ഇനി ഞാന്‍ എഴുതാന്‍ പോകുന്ന കാര്യങ്ങള്‍ ആണ് ഒരു ഗ്രാമത്തിനെ ഒരു യുദ്ധക്കളം ആക്കി മാറ്റിയത് അതിന്റെ ഉണങ്ങാത്ത മുറിപാടുകളുമായി ജീവിതം മുന്നോട്ടു കൊണ്ട് പോകുന്ന ഒരുപാടുപേര്‍ ഉണ്ട്,ജീവതം ജയിലുകളില്‍ കൊണ്ടുപോയി അടിയറവു വച്ചവരും ശരീര ഭാഗങ്ങള്‍ നഷ്ട്ടപെട്ടവരും ജനിച്ച നാട് വിട്ടു പോകേണ്ടി വന്നവരും നല്ല ഒരു ഗായകനോ,പോലിസ് ഒഫിസറോ ആകേണ്ടിയിരുന്ന ആളുകള്‍ ജയിലഴികല്കുള്ളില്‍ ജീവിതം തുലച്ചതിന്റെ തുടക്കം വെറും രണ്ടു യുവാക്കള്‍ തമ്മിലുണ്ടായ വാക്കുത്തര്‍ക്കത്തില്‍ നിന്നും ഉടലെടുത്തതാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാകും അല്ലെ, പക്ഷേ സത്യം ചിലപ്പോള്‍ അങ്ങനെയാണ് സാമാന്യ ബുദ്ധിക്കുപോലും അപ്പുറത്ത് , സാമാന്യ ബുദ്ധിക്കാണ് സത്യത്തെ മനസിലാക്കാന്‍ ബുദ്ധിമുട്ട് , അതിന്റെ ഒരു പടികൂടി കടന്നു നാം ചിന്തിച്ചാല്‍ സത്യം മനസിലാക്കാനും അത് അന്ഗീകരിക്കാനും വളരെ എളുപ്പമാണ്. തിരിച്ചു നമുക്ക് പ്രശന്നത്തിലേക്ക് വരാം , രണ്ടു പേര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം, ഇതില്‍ ഒരാള്‍ പിന്നീട് സഭയുടെയും യുവജനസംഘടനയുടെയും നേതാവായി , ഒരു വാളിനെ ചൊല്ലി ഉണ്ടായ തര്‍ക്കമായിരുന്നു തുടക്കം, വാള്‍ എന്നു പറഞ്ഞാല്‍ വടി വാളും, മാറാട് വാളും ഒന്നും അല്ല ആന്നൊക്കെ ഈ വടിവാളൊന്നും ചെറായിയില്‍ അത്രക്കു പരിചിതമല്ല എന്നാല്‍ ഈ വാളൊക്കെ ചെറായിലേക്ക് വരുവാന്‍ കാരണമായ ആ വാള്‍ മനുഷ്യന്‍ അവന്‍റെ ആവശ്യത്തില്‍ കൂടുതല്‍ മദ്യപിച്ചിട്ടു സ്വന്തം ശരീരം പ്രതികരിക്കുമ്പോള്‍ ഉണ്ടാകുന്ന ആ വാളില്ലേ അതെ ആ വാള്‍ തന്നെ , ഒരാളെ ബിജു എന്നും മറ്റെയാളെ നമുക്ക് ജോഷി എന്നും തത്കാലം വിളിക്കാം , ബിജു എറണാകുളത്ത് ജോലിക്ക് പോകുന്ന ആളാണ് , ബിജു ജോലി കഴിഞ്ഞു രണ്ടെണ്ണം അടിച്ചു നേരെ അമ്പലത്തിന്‍റെ ഗ്രൌണ്ട് ഉണ്ട് അവിടെ വന്നു കൂട്ടു കാരുമായി കത്തിയടിച്ചു ഇരിക്കുക പതിവാണ് , ഈ അമ്പലത്തിന്‍റെ മുന്‍വശം തുറസായ വലിയ ഗ്രൌണ്ട് ആണ് നല്ല പൂഴി മണല്‍ കൊണ്ട് നിറഞ്ഞ ഗ്രൌണ്ട് അതിനെ ഞങ്ങള്‍ വിളിക്കുന്നത് അമ്പലപാടം എന്നാണ് ജോലി കഴിഞ്ഞു വന്നു വൈകിട്ട് അവിടെ വന്നിരുന്നു കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കാത്ത ചെറായിക്കാര്‍ കുറവാണ് അതില്‍ പ്രായ വെത്യാസമോ , ജാതിയോ, മതമോ ഒന്നും ഒരു ഘടകമല്ല, അന്നെ ദിവസം ബിജു നല്ലപോലെ കുടിചിട്ടാണ് അമ്പലപാടത്തു വന്നത് എന്നാല്‍ അമ്പലപാടത്തു കയറാതെ അങ്ങോട്ടേക്ക് കയറുവാനുള്ള ഒന്ന് രണ്ടു പടികള്‍ ഉണ്ട് അവിടെയും ആളുകള്‍ ഇരിക്കാറുണ്ട് അവിടെയാണ് ഇരുന്നത് , അപ്പോള്‍ ബിജു പോലും അറിയാതെ ബിജുവിന്റെ ശരീരം മദ്യത്തിനോട് പ്രതികരിക്കാന്‍ തുടങ്ങി പാവം ബിജു , അവനു തടയാന്‍ പറ്റാവുന്നതായിരുനില്ല അവന്‍റെ സ്വന്തം ശരീരത്തിന്റെ പ്രതികരണം ,സ്വാഭാവികമായും നമ്മളൊക്കെ പറയാറുള്ള ആ വാള്‍ ബിജു നല്ല വൃത്തിയായി വച്ചു. അപ്പോള്‍ സമയം ഒരു ഒന്‍പതര പത്തായി കാണും പൊതുവേ ഒരു ഒന്‍പതു മണി കഴിഞ്ഞാല്‍ അമ്പലപാടത്തു ഇരിക്കുന്നവരൊക്കെ പതിയ കൂര പിടിക്കാന്‍ തുടങ്ങും , അതു കൊണ്ട് ആ സമയത്ത് അവിടെ അധികം ആളുകള്‍ ഉണ്ടായില്ല, ബിജു വാള്‍ വച്ച സമയത്ത് കുറച്ചു മാറിയിരിക്കുകയായിരുന്ന ജോഷിയും കൂട്ടരും ഇത് കാണുകയും ഇതിനെ ചോദ്ദ്യം ചെയ്യുകയും ചെയ്തു, അതു നല്ലത് തന്നെ എന്നാല്‍ അതല്ല അവിടെ നടന്നതു ബിജുവിനെ ജാതിപ്പേര് വിളിച്ചു അടിക്കുകയും , ഇനി അമ്പല നടയില്‍ കണ്ടുപോകരുതെന്നു ഭീഷണി പെടുത്തുകയും ചെയ്തു , എന്താണ് അങ്ങനെ ചെയ്യാന്‍ ജോഷിയെ പ്രേരിപിച്ച വികാരം എന്നറിയില്ല , ഞാന്‍ നേരത്തെ പറഞ്ഞ യുവജന നേതാവിന്‍റെ ചെറായി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ആണെന്നു തോന്നുന്നു ചെറായിയിലെ ഒരു കൂട്ടം ചെറുപ്പക്കാരെ ഇങ്ങനെ ജാതി പരമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്, പിന്നെ ചില ആളുകളുടെ രക്തത്തില്‍ അലിഞ്ഞിട്ടുള്ളതാണ് തന്നെക്കാള്‍ താഴെ എന്ന് അവര്‍ വിശ്വസിക്കുന്ന ആളുകളോടുള്ള പുച്ഛവും തരം കിട്ടിയാല്‍ രഹസ്യമായും പരസ്യമായും അധിക്ഷേപിക്കുക എന്നുള്ളത് , കുടിച്ചിട്ട് അവിടെ വാള് വച്ചതിനാണ് അടിച്ചതെങ്കില്‍ അവിടെ ഉത്സവത്തിന് വരുന്നവരെ എല്ലാം തല്ലേണ്ടി വരും കൂട്ടത്തില്‍ സ്വന്തക്കാരെയും തല്ലേണ്ടി വരും അപ്പോള്‍ അതല്ല കാര്യം എന്ന് വ്യക്ത്തമാണ്, ബിജു തല്ലും കൊണ്ടു വീട്ടില്‍ പോയി പക്ഷേ ആ പോക്ക് എന്തെക്കെയോ തീരുമാനിച്ചിട്ടുള്ള പോക്കായിരുന്നു , ബിജുവിന്റെ ബന്ധുക്കളും കൂട്ടുകാരും ഈ പ്രശ്നത്തിലെ അവരുടെ പ്രതിക്ഷേധം പല തവണ ഭീഷണികള്‍ ആയി ജോഷിക്കും കൂട്ടുകാര്‍ക്കും എതിരെ നേരിട്ടും അല്ലാതെയും നല്‍കികൊണ്ടിരുന്നു , ബിജുവും കൂട്ടരും സത്യത്തില്‍ അവര്‍ നല്ല ഒരു അവസരം നോക്കിയിരിക്കുകയായിരുന്നു , ഈ പ്രശ്നമെല്ലാം പിന്നീട് ബിജുവിന്റെ കൈയ്യില്‍ നിന്നും പോയി വേറെ ആളുകള്‍ ആണ് ഇത് ഏറ്റെടുത്തത് . ഈ സമയം ആണ് ഞാന്‍ നേരത്തെ പറഞ്ഞ രണ്ടു ഗുണ്ട നേതാക്കളില്‍ ഒരാള്‍ അവിടെ വരുകയും ജോഷിയേയും കൂട്ടരെയും അടിക്കാനുള്ള പദ്ധതിക്ക് പൂര്‍ണ പിന്തുണ കൊടുക്കുന്നതും. ജോഷിയേയും കൂട്ടരെയും അടിക്കാന്‍ ഇവര്‍ക്ക് പുറത്തു നിന്നുള്ള ഒരു പിന്തുണ ആവശ്യമില്ല എന്നാല്‍ ഞാന്‍ നേരത്തെ പറഞ്ഞപോലെ ഇതൊരു സാധാരണ പ്രശ്നമല്ലാത്തത് കൊണ്ടും അടി കഴിഞ്ഞാല്‍ അതിനു ശേഷം ഉണ്ടാകാന്‍ സാധ്യത ഉള്ള വലിയ ഒരു പ്രത്യാക്രമണം പ്രതീക്ഷിച്ച്ചുകൊണ്ടാണ് ,ഇങ്ങനെ പുറത്തു നിന്നും ഒരു സംഘത്തിന്റെ പിന്തുണ ഉറപ്പാക്കിയത്. ഗുണ്ട നേതാവും തന്റെ സംഘത്തെ ചെറായിലേക്ക് വ്യാപിപിക്കുന്നതിനും , പിന്നെ തന്‍റെ സുഹൃത്ത്ബന്ധങ്ങള്‍ ഒന്നുകൂടി ഉറപ്പിക്കുന്നതിനും വേണ്ടിയാണ് പൂര്‍ണ പിന്തുണ നല്‍കിയതും. കുറച്ചു ദിവസത്തെ കാത്തിരിപ്പിന്ശേഷം ഒരു ദിവസം രാത്രി ഒരു പതിനൊന്നു മണിയായിക്കാണും ജോഷിയേയും കൂട്ടരെയും അമ്പലനടയില്‍ വച്ച് ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു ഇതിന്‍റെ എല്ലാം പ്ലാന്‍ ചെയ്തതും നടപ്പാക്കിയതും ഈ ഗുണ്ട നേതാവിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു. പക്ഷേ ആക്രമണത്തില്‍ പെട്ടതും പങ്കെടുത്തതും ചെറായിക്കാര്‍ മാത്രം. ഈ ഗുണ്ട നേതാവിന്‍റെ പേര് അഭിഷേക് എന്നാണ് , നേരത്തെ ഞാന്‍ വേറെ ഒരു നേതാവിനെ കുറിച്ച് പറഞ്ഞിരുന്നു ബുദ്ധി രാക്ഷസന്‍ എന്നാല്‍ ഭഗവാന്‍ കൃഷ്ണനെ പോലെ സുമുഖന്‍, അതിനു നേരെ വിപരീതം എന്ന് പറയാം അഭിഷേക് വെട്ടൊന്ന് മുറി രണ്ടു എന്ന പ്രകൃതം , കാണാന്‍ സുമുഖന്‍ എന്നു പറയാന്‍ പറ്റില്ലന്കിലും , വെളുത്തിട്ട് ആറടി പൊക്കവും എപ്പോഴും ജീന്‍സും ഷര്‍ട്ടും ആയിരിക്കും വേഷം , പിന്നെ ഉള്ള ഒരു പ്രത്യേകത ഷര്‍ട്ടിന്റെ കോളര്‍ പുറകില്‍ ഇത്തിരി പൊക്കി വെയ്ക്കും ചെറായിയിലും പരിസര പ്രദേശത്തും അഭിഷേകിന്റെ ആരാധകരും , അനുയായികളും അതൊരു സ്റ്റൈല്‍ ആക്കി മാറ്റി, പിന്നെ നടക്കുന്നതിനു ഒരു പ്രത്യേകതയും ഉണ്ട് നിലത്തു തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ ആണ് നടക്കുന്നത് അതായത് ശബ്ദം കേള്‍പ്പിക്കാതെയുള്ള നടത്തം , പിന്നീട് തടി വച്ചെങ്കിലും ഞാന്‍ ആദ്യം കാണുമ്പോള്‍ വളരെ FLEXIBLE ആയ ശരീരം . ജോഷിയെയും കൂട്ടരെയും അടിച്ചെങ്കിലും ജോഷിയുടെ ഒരു വെല്ലുവിളി ബാക്കി ഉണ്ടായിരുന്നു അമ്പലനടയില്‍ വരരുത് , ആ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് പിന്നീട് ഈ സംഘങ്ങള്‍ എല്ലാ ദിവസവും അമ്പലനടയില്‍ വരുന്നത് പതിവാക്കി, ജോഷിയും കൂട്ടര്‍ക്കും മനസിലായി ഇതിനു പിന്നില്‍ അഭിഷേകിന്‍റെ കരങ്ങള്‍ ആണ് , അഭിഷേകും കൂട്ടരും അമ്പലനടയില്‍ വന്നാല്‍ ഉടെന്‍ പോലിസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെല്ലും , സംഘര്‍ഷ അവസ്ഥ ആണെന്നും പറഞ്ഞായിരിക്കും ഫോണ്‍ , കൂടാതെ അഭിഷേകിനെതിരെ പോലിസ് സൂപ്രണ്ടിനും പരാതി പോയി ഇതെല്ലാം ചെയ്യുന്നത് ചെറായിയില്‍ വന്നു പോകാറുള്ള യുവജന നേതാവിന്റെ നേതൃത്വത്തില്‍ ആയിരുന്നു എന്നാണ് അഭിഷേകിനു കിട്ടിയ സൂചന അതു ചിലപ്പോള്‍ തെറ്റിദ്ധാരണയും ആകാം സത്യവും ആകാം , എന്നാല്‍ ആക്കാലത്ത് പോലീസിനു പോലും അഭിഷേകിനെ പേടിയായിരുന്നു , പോലിസ് ജീപ്പിനു ബൈക്ക് വട്ടം വച്ചു SI യെ ഭീഷണി പെടുത്തിയ കഥകള്‍ വരെയുണ്ട് കുറച്ചൊക്കെ സത്ത്യമില്ലാതെ ഇല്ലട്ടോ, അഭിഷേകിന് ഇതിനൊക്കെയുള്ള ധൈര്യം കൊടുത്തത് പാര്‍ട്ടി ആണ് . സ്ഥിരം സ്റ്റേഷനില്‍ പരാതി ചെല്ലുന്നത് കൊണ്ടും മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടും അവസാനം പോലിസ് അഭിഷേകിനു ശക്തമായ താക്കീത് നല്‍കി ചെറായിയില്‍ വരരുത് പ്രത്യേകിച്ച് അമ്പലനടയില്‍ , അതിനു ശേഷം അഭിഷേക് അധികം പരസ്യമായി പ്രത്യക്ഷപെടാറില്ല എന്നാല്‍ തനിക്കെതിരെ സ്ഥിരമായി പരാതി കൊടുക്കുന്നു എന്ന് അഭിഷേക് വിചാരിച്ചിരുന്ന യുവജന നേതാവിനോടുള്ള ദേഷ്യം മനസ്സില്‍ ഉണ്ടായിരുന്നു , അങ്ങനെ ഒരു ദിവസം അമ്പലത്തിന്റെ കല്യാണ മണ്ഡപത്തില്‍ എന്തോ പരിപാടി നടത്താന്‍ നിശ്ചയിച്ചു , അതിന്റെ ഒരുക്കങ്ങള്‍ എന്നോണം ഈ യുവജന നേതാവിന്റെ നേതൃത്വത്തില്‍ വഴിയില്‍ തോരണങ്ങളും കൊടികളും കെട്ടുകയായിരുന്നു. കൂടെ ഒരു പത്തു അന്‍പതു പ്രവര്‍ത്തകരും ഉണ്ട് കുറെ നാളുകളുടെ ഇടവേളയ്ക്കു ശേഷം അഭിഷേക് അമ്പലനടയില്‍ വരുന്നത് അന്നാണ് സത്യത്തില്‍ അമ്പലനടയിലേക്ക് വന്നതല്ല അതിലെ ബൈക്കിനു പോയപ്പോള്‍ ഈ യുവജന നേതാവിനെ കണ്ടു വണ്ടി നിര്‍ത്തിയതാണ് , പിന്നെ ഒരു ആക്ഷന്‍ സിനിമ സ്റ്റൈല്‍ സംഭവങ്ങള്‍ ആണ് അവിടെ കണ്ടത് , ഇത്രയും അനുയായികളുടെ നടുക്കു നിന്നിരുന്ന യുവ നേതാവിനെ നേര്‍ക്ക് നിന്ന് വെല്ലു വിളിക്കുകയും ചെറായില്‍ ഇനി കണ്ടു പോകരുതെന്നു ഭീഷണിപെടുത്തുകയും ചെയ്തു കണ്ടു നിന്നവരും കൂടെയുള്ള പത്തു അന്‍പതു പേരുടെയും ഒച്ച അടഞ്ഞു പോയി, ആരുടേയും ശബ്ദ്ദം പുറത്തേക്കു വന്നില്ല ,ഇത്രയും പറഞ്ഞു അഭിഷേക് വണ്ടിയില്‍ കയറി പോയി പിന്നെ അവിടെ ആകെ പൊടി പടലം ആയിരുന്നു , ആരാടാ എന്താട, ഞങ്ങളുടെ നേതാവിനെ ഭീഷണി പെടുത്താന്‍ നീ ആരാടാ എന്നൊക്കെ ആക്രോശം , സ്വന്തം അനുയായികളുടെ മുന്‍പില്‍ ഒരാള്‍ മുന്നില്‍ വന്നു ഭീഷണി പെടുത്തിയിട്ടു കൂടെ നിന്നവര്‍ക്കും തനിക്കും ഒന്നും പറയാന്‍ പറ്റിയില്ലല്ലോ എന്നാ ബോധം പിന്നീട് വൈരാഗ്യ മായിമാറിയിരിക്കാം. ഈ ഒരു സംഭവവും ആകാം ചിലപ്പോള്‍ ഗുണ്ടകളെ എന്നന്നേക്കും ആയി അവസാനിപ്പിക്കണമെന്ന് സഭയെ കൊണ്ട് ചിന്തിപ്പിച്ചത്. നേരത്തെ പറഞ്ഞല്ലോ അഭിഷേക് കുറെ നാളുകള്‍ക്കു ശേഷം ആണ് ചെറായിയില്‍ വരുന്നത് എന്നു , അഭിഷേക് ചികിത്സയില്‍ ആയിരുന്നു , നല്ല അടികിട്ടിയതാണ് ,അഭിഷേകിനെ പറ്റി ഇത്രയും പറഞ്ഞപ്പോള്‍ ,ആരായിരിക്കും അഭിഷേകിനെ അടിച്ചു മൂന്ന് നാല് മാസം ആശുപത്രിയില്‍ ആക്കിയതെന്നു എന്ന സംശയം നിങ്ങള്‍ക്ക് ഉണ്ടാകും , അല്ലെ ? ആരായിരിക്കും ഈ കടുവയെ പിടിച്ച കിടുവ , ഈ കഥ കൂടി പറയേണ്ടി വരും കാരണം ഗുരു മന്ദിരം തകര്‍ത്ത സംഭവത്തില്‍ ഈ കിടുവക്ക് പങ്കുണ്ടെന്ന് ആണു ഗുണ്ടകളുടെ വക്താക്കള്‍ പറയുന്നത്.........
No comments:
Post a Comment