........... തുടര്‍ച്ച
മദ്ധ്യകേരളത്തില്‍ വളരെ ചെറിയ രീതിയില്‍ തുടങ്ങി സ്വന്തം പ്രയത്നം കൊണ്ട് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളം മുഴുവന്‍ വ്യാപിക്കുകയും , അതില്‍ നിന്നും മറ്റു ബിസിനസുകളിലേക്ക് പതിയ വ്യപ്രിതരായികൊണ്ടിരിക്കുന്ന സമയമായിരുന്നു (എല്ലാ മാഫിയകളെയും പോലെ ഇവരും ആ നാട്ടില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ക്കു പണം മുടക്കിയിട്ടുണ്ട് പിന്നെ സ്വന്തം നാടുകാര്ക്ക് ജോലി കൊടുത്തിട്ടേ പുറമേ നിന്നുളവര്‍ക്ക് അവിടെ ജോലി ഉള്ളു അതു കൊണ്ട് തന്നെ ആ നാട്ടില്‍ നല്ല സ്വാധീനം ഉണ്ടാക്കി എടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു പിന്നെയാണ് എല്ലാം തകിടം മറിഞ്ഞത്, എവിടെയാണ് അവര്‍ക്ക് തെറ്റു പറ്റിയത് എന്നറിയില്ല ) , ആയിടക്കാണ് ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരും ചെറായിയിലെ രണ്ടു മൂന്ന് ചെറുപ്പക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുന്നതും പിന്നീട് അടിപിടിയില്‍ എത്തുകയും അതില്‍ ഒരു യുവാവിന് തലയ്ക്കു മാരകമായി പരുക്കേല്‍ക്കുകയും ചെയ്തു. ആ സംഭവത്തില്‍ നിന്നാണ് പിന്നീട് ചെറായിയെ എപ്പോഴും ഭീതി നിറഞ്ഞ ഒരു സ്ഥലം ആക്കി മാറ്റിയത് ,എപ്പോഴും എന്ത് വേണമെങ്കിലും സംഭവിക്കാം തമിഴ് സിനിമയില്‍ ഒക്കെ കാണുന്ന പോലത്തെ രംഗങ്ങള്‍ , ക്വാളിസിനും ടാറ്റാ സുമോക്കും ബൈക്കുകളിലും അങ്ങോട്ടും ഇങ്ങോട്ടും പോര് വിളിച്ചുകൊണ്ട് രണ്ടു വിഭാഗവും , ഈ ന്യൂ ജനറേഷന് ഗുണ്ടകളുടെ ഇടയില്‍ പെട്ട് കഞ്ഞി കുടി മുട്ടുകയും , അതുവരെ പുലിയായി വിലസിയ പഴയ കാല ഗുണ്ടകള്‍ ക്ഷമിക്കണം അവര്‍ ഗുണ്ടകള്‍ അല്ല ചട്ടംബികള് പിന്നീട് ആ നാട്ടില്‍ എലിയുടെ വിലപോലും ഇല്ലാതെ മനസ്സില്‍ അമര്‍ഷവുമായി നടന്നിരുന്ന മറ്റു ചിലര്‍ ഉണ്ട് , അവര്‍ വെട്ടും കുത്തോന്നും ഇല്ല , നല്ല ഇടി ഇപ്പോഴത്തെ ഗുണ്ടകളെ പോലെ ഒന്ന് ഊതിയാല്‍ പറക്കുന്ന ആളുകളല്ല നല്ല ഒത്ത ശരീരവും ഒരു ആറടി പൊക്കമുള്ള നാലഞ്ചു പേര് ഇവരായിരുന്നു ഈ ന്യു ജനറേഷന് ഗുണ്ടകള്‍ വരുന്നതിനു മുന്‍പ് ചെറായി ഭരിച്ചിരുന്നത് , വല്ലപ്പോഴും കള്ളുഷാപ്പിലോ , ബസ്സുകാരെയോ, തല്ലും എന്നല്ലാതെ വലിയ കുഴപ്പക്കാര്‍ ഒന്നും ആയിരുന്നില്ല എന്നാലും ആളുകള്‍ക്ക് ഭയങ്കര പേടിയായിരുന്നു, ഇവരിലേക്ക് നമുക്ക് പിന്നെ തിരിച്ചുവരാം , ഇവരെ ഒഴിവാക്കുവാന്‍ സാധ്യമല്ല , കാരണം ഇവരുടെ ചില ഇടപെടലുകള്‍ ഈ ഗുരുമന്ദിരം തകര്ക്ക്പെട്ടതുമായി ഉണ്ട് അത് പിന്നീട് പറയാം.
അപ്പോള്‍ പറഞ്ഞുവന്നത് ചിട്ടി സ്ഥാപനവും ഗുണ്ടകളും തമ്മിലുള്ള പ്രശ്നങ്ങള്‍, അങ്ങോട്ടും ഇങ്ങോട്ടും തരം കിട്ടുമ്പോള്‍ അടി നടക്കുന്നുണ്ട് , ഒരേ കളരിയിലെ ശിഷ്യന് മാരാണ് രണ്ടു സംഘങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത് അപ്പോള്‍ ഊഹിക്കാമല്ലോ കാര്യങ്ങള്‍ , ഒരു ഭാഗത്ത് പണം കൊണ്ട് മാത്രം ഇറക്കിയിരിക്കുന്ന ഗുണ്ടകള്‍ , കേരളത്തിലെ തന്നെ കുപ്രസിദ്ധരായ ഗുണ്ടകള്‍ , ഇവരോടൊക്കെ വെറും 500 രൂപയുടെ മൊബൈലും 250 രൂപ കൊടുത്താല്‍ കിട്ടുന്ന വടിവാളും കൊണ്ടാണ് (തോക്കും ഉണ്ട് അത് ഒന്നുരണ്ടു പേരുടെ അടുത്തുമാത്രം )ചെറായിയുടെ ഗുണ്ടകള്‍ പിടിച്ചു നിന്നത്, അത് സമ്മതിക്കാതെ വയ്യ.! ചെറായി എന്നു പറയുമ്പോള്‍ തെറ്റിധരിക്കരുത് അതില്‍ ചുറ്റുവട്ടത്തുള്ള എല്ലാ സ്ഥലവും പെടും പ്രത്യേകിച്ച് മുനമ്പം എന്ന സ്ഥലത്തിന്റെ ഒരു CONTRIBUTION ഇവിടെ പറയാതിരിക്കാന്‍ പറ്റില്ല , ഈ സംഘങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പലരീതിയിലും പറഞ്ഞു തീര്‍ക്കാന്‍ പലരും ശ്രമിച്ചതാണ് , ഒന്നും ഫലവത്തായില്ല . അതിന്റെ ഫലം പാവം നിരപരാധികളായ നാട്ടുകാര്‍ ഒരുപാട് അനുഭവിച്ചു. പക്ഷേ നമ്മുടെ നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി എന്നു അവകാശപെടുന്നവര്‍ ശ്രമിച്ചിരുന്നെങ്കില്‍ ചെറായി ഇത്രയും സംഘര്‍ഷഭരിതം ആകില്ലായിരുന്നു പാര്‍ട്ടി ഇവരെ കൂടെ നിര്‍ത്താനാണ് നോക്കിയത്തു , കാരണം അത്രയധികം യുവാക്കളായിരുന്നു ഈ ഗുണ്ടാ സംഘങ്ങളില്‍ ഉണ്ടായിരുന്നത് , ഒരു പ്രവര്‍ത്തനവും കൂടാതെ എന്തിനും പോന്ന കുറച്ചു യുവാക്കളെ പാര്‍ട്ടിക്ക് കിട്ടിയാല്‍ അത് എതിരാളികള്‍ക്ക് നേരെ ഉപയോഗിക്കാമല്ലോ , എന്ന കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന ആശയം ആയിരുന്നു പാര്‍ട്ടിക്ക് അതിനു അവര്‍ പിന്നീട് വലിയ വിലകൊടുകേണ്ടി വന്നു, തത്കാലം രാഷ്ട്രീയം നമുക്ക് ഒഴിവാക്കാം, ഞാന്‍ ഇത്രയും പറഞ്ഞത് ഒരു നാടിനു വേണ്ടിയല്ലാതെ ഒരു പ്രസ്ഥാനത്തിനത്തിന്റെ ഉയര്‍ച്ച കാണുന്ന രാഷ്ട്രീയത്തോടുള്ള അമര്‍ഷം അടക്കാന്‍ പറ്റാത്തതുകൊണ്ടാണ്. ഞാന്‍ തുടക്കത്തില്‍ പറഞ്ഞപോലെ അത്രയ്ക്ക് മണ്ടന്മാരല്ല അവര്‍ , അവരെ സംബന്ധിച്ചു അവര്‍ക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേകിച്ച് ഒരു അടുപ്പവും ഉണ്ടായിരുന്നില്ല ,
ശത്രുവിനെ ആശ്ചര്യപെടുത്തി ആക്രമിച്ചു കീഴ്പെടുതുന്ന ഒരു തന്ത്രം ഉണ്ട്. അതായത് ഒന്ന് ചിന്തിക്കാന്‍ പോലും അവസരം കൊടുക്കാതെ പെട്ടന്നുള്ള ആക്രമണം , അതും പലസ്ഥലത്തും ഒരേ സമയം ആക്രമണം നടത്തുന്ന രീതി , ഇതൊരു പഴയ തന്ത്രമാണ് എന്നാലും അറ്റ കൈക്ക് വളരെ ഫലപ്രദമാണ്. ആ തന്ത്രം തന്നെയാണ് ഗുണ്ടകള്‍ പ്രയോഗിക്കാന്‍ തീരുമാനിച്ചിരുന്നത് , ഇതിനിടയില്‍ നാടിനെ ഞെട്ടിച്ച വേറൊരു സംഭവം ഉണ്ടായി തോക്ക് പ്രയോഗം അന്ന് അത് പത്രങ്ങളില്‍ എല്ലാം വലിയ വാര്‍ത്ത ആയതാണ് എന്നാല്‍ കേസ് വന്നപ്പോള്‍ FIR ല്‍ വന്ന റിപ്പോര്‍ട്ട് വളരെ രസകരമാണ്, ഇതാണ് ഉള്ളടക്കം " വെടി ഒച്ച എന്നു തോന്നിക്കുന്ന ശബ്ദ്ദം കേട്ട സ്ഥലത്ത് നിന്നും ഈയത്തിന്റെതു എന്നു സംശയിക്കുന്ന ഒരു ലോഹം കിട്ടി" ആരെങ്കിലും വെടിവെച്ചതായോ തോക്കെടുത്തതായോ ഒന്നും പോലീസ് റിപ്പോര്‍ട്ടില്‍ ഇല്ല അതാണ് പോലീസ് അല്ല അതാണ് ഗുണ്ടകള്‍ .അങ്ങനെ അവര്‍ തീരുമാനിച്ചു ഇനിയും ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും തല്ലി നില്‍ക്കുന്നത് കേസുകളുടെ എണ്ണം കൂടും എന്നല്ലാതെ ഇതിനൊരു അവസാനം ഇല്ലന്ന്. ചിട്ടി സ്ഥാപനത്തിന്റെ ഒരുമിക്ക ശാഖകളില്‍ ഒരേ ദിവസം ഒരേ സമയം ആക്രമണം നടത്തുക , അങ്ങനെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി, ഓരോരുത്തര്‍ക്കും ഓരോ ശാഖയുടെ ആക്രമണത്തിന്റെ ചുമതല നല്കി എല്ലാവരുടെയും വാച്ചിന്റെയും, മോബിലിന്റെയും സമയം ഒരേ സമയം ആക്കി , സെക്കന്റ് പോലും മാറാതെ അവര്‍ എല്ലാവരും ഒരേ സമയം തന്നെ ആക്കി വച്ചു. ഞാന്‍ പലപ്രാവശ്യം 500 രൂപയുടെ മൊബൈലിന്റെ കാര്യം പറഞ്ഞു അതെല്ലാം ഈ ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാനായിരുന്നു എന്നാല്‍ സ്വന്തം ആവശ്യത്തിന് പലരുടെയും കയ്യില്‍ ആക്കാലത്തെ വിലപിടിപുള്ള NOKIA ഫോണ്‍ ആയിരുന്നു . അന്ന് ഇന്നത്തെ പോലത്തെ STEREO , RINGTONE ഒന്നും ആയിരുന്നില്ല , ഫോണില്‍ തന്നെ ഉള്ള RINGTONES , അതില്‍ ഒരു പ്രത്യേകത ഉള്ള TONE ഉണ്ടായിരുന്നു ആതായിരുന്നു ഈ സംഘത്തിലെ എല്ലാവരും ഉപയോഗിച്ചിരുന്നത്. ഞാന്‍ നേരത്തെ പറഞ്ഞില്ലേ എല്ലാത്തിനും ഒരു സിനിമ സ്റ്റൈല്‍ , അങ്ങനെ അവര്‍ ആക്രമണത്തിനു തീരുമാനിച്ച ദിവസം അടുത്തു, പ്ലാന്‍ ചെയ്തുള്ള ആക്രമണങ്ങള്‍ക്ക് അവര്‍ വെള്ളിയാഴ്ച ആണ് തിരഞ്ഞെടുത്തിരുന്നത് , അതിനും പ്രത്യേക സമയം ഉണ്ട് , എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി ദൂരെ നിന്നുപോലും ഗുണ്ടകള്‍ എത്തി അതാണ് അവരുടെ സ്നേഹം ഒരാള്‍ക്ക് ഒരു പ്രശ്നമുണ്ടെന്നു അറിഞ്ഞാല്‍ പിന്നെ എത്ര ദൂരെയാണെങ്കിലും പറന്നെത്തും.
വ്യാഴാഴിച്ച അവസാന ഒരുക്കം എന്ന പോലെ എല്ലാവരും ഒരുമിച്ചു അതുവരെ മൊബൈല്‍ ഫോണില്‍ കൂടിയുള്ള പ്ലാനിങ്ങുകള്‍ ആയിരുന്നു. അങ്ങനെ അവര്‍ കുറെ നാളുകള്‍ക്കു ശേഷം ചെറായിയില്‍ പരസ്യമായി പ്രത്യക്ഷപെട്ടു, അത് ഒരുതരം വെല്ലുവിളികൂടിയായിരുന്നു, ചിട്ടി കമ്പനി ഗുണ്ടകളെ പേടിച്ചു മുങ്ങിയതാണ് എന്ന നാട്ടുവര്ത്തമാനതിനെതിരെ ഒരു പരസ്യമായ വെല്ലുവിളി. .................... (തുടരും)
Ho kalki eniku tension ayiii adutha blog ezhuthiyale ethu vayiku enna vashya eniku next bloginu vendy kathirikanulla shamma yilla......great
ReplyDelete