒരു ഒന്ന് രണ്ടു കിലോമീറ്റര്‍ നടന്നു മാല ഇപ്പൊ വീഴും ഇപ്പൊ വീഴും എന്ന് വിചാരിച്ചു പുറകില്‍ നടന്നവര്‍ കണ്ടത് വീടെത്താന്‍ ആയപ്പോള്‍ ഇങ്ങേരുടെ ആട്ടവും നിന്നു മാല എടുത്തു കഴുത്തിലും ഇട്ടു വളരെ ഡീസെന്റ് ആയി വീട്ടിലേക്കു കയറിപ്പോയി ദേഷ്യം വന്ന ചെറുപ്പക്കാര്‍ വീടിനു പുറത്തു , ടോര്‍ച്ചു മേടിച്ചതിന്റെ കണക്ക് പറഞ്ഞു ഇടിയായി പിറ്റേ ദിവസം ഇയാള്‍ ഇതേ അഭ്യാസം കാണിച്ചപ്പോള്‍ തലേ ദിവസത്തെ അതെ ചെറുപ്പക്കാര്‍ വന്നു ഒന്നും മിണ്ടാതെ ഒന്ന് രണ്ടെണ്ണം ശരിക്ക് അങ്ങോട്ട് കൊടുത്തു എന്നിട്ട് അവസാനം പറഞ്ഞു ----------- മോനെ ഇന്നലത്തെ പോലെ പറ്റിക്കാന്‍ ആണല്ലേ മര്യാദക്ക് മാല കഴുത്തിലിട്ടോ അല്ലേല്‍ നിന്‍റെ കഴുത്തു ഞങ്ങള്‍ കണ്ടിക്കും , ഇതിനുശേഷം അങ്ങേരു എത്ര വെള്ളമടിച്ചാലും മാലയില്‍ തൊടില്ല.............