Friday, 28 December 2012

ചെറായിലെ ഒരു പ്രഭാതം ( ഭാഗം രണ്ട് )



............തുടര്‍ച്ച 

..........വഴിതടയലും നിരപരാധികളെ പേടിപ്പിക്കുന്നത്  കണ്ടും കുറച്ചു നേരം ഞാനും വിനുവും അവിടെത്തന്നെ നിന്നു , അപ്പോള്‍ നേരത്തെ പറഞ്ഞ നാല് നാലര അടി പൊക്കമുള്ള സുനിയുടെ വക ഒരു ഭീഷണി ഇവിടെ നില്‍ക്കണ്ട നിന്‍റെ പേരൊക്കെ ലിസ്റ്റില്‍ ഉണ്ട് വേഗം രക്ഷപെട്ടോ എന്ന് ,എന്നോടല്ലട്ടോ വിനുവിനോട് ... പലരും എന്നെ കണ്ണുരുട്ടി കാണിച്ചെങ്കിലും നേരിട്ടൊരു ഭീഷണി ഉണ്ടായില്ല,  അവിടന്ന് തിരുച്ചു വീട്ടിലേക്കു നടന്നു , അപ്പോള്‍ കണ്ടത് അജിത്തിനെ പോലീസ് കൊണ്ട് പോകുന്നതാണ് , ജില്ല കളക്ടര്‍ വന്നു ജനങ്ങളെ അനുനയിപ്പിച്ചിട്ടാണ് അജിത്തിനെ അവിടന്ന് കൊണ്ട് പോകാന്‍ പോലീസിനു കഴിഞ്ഞത്, ഈ സമയം തന്നെ ചെറായിയിലെ കുറച്ചു മാന്യന്മാര്‍ ( പകല്‍ ) സംഘം ചേര്‍ന്ന് കുറച്ചു ആളുകളെയൊക്കെ കൂട്ടി പല സംഘങ്ങള്‍ ആയിതിരിഞ്ഞു ഗുണ്ടകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി , ഗുണ്ടകള്‍ എല്ലാം രാവിലെ തന്നെ സ്ഥലം വിട്ടിരുന്നു , അതിനു അവര്‍ നന്ദി പറയേണ്ടത് ദീരൂ ഭായ് അംബാനിയോട് ആണ് അങ്ങേരു 500 രൂപയ്ക്കു മൊബൈല്‍ ഫോണ്‍ ഇറക്കിയില്ലയിരുന്നെന്കില്‍ ഒരു പരുധിവരെ നമ്മുടെ നാട്ടില്‍ ഗുണ്ടായിസം ഇത്രയും ഉണ്ടാകില്ലായിരുന്നു. ഇതിന്റെ ഇടയില്‍ അവിടെ കുറച്ചു പേരുടെ പണി ഗുണ്ടകളുടെ ലിസ്റ്റ്  ഉണ്ടാക്കല്‍ ആയിരുന്നു. ആ ലിസ്റ്റില്‍ അവര്‍ക്ക് വ്യക്ത്തി പരമായി വിരോധം ഉള്ള ആളുകളെയും പെടുത്തി , പിന്നെ ഒരു തരം നായാട്ടാണ് അവിടെ നടന്നത്, വെറുത വഴിയില്‍ കാണുന്നവനെയൊക്കെ നീയൊക്കെ അല്ലേട പ്രതിമ തകര്‍ത്തത് എന്ന് പറഞ്ഞു അടിയാണ്, യഥാര്‍ത്ഥ ഗുണ്ടായിസം.

ഇതെല്ലാം കണ്ടു ഞാനും വിനുവും നേരെ വീട്ടിലേക്ക് പോയി അപ്പോഴും എന്റെ മനസില്‍ ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ,  ആരായിരിക്കും ഗുരുമന്ദിരം തകര്‍ത്തത്    എന്‍റെ മനസിലെ SHERLOCK HOLMES  ഉണര്‍ന്നു.  ഒരു കാര്യം  ഉറപ്പാണ്‌ ഗുണ്ടകള്‍ എന്ന് പറയുന്ന  ആളുകള്‍ ഇത് ചെയ്യാന്‍ വളരെ സാധ്യത കുറവാണ്  എന്റെ ചെറിയ അനുഭവങ്ങള്‍ വച്ച്  ചെറായിലെ ഗുണ്ടകള്‍ എന്ന് പറയുന്നവര്‍ അത്ര മണ്ടന്‍മാര്‍ അല്ല പ്രത്യേകിച്ചു അവരുടെ നേതാവ് , ഒരു ഉഗ്രന്‍ ബുദ്ധി രാക്ഷസന്‍  കാണാനോ ഭഗവാന്‍ കൃഷ്ണന്റെ പോലെ സുമുഖന്‍.. , പിന്നെ മന്ദിരം തകര്‍ത്ത് എന്ന് പോലീസ് പറയുന്ന അല്ലെങ്കില്‍ നേരത്തെ പറഞ്ഞപോലെ മാന്യന്മാര്‍ (പകല്‍ ) കൊടുത്ത ലിസ്റ്റില്‍  ഒന്നമാതായുള്ള യുവാവ് ഈ കൃത്ത്യം ചെയ്യാന്‍ 100% സാധ്യതയും ഉണ്ട്. പക്ഷെ ഞാന്‍ അറിഞ്ഞത് വച്ച് നോക്കുമ്പോള്‍ എന്തോ അപകടം പറ്റി അവന്റെ വലത്തെ കൈ അന്ന് പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയായിരുന്നു. ( ചെറായിയിലെ ഗുണ്ടകളുടെ കയ്യും കാലും ഒക്കെ ഓടിയുന്നത് സാധാരണ ആണ് പക്ഷെ അതെല്ലാം വണ്ടി അപകടം ആയിരിക്കും പ്രത്യേകിച്ച് പട്ടി വട്ടം ചാടി ഉണ്ടാകുന്നതു എന്നാണ് പുറത്തു പറയാറുള്ളത്, ഞാന്‍ ആലോചിക്കാറുണ്ട് ഈ പട്ടികള്‍ എന്തിനാ എപ്പോഴും ഇവരുടെ വണ്ടിയുടെ മുന്നിലേക്ക്‌ ചാടുന്നത് ? ) പഴയ ബന്ധം  വച്ചു ഞാന്‍  പലരുമായും ഫോണില്‍  ബന്ധപ്പെട്ടു അവരെല്ലാം ആണയിട്ടു പറയുന്നു ഞങ്ങള്‍ അല്ല ഇത് ചെയ്തത്, ഞങ്ങള്‍ ചെയില്ല കാരണം അത് ഞങ്ങളുടെ നിലനില്‍പിന്റെ പ്രശ്നമാണ് . അവര്‍ക്ക് ബലമായ സംശയം ഗുണ്ടളെ നേരിട്ട് തകര്‍ക്കാന്‍ പറ്റാത്തവരും  എന്നാല്‍ അവരെ എന്നന്നേക്കും ഇല്ലായ്മ ചെയ്യാന്‍ വേണ്ടി ആരോ ചെയ്തതാണ് എന്നാണു. ശരിയാണ് അങ്ങനെയും സംഭവിക്കാം.  ആ വഴിക്ക് ചിന്തിക്കുമ്പോള്‍ രണ്ടു മൂന്ന് സാധ്യതകള്‍ ആണുള്ളത് . ഒന്ന് കേരളത്തിലെ ആദ്യം പ്രസിദ്ധമായതും പിന്നീട് കുപ്രസിദ്ധമായതുമായ ഒരു ചിട്ടി സ്ഥാപനം . രണ്ടു അമ്പലത്തിലെ സഭക്കുള്ളിലെ അല്ലങ്കില്‍ സഭയുമായി ബന്ധപെട്ട ആര്‍ക്കോ ഗുണ്ടകളോട് തോന്നിയ വൈരാഗ്യം മൂന്ന് ഗുരുദേവ അനുയായികളുടെ യുവനേതാവിനും ഗുണ്ട നേതാവിനും ഇടയില്‍ ഉണ്ടായിരുന്ന വൈരാഗ്യം  .പണ്ട് ശിവഗിരിയില്‍ നടന്ന പ്രശ്നത്തിനോട് അനുബന്ധിച്ചു കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഗുരദേവ പ്രതിമകള്‍ തകര്‍ക്ക പെട്ടത് അന്ന് കേരളം മുഴുവന്‍ ചര്‍ച്ചചെയ്തതാണ്, അതെ സമാന മായ സംഭവങ്ങള്‍ ആണ് ചെറായിയിലെ പ്രതിമ തകര്‍ത്ത  സംഭവം നടന്നതിനു ഏകദേശം ഒരു വര്‍ഷം മുന്‍പ് ചെറായിയില്‍ നടന്നതും , കോടിക്കണക്കിനു സ്വത്തുള്ള അമ്പലത്തിന്റെ   സഭയുടെ അധികാരത്തിനു വേണ്ടി രണ്ടു ഗ്രൂപ്പുകള്‍ പരസ്യമായി ഏറ്റുമുട്ടിയതും മുന്‍ സെക്രട്ടറിയെ മെയിന്‍ റോഡിലിട്ടു വെട്ടിയതും ചെറായി മുഴുവന്‍ സാക്ഷി ആയതാണ്. അന്നാണ് ചെറായിലേക്ക് ഗുണ്ടകള്‍ ആദ്യമായി വരുന്നത് അതും സഭ ഭരിക്കുന്ന ഗ്രൂപിന്റെ ഔദ്ധ്യോധിക  അതിഥികള്‍ ആയി. . ഇതേ സഭ തന്നെയാണ് പിന്നീട് വലിയ സമ്മേളനങ്ങള്‍ നടത്തി ഗുണ്ടാവിരുദ്ധ പ്രതിജ്ഞ എടുത്തതും . സ്വന്തം കാര്യങ്ങള്‍ക്ക് ഗുണ്ടകളെ  ഉപയോഗിക്കുകയും  പിന്നീട് ഉപേക്ഷിക്കാന്‍ പറ്റാതെ വന്നപ്പോള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതും ആകാം . അങ്ങനെ നോക്കുമ്പോള്‍ സഭയെയും സംശയികെണ്ടിയിരിക്കുന്നു,  ഈ ഗുരുമന്ദിരം ഇരിക്കുന്ന സ്ഥലം പറവൂര്‍ എറണാകുളം റൂട്ടിലെ മെയിന്‍ റോഡിനു ചേര്‍ന്നാണ് ,വ്യക്തിപരമായി എനിക്കറിയാന്‍ കഴിഞ്ഞിട്ടുള്ളത് ഇതൊരു ആളൊഴിഞ്ഞ സ്ഥലമല്ല ഏത് സമയത്തും ഇവിടെ ആളുകള്‍ ഉണ്ടാകും ബസ്സ്‌ കഴുകന്നവരും രാത്രിയില്‍ ബസ്സില്‍ കിടക്കുന്ന ജോലിക്കാരും ആരെങ്കിലും ഒക്കെ ആയിട്ട് ഉണ്ടാകും . അതു കൊണ്ട് ആരും കാണാതെ ഈ കൃത്യം ചെയ്യുക എന്നുള്ളത് അവിശ്വസനീയം , പിന്നെ ഈ മന്ദിരം തകര്‍ക്കാന്‍ മാത്രം ഒരു സാമൂഹിക സ്പര്‍ദ്ധ ചെറായിയില്‍  ഉണ്ടായിട്ടില്ല , അപ്പോള്‍ ഇത് ആരോ അവരുടെ സ്വന്തം ലാഭത്തിനു വേണ്ടി ചെയ്തതാണ്, ഏതൊരു കുറ്റകൃത്ത്യം നടന്നാലും ഏതൊരാളും അന്വേഷികേണ്ടത് അതില്‍ നിന്നും ആര്‍ക്കാണ് ലാഭം ഉണ്ടായിട്ടുള്ളത് എന്നാണ് , ഇത് ലോകം മുഴുവന്‍ പിന്തുടരുന്ന സാമാന്യ ബുദ്ധിയാണ് എന്നാല്‍ ഈ കേസില്‍ ഇങ്ങനെ ഒരു അന്വേഷണം പോലിസിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല ആരൊക്കെയോ കൊടുത്ത ലിസ്റ്റ് നോക്കി പോലിസ്‌ പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു.
 നമുക്ക് ആദ്യം ചിട്ടി സ്ഥാപനം ഈ സംഭവവുമായി ബന്ധപെടുന്നത് എങ്ങനെ എന്ന് നോക്കാം. ............... (തുടരും).........................

1 comment: