Friday, 21 December 2012

പുതു വര്‍ഷം

ഇതാ വീണ്ടും ഒരു വര്‍ഷം കൂടി കടന്നു പോകാന്‍ പോകുന്നു, അതിനുമുന്‍പ്‌ ഔദ്യോദികമായി രണ്ടു ഉത്സവങ്ങള്‍ കൂടി, ഒന്ന് ക്രിസ്തുമസ് , പിന്നെ ഈ വര്‍ഷത്തെ അവസാന രാത്രി . ഇന്നലെകളെ കുറിച്ച് ചിന്തികരുതെന്നു ചിലര്‍ പറയാറുണ്ട്‌ വ്യെക്തിപരമായി ഞാനതില്‍ വിശ്വസിക്കുന്നു എന്നാല്‍ ജീവിതത്തില്‍ നിന്നും ഒരുവര്‍ഷം കൂടി കടന്നു പോകുന്ന ഈ സമയത്ത് വേറുതെ ഒന്ന് ആലോചിച്ചു പോവുകയാണ് .

ഈ ലോകത്തില്‍ നല്ലതും ചീത്തയുമായ ഒരു പാട് കാര്യങ്ങള്‍ ഈ വര്‍ഷം നടന്നു പലതും അതിനുമുപിലത്തെ വര്‍ഷത്തിന്റെ തുടര്‍ച്ചയും വരാനിരിക്കുന്ന നാളുകളുടെ തുടക്കവുമായിരുന്നു. എന്നെ സംബ്ബന്ധിച്ചിടത്തോളം വളരെ നല്ല വര്‍ഷമായിരുന്നു അതില്‍ പ്രധാനം പുതിയ നല്ല സുഹൃത്തുകള്‍ ആയിരുന്നു.  ദു:ഖങ്ങള്‍ ഞാന്‍ സൂക്ഷിക്കതതുകൊണ്ടാണോ എന്നറിയില്ല ഈ വര്‍ഷം ദു:ഖിക്കാന്‍ തോന്നുന്ന ഓര്‍മ്മകള്‍ ഒന്നും തന്നെ ഇല്ല, പക്ഷെ ഈ വര്‍ഷത്തെ എന്‍റെ ബാലന്‍സ് ഷീറ്റ് നോക്കിയാല്‍ എനിക്ക് ഒരുപാട് അനുഭവങ്ങള്‍ ബാക്കി ഉണ്ട് , അതില്‍ നല്ലതും ചീത്തയും ഉണ്ട് , അതെല്ലാം എന്നെ എന്ന വ്യെക്ത്തിയെ സ്വാധിനിച്ചിട്ടുണ്ട്, ഞാന്‍ കുറച്ചു കൂടി പക്ക്വത നേടി എന്നാണ് എന്‍റെ വിലയിരുത്തല്‍ . ഭാരതത്തിലെ മനുഷ്യരുടെ ശരാശരി ആയുസ് വച്ച് നോക്കുമ്പോള്‍ പകുതി ആയുസ് പിന്നിട്ടിട്ടും ഇത്രയെങ്കിലും പക്വത നേടാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. (എന്താണ് പക്വത എന്ന കാര്യം അതെനിക്ക് വിടുക ).

എല്ലയിപ്പോഴത്തെയും പോലെ രണ്ടു കാര്യങ്ങള്‍ ആണ് എന്‍റെ മനസിനെ അലട്ടികൊണ്ടിരുക്കുന്നത്, ജീവിതം മുന്‍ക്കൂട്ടി നിശ്ചയിച്ചു ജീവിക്കണോ അതോ വരും പോലെ വരട്ടെ എന്ന് ജീവിക്കണോ? വരും പോലെ വരട്ടെ എന്നാ ജീവിതമായിരുന്നു ഇത്രയും കാലം.പക്ഷേ  ഇത്രയും കാലത്തെ ജീവിതം അതില്‍ നഷ്ട്ടങ്ങളുടെയോ , ലാഭങ്ങളുടെയോ കണക്കെടുക്കാന്‍ എനിക്ക്
താല്പര്യമില്ല. ഇനി ഒരു മാറ്റം ഞാന്‍ ആഗ്രഹിക്കുന്നുമില്ല. അങ്ങനെ നോക്കുമ്പോള്‍ പുതുവര്‍ഷം എനിക്കൊരു പുതുമയായി തോന്നുന്നില്ല ജീവിതത്തില്‍ പുതുവര്‍ഷം ആക്ഖ്ഹോഷിച്ചത് ഒരിക്കല്‍ മാത്രം. അത് വെറും ഒരു സുഹൃത്തുകളുടെ കൂട്ടായ്മ എന്നതില്‍ ഉപരി എനിക്കൊന്നും തോന്നിയിട്ടില്ല. അല്ലെങ്കില്‍ തന്നെ ഈ പുതുവര്‍ഷം എന്നാല്‍ എന്താ ? തികച്ചും ഔദ്യോദികം മാത്രം.  ഒരു മലയാളി ബുദ്ധി ജീവിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മുതാളിത്ത സമൂഹത്തിന്റെ കണക്കുകള്‍ കൂട്ടി അവന്റെ ലാഭവും നഷ്ട്ടവും തിരിച്ചറിയാനുള്ള ഒരു തരം കൊലോണിയില്‍ ചിന്താധാര.

ഒരിക്കലെങ്കിലും മുന്‍കൂട്ടി നിശ്ചയിക്കാതെ നമുക്ക് ജീവിക്കാന്‍ സാധിക്കുമോ ? എങ്കില്‍ ഈ പുതുവര്‍ഷം നമുക്ക് വെറുമൊരു ദിവസം മാത്രം ആയിരിക്കും.
ആപ്പിള്‍ മരച്ചുവട്ടില്‍ ഇരുന്നാല്‍ എന്റെ തലയില്‍ ആപ്പിള്‍ വിഴും എന്ന് ന്യൂട്ടന്‍ ചിന്തിചിരുന്നെകില്‍  ഭൌതികശസ്ത്രത്തില്‍ ന്യൂട്ടന്‍ എന്നാ നാമം നാം കേള്‍കെണ്ടിവരില്ലായിരുന്നു .ചിലര്‍ അതിനെ വിധി എന്നു പറയും ചിലര്‍ അനുഭവം എന്നും, അനുഭവം എന്ന് കേള്‍ക്കാനാണ് എനിക്കിഷ്ട്ടം. നമ്മള്‍ അറിയാതെ തന്നെ നമ്മുടെ അനുഭവങ്ങള്‍ നമ്മെ സ്വാധിനിച്ചുകൊണ്ടിരിക്കും അതിനു പ്രത്യേകം ഒരു മുന്‍കരുതലോ ഒന്നും ആവശ്യമില്ല അത് താനേ വരും ഒരാള്‍ നമ്മുടെ പേര് ചോദിക്കുമ്പോള്‍ നാം മറുപടി പറയുന്നപോലെ .

ഈലോകത്തിന്റെ എല്ലാ സംശയങ്ങളുടെയും ഉത്തരങ്ങള്‍ നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ട് എന്നാണു കേട്ടിട്ടുള്ളത് , നമ്മുടെ അനുഭവങ്ങള്‍ അത് നമ്മളെ സംബന്ധിച്ച് നല്ലതോ ചീത്തയോ ആയികൊള്ളട്ടെ  അതിനെ നമ്മള്‍ അംഗീകരിക്കാന്‍ തുടങ്ങില്‍യാല്‍ നാം തന്നെ അറിയാതെ നമ്മുടെ ഉള്ളിലുള്ള ഉത്തരങ്ങള്‍ താനേ പുറത്തു വരും. അങ്ങനെതന്നെയാണ് ഈ ലോകം ഇത്രയും കാലം നിലനിന്നതും, എല്ലാം യദ്രിസ്ചികമായ കണ്ടുപിടുത്തങ്ങള്‍ ആയിരുന്നു വേറെ എന്തിനോ വേണ്ടിയുള്ള തിരച്ചിലില്‍ കിട്ടിയതാണവ. ഓരോ പുലരിയും ,ഓരോ സന്ധ്യയും ഒരോ നിമിഷവും നമുക്ക് പുതിയത് തന്നെ , എന്തുകൊണ്ട് നാം അത് ആക്ഖോഷിക്കുന്നില്ല ? ഓരോ നിമിഷവും പുതുവര്‍ഷം പോലെ ആക്ഖോഷിക്കൂ പുതിയ അനുഭവങ്ങളെ  നേടൂ.....




No comments:

Post a Comment