Saturday, 29 December 2012

നുണകള്‍

ഒരു മലയാള സിനിമയില്‍ അതിലെ നായകന്‍ തിരശീലയില്‍ പറയുന്നുണ്ട് , എല്ലാവര്ക്കും ഒരു കഥ എഴുതാന്‍ പറ്റും  അത് സ്വന്തം കഥ ആയിരിക്കും  , പിന്നെയും കഥകള്‍ എഴുതണമെങ്കില്‍ ഭാവന വേണം എന്ന്. അപ്പോള്‍ എന്താണ് ഭാവന , നുണകള്‍ ആയിരിക്കുമോ ? ആകാനാണ് സാധ്യത ,ഭാവനകള്‍ സത്യമാകുന്നതെങ്ങിനെ ,അപ്പോള്‍ ഈ കാണുന്ന പുരസ്കാരങ്ങള്‍ എല്ലാം കൊടുക്കുന്നത് ഈ നുണകള്‍ എഴുതി ഫലിപ്പിക്കുന്നവര്‍ക്കാണോ?

എന്നാലും നമ്മള്‍ അത് ഇഷ്ട്ടപെടുന്നു, അതാണ്‌ ഭാഷയുടെ, അക്ഷരങ്ങളുടെ, സാഹിത്യത്തിന്റെ ശക്തി, ചരിത്രത്തില്‍ ചതിയന്‍ ചന്തു എന്ന് കേട്ടുവളര്‍ന്ന നാം എം ടി  യുടെ തിരകഥയില്‍ മമ്മൂട്ടി ഒരു  വടക്കന്‍ വീരഗാഥ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ചന്തു നായകന്‍ ആയി ഒതേനന്‍ വില്ലനുമായി അതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞ ഭാഷയുടെ ശക്തി, അതിനെ നാം എം ടി യുടെ സൃഷ്ട്ടി എന്ന് പറയും എന്നാല്‍ അത് പൂര്‍ണമായും സത്യമാണെന്ന് പറയാന്‍ സാധിക്കില്ല, എം ടി യുടെ ,അദ്ധേഹത്തിന്റെ ഭാഗം മാത്രമാണ് അത്. അതിനെ അദ്ധേഹത്തിന്റെ ഭാവനെയെന്നോ നുണ എന്നോ നമുക്ക്  വിളിക്കേണ്ടിവരും. ഞാനും നുണകള്‍ പറയാന്‍ തുടങ്ങുന്നു, കൊച്ചു കൊച്ചു നുണകള്‍..........................,,,,,,,,,,,,,,,,,,,,,,,,,,,

Friday, 28 December 2012

ചെറായിലെ ഒരു പ്രഭാതം ( ഭാഗം രണ്ട് )



............തുടര്‍ച്ച 

..........വഴിതടയലും നിരപരാധികളെ പേടിപ്പിക്കുന്നത്  കണ്ടും കുറച്ചു നേരം ഞാനും വിനുവും അവിടെത്തന്നെ നിന്നു , അപ്പോള്‍ നേരത്തെ പറഞ്ഞ നാല് നാലര അടി പൊക്കമുള്ള സുനിയുടെ വക ഒരു ഭീഷണി ഇവിടെ നില്‍ക്കണ്ട നിന്‍റെ പേരൊക്കെ ലിസ്റ്റില്‍ ഉണ്ട് വേഗം രക്ഷപെട്ടോ എന്ന് ,എന്നോടല്ലട്ടോ വിനുവിനോട് ... പലരും എന്നെ കണ്ണുരുട്ടി കാണിച്ചെങ്കിലും നേരിട്ടൊരു ഭീഷണി ഉണ്ടായില്ല,  അവിടന്ന് തിരുച്ചു വീട്ടിലേക്കു നടന്നു , അപ്പോള്‍ കണ്ടത് അജിത്തിനെ പോലീസ് കൊണ്ട് പോകുന്നതാണ് , ജില്ല കളക്ടര്‍ വന്നു ജനങ്ങളെ അനുനയിപ്പിച്ചിട്ടാണ് അജിത്തിനെ അവിടന്ന് കൊണ്ട് പോകാന്‍ പോലീസിനു കഴിഞ്ഞത്, ഈ സമയം തന്നെ ചെറായിയിലെ കുറച്ചു മാന്യന്മാര്‍ ( പകല്‍ ) സംഘം ചേര്‍ന്ന് കുറച്ചു ആളുകളെയൊക്കെ കൂട്ടി പല സംഘങ്ങള്‍ ആയിതിരിഞ്ഞു ഗുണ്ടകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി , ഗുണ്ടകള്‍ എല്ലാം രാവിലെ തന്നെ സ്ഥലം വിട്ടിരുന്നു , അതിനു അവര്‍ നന്ദി പറയേണ്ടത് ദീരൂ ഭായ് അംബാനിയോട് ആണ് അങ്ങേരു 500 രൂപയ്ക്കു മൊബൈല്‍ ഫോണ്‍ ഇറക്കിയില്ലയിരുന്നെന്കില്‍ ഒരു പരുധിവരെ നമ്മുടെ നാട്ടില്‍ ഗുണ്ടായിസം ഇത്രയും ഉണ്ടാകില്ലായിരുന്നു. ഇതിന്റെ ഇടയില്‍ അവിടെ കുറച്ചു പേരുടെ പണി ഗുണ്ടകളുടെ ലിസ്റ്റ്  ഉണ്ടാക്കല്‍ ആയിരുന്നു. ആ ലിസ്റ്റില്‍ അവര്‍ക്ക് വ്യക്ത്തി പരമായി വിരോധം ഉള്ള ആളുകളെയും പെടുത്തി , പിന്നെ ഒരു തരം നായാട്ടാണ് അവിടെ നടന്നത്, വെറുത വഴിയില്‍ കാണുന്നവനെയൊക്കെ നീയൊക്കെ അല്ലേട പ്രതിമ തകര്‍ത്തത് എന്ന് പറഞ്ഞു അടിയാണ്, യഥാര്‍ത്ഥ ഗുണ്ടായിസം.

ഇതെല്ലാം കണ്ടു ഞാനും വിനുവും നേരെ വീട്ടിലേക്ക് പോയി അപ്പോഴും എന്റെ മനസില്‍ ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ,  ആരായിരിക്കും ഗുരുമന്ദിരം തകര്‍ത്തത്    എന്‍റെ മനസിലെ SHERLOCK HOLMES  ഉണര്‍ന്നു.  ഒരു കാര്യം  ഉറപ്പാണ്‌ ഗുണ്ടകള്‍ എന്ന് പറയുന്ന  ആളുകള്‍ ഇത് ചെയ്യാന്‍ വളരെ സാധ്യത കുറവാണ്  എന്റെ ചെറിയ അനുഭവങ്ങള്‍ വച്ച്  ചെറായിലെ ഗുണ്ടകള്‍ എന്ന് പറയുന്നവര്‍ അത്ര മണ്ടന്‍മാര്‍ അല്ല പ്രത്യേകിച്ചു അവരുടെ നേതാവ് , ഒരു ഉഗ്രന്‍ ബുദ്ധി രാക്ഷസന്‍  കാണാനോ ഭഗവാന്‍ കൃഷ്ണന്റെ പോലെ സുമുഖന്‍.. , പിന്നെ മന്ദിരം തകര്‍ത്ത് എന്ന് പോലീസ് പറയുന്ന അല്ലെങ്കില്‍ നേരത്തെ പറഞ്ഞപോലെ മാന്യന്മാര്‍ (പകല്‍ ) കൊടുത്ത ലിസ്റ്റില്‍  ഒന്നമാതായുള്ള യുവാവ് ഈ കൃത്ത്യം ചെയ്യാന്‍ 100% സാധ്യതയും ഉണ്ട്. പക്ഷെ ഞാന്‍ അറിഞ്ഞത് വച്ച് നോക്കുമ്പോള്‍ എന്തോ അപകടം പറ്റി അവന്റെ വലത്തെ കൈ അന്ന് പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയായിരുന്നു. ( ചെറായിയിലെ ഗുണ്ടകളുടെ കയ്യും കാലും ഒക്കെ ഓടിയുന്നത് സാധാരണ ആണ് പക്ഷെ അതെല്ലാം വണ്ടി അപകടം ആയിരിക്കും പ്രത്യേകിച്ച് പട്ടി വട്ടം ചാടി ഉണ്ടാകുന്നതു എന്നാണ് പുറത്തു പറയാറുള്ളത്, ഞാന്‍ ആലോചിക്കാറുണ്ട് ഈ പട്ടികള്‍ എന്തിനാ എപ്പോഴും ഇവരുടെ വണ്ടിയുടെ മുന്നിലേക്ക്‌ ചാടുന്നത് ? ) പഴയ ബന്ധം  വച്ചു ഞാന്‍  പലരുമായും ഫോണില്‍  ബന്ധപ്പെട്ടു അവരെല്ലാം ആണയിട്ടു പറയുന്നു ഞങ്ങള്‍ അല്ല ഇത് ചെയ്തത്, ഞങ്ങള്‍ ചെയില്ല കാരണം അത് ഞങ്ങളുടെ നിലനില്‍പിന്റെ പ്രശ്നമാണ് . അവര്‍ക്ക് ബലമായ സംശയം ഗുണ്ടളെ നേരിട്ട് തകര്‍ക്കാന്‍ പറ്റാത്തവരും  എന്നാല്‍ അവരെ എന്നന്നേക്കും ഇല്ലായ്മ ചെയ്യാന്‍ വേണ്ടി ആരോ ചെയ്തതാണ് എന്നാണു. ശരിയാണ് അങ്ങനെയും സംഭവിക്കാം.  ആ വഴിക്ക് ചിന്തിക്കുമ്പോള്‍ രണ്ടു മൂന്ന് സാധ്യതകള്‍ ആണുള്ളത് . ഒന്ന് കേരളത്തിലെ ആദ്യം പ്രസിദ്ധമായതും പിന്നീട് കുപ്രസിദ്ധമായതുമായ ഒരു ചിട്ടി സ്ഥാപനം . രണ്ടു അമ്പലത്തിലെ സഭക്കുള്ളിലെ അല്ലങ്കില്‍ സഭയുമായി ബന്ധപെട്ട ആര്‍ക്കോ ഗുണ്ടകളോട് തോന്നിയ വൈരാഗ്യം മൂന്ന് ഗുരുദേവ അനുയായികളുടെ യുവനേതാവിനും ഗുണ്ട നേതാവിനും ഇടയില്‍ ഉണ്ടായിരുന്ന വൈരാഗ്യം  .പണ്ട് ശിവഗിരിയില്‍ നടന്ന പ്രശ്നത്തിനോട് അനുബന്ധിച്ചു കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഗുരദേവ പ്രതിമകള്‍ തകര്‍ക്ക പെട്ടത് അന്ന് കേരളം മുഴുവന്‍ ചര്‍ച്ചചെയ്തതാണ്, അതെ സമാന മായ സംഭവങ്ങള്‍ ആണ് ചെറായിയിലെ പ്രതിമ തകര്‍ത്ത  സംഭവം നടന്നതിനു ഏകദേശം ഒരു വര്‍ഷം മുന്‍പ് ചെറായിയില്‍ നടന്നതും , കോടിക്കണക്കിനു സ്വത്തുള്ള അമ്പലത്തിന്റെ   സഭയുടെ അധികാരത്തിനു വേണ്ടി രണ്ടു ഗ്രൂപ്പുകള്‍ പരസ്യമായി ഏറ്റുമുട്ടിയതും മുന്‍ സെക്രട്ടറിയെ മെയിന്‍ റോഡിലിട്ടു വെട്ടിയതും ചെറായി മുഴുവന്‍ സാക്ഷി ആയതാണ്. അന്നാണ് ചെറായിലേക്ക് ഗുണ്ടകള്‍ ആദ്യമായി വരുന്നത് അതും സഭ ഭരിക്കുന്ന ഗ്രൂപിന്റെ ഔദ്ധ്യോധിക  അതിഥികള്‍ ആയി. . ഇതേ സഭ തന്നെയാണ് പിന്നീട് വലിയ സമ്മേളനങ്ങള്‍ നടത്തി ഗുണ്ടാവിരുദ്ധ പ്രതിജ്ഞ എടുത്തതും . സ്വന്തം കാര്യങ്ങള്‍ക്ക് ഗുണ്ടകളെ  ഉപയോഗിക്കുകയും  പിന്നീട് ഉപേക്ഷിക്കാന്‍ പറ്റാതെ വന്നപ്പോള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതും ആകാം . അങ്ങനെ നോക്കുമ്പോള്‍ സഭയെയും സംശയികെണ്ടിയിരിക്കുന്നു,  ഈ ഗുരുമന്ദിരം ഇരിക്കുന്ന സ്ഥലം പറവൂര്‍ എറണാകുളം റൂട്ടിലെ മെയിന്‍ റോഡിനു ചേര്‍ന്നാണ് ,വ്യക്തിപരമായി എനിക്കറിയാന്‍ കഴിഞ്ഞിട്ടുള്ളത് ഇതൊരു ആളൊഴിഞ്ഞ സ്ഥലമല്ല ഏത് സമയത്തും ഇവിടെ ആളുകള്‍ ഉണ്ടാകും ബസ്സ്‌ കഴുകന്നവരും രാത്രിയില്‍ ബസ്സില്‍ കിടക്കുന്ന ജോലിക്കാരും ആരെങ്കിലും ഒക്കെ ആയിട്ട് ഉണ്ടാകും . അതു കൊണ്ട് ആരും കാണാതെ ഈ കൃത്യം ചെയ്യുക എന്നുള്ളത് അവിശ്വസനീയം , പിന്നെ ഈ മന്ദിരം തകര്‍ക്കാന്‍ മാത്രം ഒരു സാമൂഹിക സ്പര്‍ദ്ധ ചെറായിയില്‍  ഉണ്ടായിട്ടില്ല , അപ്പോള്‍ ഇത് ആരോ അവരുടെ സ്വന്തം ലാഭത്തിനു വേണ്ടി ചെയ്തതാണ്, ഏതൊരു കുറ്റകൃത്ത്യം നടന്നാലും ഏതൊരാളും അന്വേഷികേണ്ടത് അതില്‍ നിന്നും ആര്‍ക്കാണ് ലാഭം ഉണ്ടായിട്ടുള്ളത് എന്നാണ് , ഇത് ലോകം മുഴുവന്‍ പിന്തുടരുന്ന സാമാന്യ ബുദ്ധിയാണ് എന്നാല്‍ ഈ കേസില്‍ ഇങ്ങനെ ഒരു അന്വേഷണം പോലിസിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല ആരൊക്കെയോ കൊടുത്ത ലിസ്റ്റ് നോക്കി പോലിസ്‌ പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു.
 നമുക്ക് ആദ്യം ചിട്ടി സ്ഥാപനം ഈ സംഭവവുമായി ബന്ധപെടുന്നത് എങ്ങനെ എന്ന് നോക്കാം. ............... (തുടരും).........................

Wednesday, 26 December 2012

ചെറായിയിലെ ഒരു പ്രഭാതം


              പതിവ് പോലെ ചൂലും കണികണ്ടുകൊണ്ടാണ് അന്നേ ദിവസവും എന്റെ ദിവസം തുടങ്ങിയത്, എത്ര പറഞ്ഞാലും അമ്മ കേള്‍ക്കില്ല നിര്‍മല ചേച്ചി വരുന്നതിനു മുന്‍പ് എന്നെ വിളിക്കണമെന്ന്. നിര്‍മല ചേച്ചി ആരാണെന്നു പറഞ്ഞില്ലല്ലോ? വീടും മുറ്റവും അടിക്കാന്‍ വരുന്ന ചേച്ചിയാണ് , രണ്ടു മൂന്ന് വീട്ടിലെ പണി കഴിഞ്ഞിട്ടാണ് വീട്ടില്‍ വരുന്നത്, അത് കഴിഞ്ഞും വേറെ വീടുകളില്‍ പണിയുണ്ട് . അതുകൊണ്ട് ഓടി വന്നു മുറ്റവും വീടും അടിച്ചു വൃത്തിയാക്കി  പോകും. രാവിലെ എന്റെ മുറിയുടെ കതകില്‍ വന്നു മുട്ടി വിളിച്ചു എഴുന്നേല്‍പ്പിക്കുന്നത്  ചേച്ചി ആയിരിക്കും , കതകു തുറന്നാല്‍ കാണുന്നത് ചേച്ചി ചൂലും പിടിച്ചു കൊണ്ട് നില്‍ക്കുന്നതായിരിക്കും , അതുകൊണ്ട് അമ്മയോട് ഞാന്‍ പറഞ്ഞിട്ടുള്ളതാണ് നിര്‍മല ചേച്ചി വരുന്നതിനു മുന്‍പേ എന്നെ വിളികണം, വേറെ ഒന്നിനും അല്ല കതകു തുറന്നിടാനാണ്, കതകു തുറന്നിട്ടാല്‍ നമ്മളെ ശല്യം ചെയ്യാതെ മുറി മുഴുവന്‍ അടിച്ചു വൃത്തിയാക്കി പോയ്ക്കോളും, നമുക്ക് പിന്നെയും സുഖമായി കിടന്നുറങ്ങമല്ലോ. പക്ഷെ ആ ദിവസം ചൂല് തന്നെ കണികണ്ടു. രാവിലെ എഴുന്നേറ്റാല്‍, കട്ടന്‍ കാപ്പിയും   മനോരമ പേപ്പറും കിട്ടിയല്ലങ്കില്‍ എന്തോ അസ്വസ്ഥത ആണ്, കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ആണ് ഒന്ന് നമ്മുടെ ആരോഗ്യത്തിനും മറ്റൊന്നു നമ്മുടെ ബുദ്ധിക്കും  നല്ലത് അല്ലന്നു മനസിലായത്.


പേപ്പര്‍ വായിക്കുന്നതോടൊപ്പം ടി.വി. യും ഓണ്‍ ചെയ്യും , ESPN, STAR SPORTS ഇതിലേതെങ്കിലും ആയിരിക്കും വയ്ക്കുന്നത്. ആസ്ത്രേലിയ,ന്യൂസിലന്റ്റ് ഈ രാജ്യങ്ങളില്‍ ഏതെന്കിലും ക്രിക്കറ്റ്‌ പര്യെടനം ഉണ്ടങ്കില്‍ അതും കണ്ടിരിക്കുനത് ഒരു രസമാണ് പ്രത്യേകിച്ച് ടെസ്റ്റ്‌ക്രികറ്റ്‌ , അവിടത്തെ ഗ്രൌണ്ടിന്റെ ഭംഗിയൊന്നും വേറൊരു സ്ഥലത്തും കിട്ടില്ല, ഇല്ല ഒരു കളി പോലും ഇല്ല പഴയ ഏതേലും കളിയുടെ ഹൈ ലൈറ്റും ഉണ്ടാകാറുള്ളതാണ്, ഇന്ന് അതും ഇല്ല. അമ്മ ഒഫിസില്‍ പോകാന്‍ ഇറങ്ങി, ഇപ്പൊ മനസിലായി കാണുമല്ലോ ഞാന്‍ എത്ര മണിക്കാണ് എഴുന്നേല്‍ക്കുന്നത്  എന്ന്, ഒരു അരമണിക്കൂര്‍ ആയിക്കാണും ഒരു ഫോണ്‍ വന്നു, അമ്മയാണ് ഓഫിസില്‍ നിന്നാണ് പുറത്തേക്ക് ഇറങ്ങണ്ട എന്തോ പ്രശ്നം നടക്കുന്നുണ്ട് ബസ്സ്‌ ഒന്നും ഓടുന്നില്ല കൂടാതെ ഒരുപാട് പോലിസ്‌ വണ്ടികള്‍ വന്നിട്ടുണ്ടെന്നും അമ്മ ഏതോ private വണ്ടിയിലാണ് ഓഫിസില്‍  പോയതെന്നും പറഞ്ഞു. അപ്പൊ അമ്മ കുറ്റം പറയുന്നത് നിര്‍മല ചേച്ചിയെയാണ്  ആ ഭാഗത്തെ ലോകല്‍ വാര്‍ത്തകള്‍ എല്ലാം രാവിലെ തന്നെ നിര്‍മല ചേച്ചി പറയുന്നതാണ് എന്നിട്ടും ഇത്രയും വലിയ സംഭവം നടന്നിട്ടും എന്തേ പറഞ്ഞില്ല, അല്ലേലും മാസം ശമ്പളം കൊടുക്കുനത് വെറുതെയാണ് ഒരു ആത്മാര്‍ഥതയും ഇല്ല . ഇത്രയും പറഞ്ഞു ഒന്നുകൂടി ഓര്‍മിപ്പിച്ചിട്ടു ഫോണ്‍ വച്ചു.അപ്പൊ ഞാന്നും ആലോചിച്ചു എന്താ ഇത്രവലിയ പ്രശ്നം ?  ആരോടെങ്കിലും ഫോണ്‍ ചെയ്തു ചോദിക്കണമെന്ന് ഉണ്ടായിരുന്നു ,പിന്നെ എന്തെകിലും ആകട്ടെ എന്ന് വിചാരിച്ചു പിന്നെയും TV കണ്ടിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ ചേട്ടന്‍  വന്നു അവന്‍ രാവിലെ തന്നെ എവിടെയോ പോയതായിരുന്നു അപ്പോഴാണ്‌ കാര്യങ്ങള്‍ അറിയുന്നത്. അവിടെ ഗുരുദേവ മന്ദിരം ആരോ തകര്‍ത്തിരിക്കുന്നു. ചേട്ടന്റെ മുഖത്ത് ചെറിയ ഒരു പരിഭ്രമം ഞാന്‍ ശ്രദ്ധിച്ചു. ഞാന്‍ വിശദമായി കാര്യങ്ങള്‍ തിരക്കി പ്രശ്നം കുറച്ചു ഗുരുതരമാണ്, നാട്ടുകാര്‍ കുറ്റം ആരോപിക്കുനത് ഒരു പ്രത്യേക ജാതിയെ ആണ്, ആ ജാതിയുടെ പേര് ' ഗുണ്ട ' എന്നാണ്. ഗുണ്ട  എന്നത് ഒരു ജാതിയെന്നു പറയാന്‍ കാരണം ജാതി സമ്പ്രദായം ഉണ്ടാകുന്നത് തന്നെ നാം ചെയുന്ന തൊഴിലിനെ ആധാരമാക്കിയാണല്ലോ  അങ്ങനെ നോക്കുമ്പോള്‍ കൂലിത്തല്ലു തൊഴിലാക്കി നടക്കുന്നവര്‍ ഗുണ്ട ജാതിയില്‍ പെട്ടവര്‍ ആണ്. നമ്മുടെ ഭാരതത്തില്‍ മറ്റു മതങ്ങള്‍ വന്നു വ്യാപിച്ച പോലെ തന്നെയാണ് ഗുണ്ട എന്ന ജാതി ചെറായിയില്‍ വ്യാപിച്ചത്, പ്രലോഭിപിച്ച്ചും ,വാഗ്ദ്ധാനങ്ങള്‍ നല്‍കിയും , പ്രതീക്ഷകള്‍ നല്‍കിയും ഒക്കെ യാണ് ഈ ജാതിയെ അവര്‍ വളര്‍ത്തിയിരുന്നത്. എന്റെയും ചേട്ടന്റെയും ചില അടുത്ത സുഹൃത്തുക്കള്‍ ഈ ജാതിയിലെ പ്രധാന പ്രവര്‍ത്തകര്‍ ആണ്. പ്രധാന പ്രവര്‍ത്തകര്‍ എന്നതിലുപരി ചെറായിയിലെ സ്ഥാപക നേതാക്കള്‍ തന്നെ ആയിരുന്നു അവര്‍. , ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ വിനു ( ശരിക്കുള്ള പേരല്ല) ഓടി വന്നു എങ്ങോട്ട് എങ്കിലും പൊയ്ക്കോ ആകെ പ്രശ്നമാണ് അവിടെ ആളുകള്‍ വളരെ വികാരം കൊണ്ടിരിക്കുകയാണ് ഗുണ്ടകള്‍ എന്ന് ആരോപിച്ചു ഒന്ന് രണ്ടു പേരെ ശരിക്ക് തല്ലി ഒന്ന് രണ്ടു വീട് തകര്‍ത്തിട്ടുണ്ട്, എല്ലാവരും മുങ്ങിയിരിക്കുകയാണ് അതുകൊണ്ട് ഗുണ്ടകളുമായി  ബന്ധമുള്ള എല്ലാവരെയും കൂട്ടമായി വന്നു തല്ലുകയും ഭീഷണിപെടുത്തുകയും ചെയ്യുകയാണ്, പിന്നെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് ചേട്ടന്റെ അടുത്ത സുഹൃത്ത് അജിത്തിനെ (ഇതും ശരിക്കുള്ള പേരല്ല)നാട്ടുകാര്‍ തടഞ്ഞു വച്ച് തല്ലി മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നു. ഇത്രയും വിനു പറഞ്ഞത് ഒറ്റ ശ്വാസത്തിലാണ് . ഞാന്‍ നോകുമ്പോള്‍ വിനു വിറക്കുകയാണ് ഗേറ്റിനു പുറത്തു വേറെ ഒന്ന് രണ്ടു പേര്‍ ഉണ്ട് വിനുവിന്റെ കൂട്ടുകാര്‍ ആണ് എല്ലാവരും സൈക്കിളില്‍ ആണ് അവര്‍ അവനെ ഉച്ചത്തില്‍ വിളിക്കുന്നു നീ വരുന്നെകില്‍ വാ ഞങ്ങള്‍ പോകുന്നു എന്ന് പറഞ്ഞു ഞാന്‍ സൂക്ഷിച്ചു നോക്കി ഒരാളെ മനസിലായി വിമല്‍ ആണ് ഞാന്‍ അകത്തേക്ക് വിളിച്ചു ഇല്ല ഞങള്‍ പോകുന്നു എന്ന് പറഞ്ഞു അവര്‍ വിനുവിനെ പിന്നെയും വിളിച്ചു , ഞാന്‍ വിനുവിനോട് പറഞ്ഞു നാട് വിടാന്‍ വരട്ടെ എന്താണ് കാര്യമെന്നറിയട്ടെ എന്നിട്ട് പോകാമെന്ന് പറഞ്ഞു. പക്ഷെ വിമലിനും കൂട്ടുകാര്‍ക്ക് ക്ഷമ ഉണ്ടായിരുന്നില്ല ഞങള്‍ പോകുന്നെന്നും പറഞ്ഞും സൈക്കിള്‍ എടുത്തു പാഞ്ഞു പിന്നെ രണ്ടു  വര്ഷം കഴിഞ്ഞിട്ടാണ് വിമലിനെ ഞാന്‍ ചെറായിയില്‍ കാണുന്നത്. വിനുവിന് ചായ കുടിക്കാന്‍ കൊടുത്തിട്ട് ഞാന്‍ കുളിക്കാന്‍ പോയി.കുളിക്കുന്നതിനു ഇടയ്ക്കു എന്റെ ചിന്ത ഈ പ്രശ്നം എന്താകുമെന്നായിരുന്നു  കാരണം ഇന്നലെ വരെ കൂടെ നടന്നവരെ ആണ് ഇന്ന് നാട്ടുകാര്‍  പ്രധാന പ്രതികള്‍  എന്നാരോപിച്ച്  കലിപൂണ്ടു നടക്കുന്നത് സംഗതി നിസ്സാരമല്ല ഒരു ജനതയുടെ വികാരമാണ് മുറിപെട്ടിരിക്കുന്നത്. അപ്പോള്‍ ആണ് ഒരു കാര്യം എനിക്ക് ഓര്‍മ വന്നത് ആരോ പണ്ട് പറഞ്ഞു കേട്ടതാണ് കോടതിയില്‍ എന്തെങ്കിലും കേസിന് നാം  മുന്‍കൂര്‍ ജാമ്യത്തിനു  അപേക്ഷ്വച്ചാല്‍ പിന്നെ നമ്മള്‍ അതില്‍ കുറ്റം ചെയ്തിട്ടുണ്ട് എന്നൊരു മുന്‍വിധികൂടി ഉണ്ടാകും അതുകൊണ്ട് എന്തുവന്നാലും നാട് വിടണ്ട അത് മാത്രമല്ല നമ്മള്‍ തെറ്റ് ചെയ്യാത്തിടത്തോളം എന്തിനു പേടിക്കണം . കുളികഴിഞ്ഞു വന്നപ്പോള്‍ വിനുവിനു കൊടുത്ത ചായ അതുപോലെയുണ്ട് വീട്ടില്‍ വന്നു ചായ ചോദിച്ചു കുടിക്കുകയും കൊടുത്തിലങ്കില്‍ താനേ എടുത്തു കഴിക്കുകയും ചെയ്തിരുന്ന ആളാണ്‌ ഇന്നിപ്പോള്‍ പച്ചവെള്ളം പോലും കുടിക്കാതെ ഇരിക്കുന്നത്. എന്തായാലും പുറത്തേക്ക് തന്നെ പോകാമെന്ന് തീരുമാനിച്ചു. ആദ്യം മുണ്ട് ഉടുക്കാമെന്നു വിചാരിച്ചു വേണ്ട RISK ആണ് പാന്‍റ്സ് തന്നെ ഇട്ടു പുതിയ DENIM SHIRT എടുത്തിട്ടു അതാകുബോള്‍ ഒരു പിടിവലിയിലൊന്നും പെട്ടന്ന് കീറിപോകില്ല, പിന്നെ മാല ഊരി വച്ചു കാരണം ചില തെണ്ടികള്‍ ഉണ്ട് നമ്മളെ തല്ലുന്ന സമയത്ത് മാല പൊട്ടിക്കും, ഈ  IDEA കള്‍ കിട്ടിയത് നേരത്തേ പറഞ്ഞപോലെ ചില പുതിയ ഗുണ്ടകള്‍ എന്റെ പഴയ സുഹൃത്തുക്കള്‍ ആയതുകൊണ്ടാണ്. രണ്ടും കല്പിച്ചു പുറത്തേക്കിറങ്ങി അപ്പോള്‍ കുറച്ചാളുകള്‍ വീടിന്റെ ഗേറ്റ് കടന്നു വരുന്നു ഗുരുദേവ അനുയായികള്‍ ആണ് കൂടാതെ എന്റെ കൂട്ടുകാരും അവര്‍ ആദ്യം ചോദിച്ചത് എന്റെ വണ്ടിയാണ് കാരണം നേരത്തേ പറഞ്ഞ അജിത്ത് വന്ന വണ്ടി നാട്ടുകാര്‍ തല്ലിപോളിച്ച് കത്തിക്കാന്‍ പോകുന്നു എന്റെ വണ്ടി ആണോ എന്നറിയാന്‍ വന്നതാണ് അല്ല എന്ന് പറഞ്ഞപ്പോള്‍ തിരിച്ചു പോയി. രണ്ടും കല്പിച്ചു വിനുവിനെയുംകൂട്ടി ഞാന്‍ സംഭവം നടന്ന സ്ഥലത്തേക്ക് തിരിച്ചു.വീട്ടില്‍ നിന്നും ഒരു ഇരുനൂറു മീറ്റര്‍ അകലെയാണ് ഈ തകര്‍ന്ന മന്ദിരം ഇരിക്കുന്ന അമ്പലം. ഓരോ അടിയും മുന്നോട്ടു നടക്കുമ്പോഴും ചെറിയ പേടിയുണ്ട് അയല്‍വക്കത്തെ ചേച്ചിമാരൊക്കെ എന്നെ ശ്രദ്ധിച്ചു നോക്കുന്നുണ്ട് വളരെ ദയനീയമായ നോട്ടം അങ്ങോട്ട്‌ പോകണ്ട എന്ന ഒരു സൂചനയും  ഉണ്ട് ആ നോട്ടത്തില്‍... . നാട് വിട്ടാല്‍ പിന്നെ ഒരു കാലത്തും തല  ഉയര്‍ത്തി നടക്കാന്‍ പറ്റില്ല അതിലും നല്ലത് ധൈര്യപൂര്‍വം നേരിടുന്നതാണ്. ഞാന്‍ അമ്പലത്തിന്റെ COMPOUND ലേക്ക് ചെന്നപ്പോള്‍ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു ഒരു ഉത്സവത്തിനു ഉണ്ടാകാറുള്ള ജനം, കൂടുതലും ദൂരെ ഭാഗത്തും നിന്നും വന്നവര്‍ എല്ലാവരുടെയും മുഖം വളരെ ഗൌരവത്തില്‍ ആണ് പലരുടെയും കയ്യില്‍ വടികള്‍ ഉണ്ട് അവിടെ ഒരു മൂലയില്‍ ഒരു വലിയ  ജനക്കൂട്ടം അവര്‍ വലിയ ശബ്ദ്ദത്തില്‍ ആക്രോശിക്കുകയും കല്ലെറിയുകയും ഒക്കെ ചെയ്യുന്നുണ്ട് അപ്പോള്‍ വിനു ഇടറിയ ശബ്ദ്ദത്തില്‍ പറഞ്ഞു അവിടെ ആണ് അജിത്തിനെ പൂട്ടിയിട്ടിരിക്കുന്നത്, എന്റെ മനസ്സില്‍ പറഞ്ഞു തെണ്ടികള്‍ ഒരുത്തനെ മുറിയില്‍ പൂട്ടിയിട്ടു പുറത്തുനിന്നു കല്ലെറിയുന്നു. ചെറായിയില്‍ ഉള്ള കൂട്ടുകാരെ ആരെയും കാണാനില്ല എല്ലാം അപരിചിതര്‍ ചിലര്‍ മാറിനിന്നു ഞങ്ങളെ നോക്കി  അടക്കം പറയുന്നുണ്ട്, കുറച്ചുകൂടി മുന്നോട്ടു നടന്നു അപ്പോള്‍ ഒന്ന് രണ്ടു പരിചയക്കാരെ കണ്ടു സ്വന്തം നാട്ടുകാര്‍ ഇന്നലെ കണ്ടു ചിരിച്ച മുഖമല്ല അവര്‍ക്ക്‌ ഏതോ കുറ്റവാളികളെ നോക്കുന്നപോലെ , ഞങള്‍ ഞങ്ങളുടെ കൂടുകാരെ തിരഞ്ഞു നടന്നു അപ്പോള്‍ അറിയാന്‍ കഴിഞ്ഞു അവരെല്ലാം കിടക്കാന്‍ പോയിരിക്ക്കയാണെന്ന്, നേരം പത്തായതെയുള്ളു ഈ നേരത്തു കിടക്കാന്‍ പോവുകയോ ഇവനൊക്കെ വട്ടായോ എന്ന് വിചാരിച്ചു അപ്പോഴാണ്‌ അറിയുന്നത് കിടക്കുന്നത് സ്വന്തം വീട്ടില്‍ അല്ല റോഡില്‍ ആണ് ചെല്ലുമ്പോള്‍ കാണുന്നത് ഒരു ബസ്സിന്റെ മുന്‍പില്‍ കിടക്കുന്ന ഞങ്ങളുടെ കൂട്ടുകാരനെ ആണ്, വഴിതടയുകയാണ്  നോക്കുമ്പോള്‍ എല്ലാ വണ്ടിയുടെയും മുന്‍പില്‍ ഒരുരുത്തരായി കിടക്കുകയാണ് കൂട്ടത്തില്‍ സുനിയേ ഞങ്ങള്‍ ശ്രദ്ധിച്ചു നോക്കി സുനി കിടക്കുന്നത് ഒരു ഓട്ടോറിക്ഷ യുടെ മുന്‍പിലാണ് സുനിക്ക് അതിനേ പറ്റൂ കാരണം ആള്‍ക്ക് കഷ്ട്ടിച്ച് നാല് നാലര അടിപോക്കമേയുള്ളൂ എന്തൊക്കെയോ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുണ്ട് ഞങള്‍ കുറച്ചു നേരം ആ തെരുവ് നാടകം കണ്ടു നിന്ന് അപ്പോള്‍  മനസ്സില്‍ ഉണ്ടായിരുന്ന ആശങ്കകള്‍ കുറച്ചു  മാറി ആതുപോലത്തെ കൊമാളിത്തരമാണ് അവിടെ നടന്നു കൊണ്ടിരുന്നത്................(തുടരും)

Saturday, 22 December 2012

വിവാഹം

                                                  


എന്താണ് വിവാഹം ?

 എളുപ്പത്തില്‍ പറയുകയാണെങ്കില്‍ രണ്ടു പേര്‍ക്ക് ഒരുമിച്ചു ജീവിക്കുവാനുള്ള സമൂഹത്തിന്റെ അംഗീകാരം, രണ്ടു പേര്‍ എന്ന് പറയാന്‍ കാരണം, പണ്ട് ആയിരുനെങ്കില്‍ സ്ത്രീക്കും പുരുഷനും ഒരുമിച്ചു ജീവിക്കാനുള്ള അനുവാദം എന്ന് പറയാമായിരുന്നു . എന്നാല്‍ ഇന്ന് ലോകത്തിന്റെ പലഭാഗത്തും ഒരേ ലിന്ഗത്തില്‍ പെട്ടവര്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശം ഉണ്ട്. ഞാന്‍ ഒരു ചരിത്രകാരന്‍ അല്ലാത്തത് കൊണ്ട് വിവാഹത്തിന്റെ  ഉത്ഭവം എവിടെ നിന്നാണ് എന്ന് കൃത്യമായി പറയാന്‍ കഴിയില്ല എന്നാല്‍ ലോകത്തിലെ തന്നെ പുരാതന സംസ്കാരമായ ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായ പുരാണങ്ങളില്‍ വിവാഹങ്ങളെ കുറിച്ച് പറയുന്നുണ്ട്. അങ്ങനെ എല്ലാ പുരാതന സംസ്കാരങ്ങളിലും പറയുന്നുണ്ട്.

 എന്തിനാണ് വിവാഹം?

പലരും പല അഭിപ്രായങ്ങള്‍ ആണ് പറയുന്നത്. ചിലര്‍ പറയും പ്രായമായി,വീട്ടില്‍ നിര്‍ബന്ധിക്കുന്നു,ഒരു കൂട്ട് വേണം, ഒതുങ്ങി കൂടാന്‍ സമയമായി, നന്നാകാന്‍ തീരുമാനിച്ചു, അല്ലേല്‍ വീട്ടില്‍ ആരുമില്ല, അമ്മക്ക് കൂട്ട്, ആണായിട്ടു ഞാന്‍ മാത്രമേ ഉള്ളു, കുടുംബത്തില്‍ ഇനി ഞാന്‍ മാത്രമേ കെട്ടാനുള്ളൂ, അങ്ങനെ പോകും കാരണങ്ങള്‍............... ................. ക്ഷമിക്കണം ഞാന്‍ പുരുഷന്മാരുടെ പൊതുവെയുള്ള കാര്യങ്ങള്‍ ആണ് പറഞ്ഞത് , സ്ത്രീകളുടെ കാര്യം എങ്ങിനെ എന്ന് എനിക്കറിയില്ല, പക്ഷെ ഞാന്‍ പങ്കെടുത്ത വിവാഹങ്ങളിലെ  എല്ലാം വധുവിനും   ഒരിക്കലും  കാണാത്ത സൗന്ദര്യമായിരിന്നു വവാഹദിവസം.പിന്നെ ഒരു സ്ത്രീ ഏറ്റവും ഇഷ്ട്ടപെടുന്ന വസ്ത്രം അല്ലെങ്കില്‍ അവള്‍ ഏറ്റവും കൂടുതല്‍ സ്വപ്നം കാണുന്ന  വസ്ത്രവും അവളുടെ വിവാഹ വസ്ത്രമായിരിക്കും എന്ന് എവിടെയോ വായിച്ചിട്ടുണ്ട്, തെറ്റ് ആണെങ്കില്‍ ക്ഷമിക്കണം . പിന്നെ സ്ത്രീകളെ സംബന്ധിച്ചു എനിക്ക് തോന്നിയിട്ടുള്ളത് അവര്‍ അവരുടെ ബാല്യം കഴിഞ്ഞു പ്രായമായി എന്ന് പറയുന്നതുമുതല്‍ വലിയ കൂട്ടുകൂടാന്‍ ഒന്നും വരില്ല അത് അവരുടെ വിവാഹം വരെ നീളും പിന്നെ വിവാഹത്തിനു ശേഷം കെട്ടിയവന്റെ കൂടെ ഒരു ഇളിച്ച ചിരിയുമായി വരും " #$******" .   അവന്റെ കൂടെ ബൈക്കിന്റെ  പുറകില്‍ ഇരുന്നു പോകുന്നത് കണ്ടാല്‍  --------------------. ധൂം സിനിമയില്‍  ജോണ്‍ എബ്രഹിം ന്റെ പുറകില്‍ ഇരിക്കുകയാണെന്നെ  തോന്നൂ. വീണ്ടും നിങ്ങള്‍ ക്ഷമിക്കണം  ഞാന്‍ പഴയ പലകാര്യങ്ങള്‍ ഓര്‍ത്തുപോയി.

ഒരിക്കല്‍ സ്ത്രീ ശാക്തീകരണ സമ്മേളനത്തില്‍ വച്ച് ഒരു മഹിള ചോദിച്ചു എന്ത് കൊണ്ട് ഇത്രയും വിവാഹ മോചനങ്ങള്‍ നടക്കുന്നു, അവിടെയിരുന്നു ഒരു മഹാന്‍ വിളിച്ചു പറഞ്ഞു വിവാഹങ്ങള്‍ നടക്കുനതുകൊണ്ടാണ് വിവാഹ മോചനങ്ങള്‍ നടക്കുന്നതെന്ന്. അയാളെ എല്ലാവരും കൂടി പുറത്താക്കി എന്നാണ് കഥ. പക്ഷെ അയാള്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല. വിവാഹം ഒരു വലിയ സംഭവം ആയി മാറുമ്പോള്‍ വിവാഹ മോചനവും ഒരു വലിയ സംഭവുമായി മാറും അത് സ്വാഭാവികം, അവിടെയാണ് എന്തിനാണ് വിവാഹം എന്നതിന്റെ പ്രസക്തി വരുന്നത്. ഇന്നും നമ്മുടെ സമൂഹത്തില്‍ വിവാഹം കഴിക്കത്തവരും, വിവാഹം കഴിഞ്ഞു സന്താനങ്ങള്‍ ഉണ്ടാകത്തവരും  എന്തോ വലിയ കുറ്റം ചെയ്ത ഭാവമാണ്, ഒരു പക്ഷെ ഈ ഭൂമി ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് അവരെയാരിക്കും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് കാരണം മനുഷ്യന്‍ എന്നാ മൃഗത്തിനെ ചുമന്നു ഈ ഭൂമിക്ക് സഹികെട്ടിട്ടുണ്ടയിരിക്കണം. സത്യം!!!! .ചിലര്‍ പറയാറുണ്ട്‌,  എന്ന് ഒരു പെണ്ണിനെ പോറ്റാന്‍ കഴിവുണ്ടോ അന്നെ കല്യാണം കഴിക്കാവൂ എന്ന് അപ്പോള്‍ കഴിവ് കൂടുതല്‍ ഉണ്ടെങ്കില്‍ രണ്ടോ മൂന്നോ കെട്ടാമെന്നല്ലേ അര്‍ത്ഥം . എന്തൊരു വിവരകേട്‌.. .. ,   പാശ്ചാത്ത്യ നാടുകളില്‍ ഭാര്യ ഭര്‍ത്താവ് എന്ന് പറയുന്നതില്‍  കൂടുതല്‍ അവര്‍ ഇഷ്ട്ടപെടുന്നത് പങ്കാളികള്‍ എന്ന് പറയാന്‍ ആണ് . ശരിക്കും അതാണ്‌ വേണ്ടതും , വിവാഹം അത് സ്വയം തിരഞ്ഞെടുത്ത  പങ്കാളി ആയാലും , നമ്മുടെ വീട്ടുകാര്‍ തിരഞ്ഞെടുത്ത പങ്കാളി ആയാലും എല്ലാത്തിന്റെയും അടിസ്ഥാനം സ്നേഹം തന്നെ ആണ്. വീട്ടുകാര്‍ തിരഞ്ഞെടുക്കുന്ന പങ്കാളി എന്ന് പറയുമ്പോള്‍ അതില്‍ ചില ആശയകുഴപങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട് ,പഴയ കാലത്തെ പോലെ  നിര്‍ബന്ധിച്ച്ചൊരു കല്യാണമൊന്നും ഈ കാലഘട്ടത്തില്‍ നടക്കുമെന്ന് തോന്നുന്നില്ല , പിന്നെ എന്‍റെ അമ്മ ,അച്ഛന്‍ ,സഹോദരങ്ങള്‍ എല്ലാം എന്‍റെ ഇഷ്ടത്തിനു കിട്ടിയതല്ല അത് എന്‍റെ പരിധിയില്‍ വരുന്ന കാര്യമാല്ലാത്തതുകൊണ്ടും ആ ശക്തിയില്‍ ഞാന്‍ വിശ്വസിക്കികയും ചെയുന്നു.  സത്യത്തില്‍ എന്തിനാണ് വിവാഹം എന്ന ചോദ്യത്തിന് പലര്‍ക്കും വിവധതരം  ഉത്തരങ്ങള്‍ ആയിരിക്കും. ഉത്തരങ്ങള്‍ നിങ്ങള്‍ തന്നെ കണ്ടു പിടിക്കുന്നതായിരിക്കും നല്ലത് , അതിനുള്ള ബുദ്ധിയും വിവേകവും ദൈവം നിങ്ങള്‍ക്ക് തന്നിട്ടുണ്ട്.


                                                              ശുഭം

Friday, 21 December 2012

പുതു വര്‍ഷം

ഇതാ വീണ്ടും ഒരു വര്‍ഷം കൂടി കടന്നു പോകാന്‍ പോകുന്നു, അതിനുമുന്‍പ്‌ ഔദ്യോദികമായി രണ്ടു ഉത്സവങ്ങള്‍ കൂടി, ഒന്ന് ക്രിസ്തുമസ് , പിന്നെ ഈ വര്‍ഷത്തെ അവസാന രാത്രി . ഇന്നലെകളെ കുറിച്ച് ചിന്തികരുതെന്നു ചിലര്‍ പറയാറുണ്ട്‌ വ്യെക്തിപരമായി ഞാനതില്‍ വിശ്വസിക്കുന്നു എന്നാല്‍ ജീവിതത്തില്‍ നിന്നും ഒരുവര്‍ഷം കൂടി കടന്നു പോകുന്ന ഈ സമയത്ത് വേറുതെ ഒന്ന് ആലോചിച്ചു പോവുകയാണ് .

ഈ ലോകത്തില്‍ നല്ലതും ചീത്തയുമായ ഒരു പാട് കാര്യങ്ങള്‍ ഈ വര്‍ഷം നടന്നു പലതും അതിനുമുപിലത്തെ വര്‍ഷത്തിന്റെ തുടര്‍ച്ചയും വരാനിരിക്കുന്ന നാളുകളുടെ തുടക്കവുമായിരുന്നു. എന്നെ സംബ്ബന്ധിച്ചിടത്തോളം വളരെ നല്ല വര്‍ഷമായിരുന്നു അതില്‍ പ്രധാനം പുതിയ നല്ല സുഹൃത്തുകള്‍ ആയിരുന്നു.  ദു:ഖങ്ങള്‍ ഞാന്‍ സൂക്ഷിക്കതതുകൊണ്ടാണോ എന്നറിയില്ല ഈ വര്‍ഷം ദു:ഖിക്കാന്‍ തോന്നുന്ന ഓര്‍മ്മകള്‍ ഒന്നും തന്നെ ഇല്ല, പക്ഷെ ഈ വര്‍ഷത്തെ എന്‍റെ ബാലന്‍സ് ഷീറ്റ് നോക്കിയാല്‍ എനിക്ക് ഒരുപാട് അനുഭവങ്ങള്‍ ബാക്കി ഉണ്ട് , അതില്‍ നല്ലതും ചീത്തയും ഉണ്ട് , അതെല്ലാം എന്നെ എന്ന വ്യെക്ത്തിയെ സ്വാധിനിച്ചിട്ടുണ്ട്, ഞാന്‍ കുറച്ചു കൂടി പക്ക്വത നേടി എന്നാണ് എന്‍റെ വിലയിരുത്തല്‍ . ഭാരതത്തിലെ മനുഷ്യരുടെ ശരാശരി ആയുസ് വച്ച് നോക്കുമ്പോള്‍ പകുതി ആയുസ് പിന്നിട്ടിട്ടും ഇത്രയെങ്കിലും പക്വത നേടാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. (എന്താണ് പക്വത എന്ന കാര്യം അതെനിക്ക് വിടുക ).

എല്ലയിപ്പോഴത്തെയും പോലെ രണ്ടു കാര്യങ്ങള്‍ ആണ് എന്‍റെ മനസിനെ അലട്ടികൊണ്ടിരുക്കുന്നത്, ജീവിതം മുന്‍ക്കൂട്ടി നിശ്ചയിച്ചു ജീവിക്കണോ അതോ വരും പോലെ വരട്ടെ എന്ന് ജീവിക്കണോ? വരും പോലെ വരട്ടെ എന്നാ ജീവിതമായിരുന്നു ഇത്രയും കാലം.പക്ഷേ  ഇത്രയും കാലത്തെ ജീവിതം അതില്‍ നഷ്ട്ടങ്ങളുടെയോ , ലാഭങ്ങളുടെയോ കണക്കെടുക്കാന്‍ എനിക്ക്
താല്പര്യമില്ല. ഇനി ഒരു മാറ്റം ഞാന്‍ ആഗ്രഹിക്കുന്നുമില്ല. അങ്ങനെ നോക്കുമ്പോള്‍ പുതുവര്‍ഷം എനിക്കൊരു പുതുമയായി തോന്നുന്നില്ല ജീവിതത്തില്‍ പുതുവര്‍ഷം ആക്ഖ്ഹോഷിച്ചത് ഒരിക്കല്‍ മാത്രം. അത് വെറും ഒരു സുഹൃത്തുകളുടെ കൂട്ടായ്മ എന്നതില്‍ ഉപരി എനിക്കൊന്നും തോന്നിയിട്ടില്ല. അല്ലെങ്കില്‍ തന്നെ ഈ പുതുവര്‍ഷം എന്നാല്‍ എന്താ ? തികച്ചും ഔദ്യോദികം മാത്രം.  ഒരു മലയാളി ബുദ്ധി ജീവിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മുതാളിത്ത സമൂഹത്തിന്റെ കണക്കുകള്‍ കൂട്ടി അവന്റെ ലാഭവും നഷ്ട്ടവും തിരിച്ചറിയാനുള്ള ഒരു തരം കൊലോണിയില്‍ ചിന്താധാര.

ഒരിക്കലെങ്കിലും മുന്‍കൂട്ടി നിശ്ചയിക്കാതെ നമുക്ക് ജീവിക്കാന്‍ സാധിക്കുമോ ? എങ്കില്‍ ഈ പുതുവര്‍ഷം നമുക്ക് വെറുമൊരു ദിവസം മാത്രം ആയിരിക്കും.
ആപ്പിള്‍ മരച്ചുവട്ടില്‍ ഇരുന്നാല്‍ എന്റെ തലയില്‍ ആപ്പിള്‍ വിഴും എന്ന് ന്യൂട്ടന്‍ ചിന്തിചിരുന്നെകില്‍  ഭൌതികശസ്ത്രത്തില്‍ ന്യൂട്ടന്‍ എന്നാ നാമം നാം കേള്‍കെണ്ടിവരില്ലായിരുന്നു .ചിലര്‍ അതിനെ വിധി എന്നു പറയും ചിലര്‍ അനുഭവം എന്നും, അനുഭവം എന്ന് കേള്‍ക്കാനാണ് എനിക്കിഷ്ട്ടം. നമ്മള്‍ അറിയാതെ തന്നെ നമ്മുടെ അനുഭവങ്ങള്‍ നമ്മെ സ്വാധിനിച്ചുകൊണ്ടിരിക്കും അതിനു പ്രത്യേകം ഒരു മുന്‍കരുതലോ ഒന്നും ആവശ്യമില്ല അത് താനേ വരും ഒരാള്‍ നമ്മുടെ പേര് ചോദിക്കുമ്പോള്‍ നാം മറുപടി പറയുന്നപോലെ .

ഈലോകത്തിന്റെ എല്ലാ സംശയങ്ങളുടെയും ഉത്തരങ്ങള്‍ നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ട് എന്നാണു കേട്ടിട്ടുള്ളത് , നമ്മുടെ അനുഭവങ്ങള്‍ അത് നമ്മളെ സംബന്ധിച്ച് നല്ലതോ ചീത്തയോ ആയികൊള്ളട്ടെ  അതിനെ നമ്മള്‍ അംഗീകരിക്കാന്‍ തുടങ്ങില്‍യാല്‍ നാം തന്നെ അറിയാതെ നമ്മുടെ ഉള്ളിലുള്ള ഉത്തരങ്ങള്‍ താനേ പുറത്തു വരും. അങ്ങനെതന്നെയാണ് ഈ ലോകം ഇത്രയും കാലം നിലനിന്നതും, എല്ലാം യദ്രിസ്ചികമായ കണ്ടുപിടുത്തങ്ങള്‍ ആയിരുന്നു വേറെ എന്തിനോ വേണ്ടിയുള്ള തിരച്ചിലില്‍ കിട്ടിയതാണവ. ഓരോ പുലരിയും ,ഓരോ സന്ധ്യയും ഒരോ നിമിഷവും നമുക്ക് പുതിയത് തന്നെ , എന്തുകൊണ്ട് നാം അത് ആക്ഖോഷിക്കുന്നില്ല ? ഓരോ നിമിഷവും പുതുവര്‍ഷം പോലെ ആക്ഖോഷിക്കൂ പുതിയ അനുഭവങ്ങളെ  നേടൂ.....




Thursday, 20 December 2012

ഞാന്‍

എല്ലാവരും എന്നെ പോലെ ആണോ എന്ന് എനിക്കറിയില്ല എന്നാല്‍ കുറച്ചൊക്കെ എന്നെ പോലെ ചിന്തിക്കുന്നവര്‍ ഉണ്ട് അവരില്‍ പലരും എന്റെ സുഹൃത്തുക്കളുമാണ്. എന്നാല്‍ ഞാന്‍ അറിയാത്ത എന്നെ അറിയാത്താ എന്നെ പോലെ ചിന്തിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഈ ഭൂമിയില്‍ ഉണ്ട്, കാരണം ഞാന്‍ ഒരു സാധാരണ മനുഷ്യന്‍ ആണ്,

ഞാന്‍  ഒരു സാധാരണ ' മനുഷ്യന്‍' ആയതുകൊണ്ടും  അതിലുപരി ഒരു മലയാളി ആയത് ക്കൊണ്ടും കുറച്ചു അഹങ്കാരവും (എന്തിനാണെന്ന് എനിക്കുപോലും അറിയില്ല) അല്ലങ്കില്‍ ജാഡ , പിന്നെ അസൂയ പരദൂഷണം ആങ്കലെയത്തില്‍ പറയുകയാണെങ്കില്‍ ഗോസ്സിപ്‌ എന്ന് വേണ്ട ഒരു മലയാളിക്ക് വേണ്ട എല്ലാ ഗുണങ്ങളും എനിക്കുണ്ട്, പിന്നെ ലോകത്തിലെ എന്ത് കരയ്തിനെ കുറിച്ചും എനിക്ക് എന്റേതായ അഭിപ്രായവും ഉണ്ട്.

എവിടെയോ വായിച്ചിട്ടുണ്ട് സത്യത്തില്‍ നാം നമ്മുടേതെന്നു പറയുകയും നമ്മുടേതായി അച്ച്ടിച്ചു വരുകയും അതില്‍ നാം അഹങ്കരിക്കുകയും ചെയുമ്പോള്‍ ഇതെല്ലാം നമ്മുടെ സ്വന്തം സൃഷ്ട്ടികലാണോ? ഒന്ന് ചിന്തിച്ചാല്‍ മനസിലാകും  ഒരു നിമിഷം നാം ഒന്ന് കണ്ണടച്ച് പിടിക്കു നിങ്ങള്‍ക്കു ചുറ്റും നിങ്ങളുടെ അധ്യാപകരുടെ മാതാപിതാക്കളുടെ സുഹൃത്തുകളുടെ നിങള്‍ വായിച്ച പുസ്തകങ്ങളുടെ എല്ലാം ശബ്ദം കേള്‍ക്കാന്‍ കഴിയും ഇതില്‍ എവിടെയാണ് നിങ്ങളുടെതെന്നു പറയുവാനുള്ളത്. അതുകൊണ്ട് ഞാനും ആ പാത തന്നെയാണ് തുടരുന്നത്. എന്റെതെന്നു പറയാന്‍ ഇപ്പൊ ഒന്നും ഇല്ല എന്റെ കയ്യിലെ അവശേഷിക്കുന്ന പണം പോലും എന്റേതല്ല അത് ഞാന്‍ ജീവിക്കുന്ന  രാജ്യത്തെ സര്‍ക്കാരിനു സ്വന്തം ഞാന്‍ അത് ഉപയോഗിക്കുന്നു അത്രമാത്രം