Saturday, 22 December 2012

വിവാഹം

                                                  


എന്താണ് വിവാഹം ?

 എളുപ്പത്തില്‍ പറയുകയാണെങ്കില്‍ രണ്ടു പേര്‍ക്ക് ഒരുമിച്ചു ജീവിക്കുവാനുള്ള സമൂഹത്തിന്റെ അംഗീകാരം, രണ്ടു പേര്‍ എന്ന് പറയാന്‍ കാരണം, പണ്ട് ആയിരുനെങ്കില്‍ സ്ത്രീക്കും പുരുഷനും ഒരുമിച്ചു ജീവിക്കാനുള്ള അനുവാദം എന്ന് പറയാമായിരുന്നു . എന്നാല്‍ ഇന്ന് ലോകത്തിന്റെ പലഭാഗത്തും ഒരേ ലിന്ഗത്തില്‍ പെട്ടവര്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശം ഉണ്ട്. ഞാന്‍ ഒരു ചരിത്രകാരന്‍ അല്ലാത്തത് കൊണ്ട് വിവാഹത്തിന്റെ  ഉത്ഭവം എവിടെ നിന്നാണ് എന്ന് കൃത്യമായി പറയാന്‍ കഴിയില്ല എന്നാല്‍ ലോകത്തിലെ തന്നെ പുരാതന സംസ്കാരമായ ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായ പുരാണങ്ങളില്‍ വിവാഹങ്ങളെ കുറിച്ച് പറയുന്നുണ്ട്. അങ്ങനെ എല്ലാ പുരാതന സംസ്കാരങ്ങളിലും പറയുന്നുണ്ട്.

 എന്തിനാണ് വിവാഹം?

പലരും പല അഭിപ്രായങ്ങള്‍ ആണ് പറയുന്നത്. ചിലര്‍ പറയും പ്രായമായി,വീട്ടില്‍ നിര്‍ബന്ധിക്കുന്നു,ഒരു കൂട്ട് വേണം, ഒതുങ്ങി കൂടാന്‍ സമയമായി, നന്നാകാന്‍ തീരുമാനിച്ചു, അല്ലേല്‍ വീട്ടില്‍ ആരുമില്ല, അമ്മക്ക് കൂട്ട്, ആണായിട്ടു ഞാന്‍ മാത്രമേ ഉള്ളു, കുടുംബത്തില്‍ ഇനി ഞാന്‍ മാത്രമേ കെട്ടാനുള്ളൂ, അങ്ങനെ പോകും കാരണങ്ങള്‍............... ................. ക്ഷമിക്കണം ഞാന്‍ പുരുഷന്മാരുടെ പൊതുവെയുള്ള കാര്യങ്ങള്‍ ആണ് പറഞ്ഞത് , സ്ത്രീകളുടെ കാര്യം എങ്ങിനെ എന്ന് എനിക്കറിയില്ല, പക്ഷെ ഞാന്‍ പങ്കെടുത്ത വിവാഹങ്ങളിലെ  എല്ലാം വധുവിനും   ഒരിക്കലും  കാണാത്ത സൗന്ദര്യമായിരിന്നു വവാഹദിവസം.പിന്നെ ഒരു സ്ത്രീ ഏറ്റവും ഇഷ്ട്ടപെടുന്ന വസ്ത്രം അല്ലെങ്കില്‍ അവള്‍ ഏറ്റവും കൂടുതല്‍ സ്വപ്നം കാണുന്ന  വസ്ത്രവും അവളുടെ വിവാഹ വസ്ത്രമായിരിക്കും എന്ന് എവിടെയോ വായിച്ചിട്ടുണ്ട്, തെറ്റ് ആണെങ്കില്‍ ക്ഷമിക്കണം . പിന്നെ സ്ത്രീകളെ സംബന്ധിച്ചു എനിക്ക് തോന്നിയിട്ടുള്ളത് അവര്‍ അവരുടെ ബാല്യം കഴിഞ്ഞു പ്രായമായി എന്ന് പറയുന്നതുമുതല്‍ വലിയ കൂട്ടുകൂടാന്‍ ഒന്നും വരില്ല അത് അവരുടെ വിവാഹം വരെ നീളും പിന്നെ വിവാഹത്തിനു ശേഷം കെട്ടിയവന്റെ കൂടെ ഒരു ഇളിച്ച ചിരിയുമായി വരും " #$******" .   അവന്റെ കൂടെ ബൈക്കിന്റെ  പുറകില്‍ ഇരുന്നു പോകുന്നത് കണ്ടാല്‍  --------------------. ധൂം സിനിമയില്‍  ജോണ്‍ എബ്രഹിം ന്റെ പുറകില്‍ ഇരിക്കുകയാണെന്നെ  തോന്നൂ. വീണ്ടും നിങ്ങള്‍ ക്ഷമിക്കണം  ഞാന്‍ പഴയ പലകാര്യങ്ങള്‍ ഓര്‍ത്തുപോയി.

ഒരിക്കല്‍ സ്ത്രീ ശാക്തീകരണ സമ്മേളനത്തില്‍ വച്ച് ഒരു മഹിള ചോദിച്ചു എന്ത് കൊണ്ട് ഇത്രയും വിവാഹ മോചനങ്ങള്‍ നടക്കുന്നു, അവിടെയിരുന്നു ഒരു മഹാന്‍ വിളിച്ചു പറഞ്ഞു വിവാഹങ്ങള്‍ നടക്കുനതുകൊണ്ടാണ് വിവാഹ മോചനങ്ങള്‍ നടക്കുന്നതെന്ന്. അയാളെ എല്ലാവരും കൂടി പുറത്താക്കി എന്നാണ് കഥ. പക്ഷെ അയാള്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല. വിവാഹം ഒരു വലിയ സംഭവം ആയി മാറുമ്പോള്‍ വിവാഹ മോചനവും ഒരു വലിയ സംഭവുമായി മാറും അത് സ്വാഭാവികം, അവിടെയാണ് എന്തിനാണ് വിവാഹം എന്നതിന്റെ പ്രസക്തി വരുന്നത്. ഇന്നും നമ്മുടെ സമൂഹത്തില്‍ വിവാഹം കഴിക്കത്തവരും, വിവാഹം കഴിഞ്ഞു സന്താനങ്ങള്‍ ഉണ്ടാകത്തവരും  എന്തോ വലിയ കുറ്റം ചെയ്ത ഭാവമാണ്, ഒരു പക്ഷെ ഈ ഭൂമി ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് അവരെയാരിക്കും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് കാരണം മനുഷ്യന്‍ എന്നാ മൃഗത്തിനെ ചുമന്നു ഈ ഭൂമിക്ക് സഹികെട്ടിട്ടുണ്ടയിരിക്കണം. സത്യം!!!! .ചിലര്‍ പറയാറുണ്ട്‌,  എന്ന് ഒരു പെണ്ണിനെ പോറ്റാന്‍ കഴിവുണ്ടോ അന്നെ കല്യാണം കഴിക്കാവൂ എന്ന് അപ്പോള്‍ കഴിവ് കൂടുതല്‍ ഉണ്ടെങ്കില്‍ രണ്ടോ മൂന്നോ കെട്ടാമെന്നല്ലേ അര്‍ത്ഥം . എന്തൊരു വിവരകേട്‌.. .. ,   പാശ്ചാത്ത്യ നാടുകളില്‍ ഭാര്യ ഭര്‍ത്താവ് എന്ന് പറയുന്നതില്‍  കൂടുതല്‍ അവര്‍ ഇഷ്ട്ടപെടുന്നത് പങ്കാളികള്‍ എന്ന് പറയാന്‍ ആണ് . ശരിക്കും അതാണ്‌ വേണ്ടതും , വിവാഹം അത് സ്വയം തിരഞ്ഞെടുത്ത  പങ്കാളി ആയാലും , നമ്മുടെ വീട്ടുകാര്‍ തിരഞ്ഞെടുത്ത പങ്കാളി ആയാലും എല്ലാത്തിന്റെയും അടിസ്ഥാനം സ്നേഹം തന്നെ ആണ്. വീട്ടുകാര്‍ തിരഞ്ഞെടുക്കുന്ന പങ്കാളി എന്ന് പറയുമ്പോള്‍ അതില്‍ ചില ആശയകുഴപങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട് ,പഴയ കാലത്തെ പോലെ  നിര്‍ബന്ധിച്ച്ചൊരു കല്യാണമൊന്നും ഈ കാലഘട്ടത്തില്‍ നടക്കുമെന്ന് തോന്നുന്നില്ല , പിന്നെ എന്‍റെ അമ്മ ,അച്ഛന്‍ ,സഹോദരങ്ങള്‍ എല്ലാം എന്‍റെ ഇഷ്ടത്തിനു കിട്ടിയതല്ല അത് എന്‍റെ പരിധിയില്‍ വരുന്ന കാര്യമാല്ലാത്തതുകൊണ്ടും ആ ശക്തിയില്‍ ഞാന്‍ വിശ്വസിക്കികയും ചെയുന്നു.  സത്യത്തില്‍ എന്തിനാണ് വിവാഹം എന്ന ചോദ്യത്തിന് പലര്‍ക്കും വിവധതരം  ഉത്തരങ്ങള്‍ ആയിരിക്കും. ഉത്തരങ്ങള്‍ നിങ്ങള്‍ തന്നെ കണ്ടു പിടിക്കുന്നതായിരിക്കും നല്ലത് , അതിനുള്ള ബുദ്ധിയും വിവേകവും ദൈവം നിങ്ങള്‍ക്ക് തന്നിട്ടുണ്ട്.


                                                              ശുഭം

No comments:

Post a Comment