Sunday, 5 May 2013

നരേന്ദ്ര മോഡിയും മാധ്യമങ്ങളും Part II



    ഇനി CNN IBN , ഇത് നൂറു ശതമാനവും SOUTHERN BAPTIST CHURCH ന്‍റെ കീഴില്‍ വരുന്ന ഒരു ചാനല്‍ ആണ് , ലോകത്തിലെ തന്നെ ഏറ്റവും വലിയ BAPTIST സംഘടന ആണ് ഇത്,  മതപരിവര്‍ത്തനം ആണ് ഇവരുടെ പ്രധാന ലക്‌ഷ്യം . ഇതിന്‍റെ ആസ്ഥാനം അമേരിക്ക ആണ് . ഇതിന്‍റെ ഇന്ത്യയിലെ ചാനല്‍ തലവന്‍ ആണ് രാജ്ദീപ് സര്‍ദേശായി പിന്നെ രാജ്ദീപ്ന്റെ ഭാര്യ സാഗരിക ഘോഷ് , ഓരോ വര്‍ഷവും അമേരിക്കയിലെ പള്ളിക്കാര്‍  ചാനലിന് അതിന്റെ വികസനത്തിന് കൊടുക്കുന്നത് 800 million US dollar . ഇതില്‍ ഇവര്‍ രണ്ടു പേരും തമ്മിലാണ് ,മല്‍സരം ആരാണ് ഗുജറാത്ത്‌ സര്‍ക്കാരിനു എതിരെ കൂടുതല്‍ വാര്‍ത്തകള്‍ കൊടുക്കുന്നത്  എന്ന കാര്യത്തില്‍ , ഇപ്പോള്‍ ഈ ചാനലിന് വേറെ ഒരു അവകാശി കൂടി  ഉണ്ട് മുകേഷ്‌  അംബാനി , അതും ഇന്ത്യയില്‍ മാത്രം . ഗുജറാത്തില്‍ കലാപം രൂക്ഷം ആകുന്നതു Feb 28   പക്ഷേ കലാപത്തെ കുറിച്ചുള്ള ഭയാനകമായ കഥകള്‍ CNN IBN  തുടങ്ങുന്നത് March 10 , ഗുജറാത്ത്‌ കലാപം ഭയാനകമായി ചിത്രീകരിക്കാന്‍ അറബി രാജ്യത്തില്‍ നിന്നും CNN IBN നു കിട്ടിയത്   2 million dollar .       ഇതില്‍ സാഗരികയാണ് മോഡിയെ ആക്രമിക്കുന്ന കാര്യത്തില്‍ മുന്നില്‍ , മോഡിക്കെതിരെയുള്ള വാര്‍ത്തകള്‍ ഇവര്‍ തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്  " Blow to Modi " or " Big Blow to Modi "  , ഇതാണ് നമ്മുടെ മല്ലു ചാനലുകള്‍ അതേപോലെ തന്നെ പകര്‍ത്തുന്നത്  " മോഡിക്ക് തിരിച്ചടി " അല്ലങ്കില്‍  " മോഡിക്ക് കനത്ത തിരിച്ചടി "  പിന്നെയാണ് വാര്‍ത്തകള്‍ പറയുന്നത് , വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ വളരെ സാമര്‍ത്ഥ്യം ഉള്ളവര്‍ ആണ് മുകളില്‍ പറഞ്ഞ ഭാര്യ ഭര്‍ത്താക്കന്മാര്‍ .അതിനു ഒരുപാട് ഉദ്ദാഹരണങ്ങള്‍ ഉണ്ട് അതില്‍ ഒന്നാണ് , നേരത്തെ റെക്കോര്‍ഡ്‌ ചെയ്തു വച്ച , ശ്രീ ശ്രീ രവിശങ്കറിന്റെ ഒരു അഭിമുഖം ഈ ചാനലില്‍ ലൈവ് ചര്‍ച്ചയില്‍ വന്നു സാഗരിക ചോദ്യങ്ങള്‍ ചോദിക്കുന്നു രവിശങ്കര്‍ മറുപടി പറയുന്നു , കൂടാതെ വേറെ ആളുകളും ആ ചര്‍ച്ചയില്‍ ഉണ്ടായിരുന്നു , എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഇതിനെതിരെ സകല തെളിവുകള്‍ സഹിതം ചോദ്യം ചെയ്യപെട്ടു   , ഈ ലൈവ് ചര്‍ച്ച നടന്ന ദിവസം രവിശങ്കര്‍ ഇന്ത്യയില്‍ പോലും ഉണ്ടായിരുന്നില്ല , എന്നാല്‍ ഒരു നാണവും കൂടാതെ  രണ്ടു ദിവസം കഴിഞ്ഞു സാഗരിക മാപ്പ് പറഞ്ഞു , വ്യാജ്യ വാര്‍ത്ത കൊടുത്ത് മാപ്പ് പറയുന്നത് ഇവര്‍ക്ക് ഒരു പുത്തരിയല്ല , മോഹന്‍ ഭാഗവത്തിന്റെ സ്ത്രീകള്‍ക്കെതിരെയുള്ള പരാമര്‍ശം എന്ന് പറഞ്ഞു വാര്‍ത്ത കൊടുത്തു , എന്നാല്‍ ആ പ്രഭാഷണത്തിന്റെ ഒരു ഒന്നര മിനിറ്റ്‌ മാത്രം ഉള്ള ഒരു ദൃശ്യം  കാണിച്ചാണ് മോഹന്‍ ഭാഗവത്ത്നു എതിരെ വാര്‍ത്ത കൊടുക്കുകയും അപ്പോള്‍ തന്നെ അത് ട്വിറ്ററില്‍ കൂടെ പ്രചരിപ്പിക്കുകയും ചെയ്തു , എന്നാല്‍ അടുത്ത നിമിഷം തുടങ്ങി ട്വിറ്ററില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായി , അതിന്‍റെ യഥാര്‍ത്ഥ വാര്‍ത്തകള്‍ പ്രച്ചരിപിച്ചു , പിടിച്ചു നില്‍ക്കാന്‍ നിവര്‍ത്തി ഇല്ലാതെ അവസാനം മോഹന്‍ ഭാഗവത്തിനോട് മാപ് പറഞ്ഞു എന്ന് മാത്രമല്ല എനിക്ക് ഒരു ജേഷ്ട സഹോദരനെ പോലെയാണ് മോഹന്‍ ഭാഗവത്ത് എന്ന് പറഞ്ഞു ഒരു നാണവും ഇല്ലാതെ തലയൂരി , അപ്പോഴേക്കും ഇവരുടെയൊക്കെ ഉച്ചിഷ്ട്ടം തിന്നുന്ന നമ്മുടെ മല്ലു ചാനലുകള്‍ ഇവിടെ ചര്‍ച്ചകള്‍ നടത്തി അതൊരു വാര്‍ത്ത ആക്കിമാറ്റി. ഇവരുടെ അടുത്ത ട്വിറ്റെര്‍  വിവാദം , വിദേശത്തു പോയപ്പോള്‍ അവിടെയിരുന്നു അവര്‍ ട്വിറ്റെറിലൂടെ പ്രഖ്യാപിച്ചു  ഇന്ത്യയിലെ പുരുഷന്മാര്‍ എല്ലാവരും വളരെ പ്രാക്രിതര്‍ ആണ്  , സ്വന്തം ഭര്‍ത്താവും ഒരു ഇന്ത്യന്‍ ആണെന്ന കാര്യവും ഇവര്‍ മറന്നു പോയി , ഇവരുടെ ഈ വ്യാജ്യ വാര്‍ത്തകള്‍ക്കെതിരെ അതെ ഭാഷയില്‍ മറുപടി കൊടുക്കുന്നവരെ ഇവര്‍ വിളിച്ചത് " INTERNET HINDUS " എന്നാണു . ഒരേ ദിവസം തന്നെ ഭര്‍ത്താവ് മുംബയിലെ യിലെ വരള്‍ച്ചയെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ചാനലില്‍ കൂടെയും ട്വിറ്ററില്‍ കൂടെയും ശ്രമം നടത്തുമ്പോള്‍ ട്വിറ്ററില്‍ കൂടി നീന്തല്‍ കുളത്തില്‍ കുളിക്കുന്നതിന്റെ സുഖവും അതിന്റെ സന്തോഷവും പങ്കു വെക്കുകയായിരുന്നു ഭാര്യ , Mumbai Vankade cricket stadium , IPL    മത്സരങ്ങള്‍ക്ക് വേണ്ടി തയാറാക്കുവാന്‍  4 lakh ltr  വെള്ളം വേണം , എന്നാല്‍ ഇത് മറച്ചു വച്ചുകൊണ്ട്,  ഹോളി  ആഘോഷങ്ങള്‍ക്ക് വെള്ളം പാഴാക്കുന്നു എന്ന് വലിയ രീതിയില്‍ പ്രചാരണം നടത്തി , IPL നെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് അത് നമുക്ക്  വരുമാനം ഉണ്ടാക്കിത്തരും എന്നാണ് , എന്നാല്‍ മുബൈ ടീമിന്റെ ഉടമസ്ഥന്‍ അംബാനി ആണെന്നും അംബാനി ചാനലിന്റെ പ്രധാന പങ്കാളി ആണെന്നും  , ഹോളിക്കെതിരെ പ്രചരണം നടത്തിയത്‌ അമേരിക്കയിലെ പള്ളിക്കാര്‍ക്കു വേണ്ടിയും  ആയിരുന്നു എന്ന് ട്വിട്ടെരിലൂടെ  എതിര്‍ പക്ഷവും പ്രചരിപ്പിച്ചു .അതിനുശേഷം കുറെ നാള്‍ ഭാര്യയും ഭര്‍ത്താവും ട്വിറ്റെര്‍ ഉപേക്ഷിച്ചു പോയി , പിന്നെ വീണ്ടും വന്നു അത് രാഹുല്‍ ഗാന്ധിയെ ന്യായീകരിക്കാന്‍ വേണ്ടി , ജ്ജാന്സിയുടെ റാണി എന്ന് പറയേണ്ടതിനു പകരം പാവം പറഞ്ഞത് റാണിയുടെ ജ്ജാന്സി എന്നായിരുന്നു പൊതുവേ ട്വിറ്ററില്‍ "പപ്പു " , " ബുദ്ധു " എന്നാ പേരുകളില്‍ അറിയപെടുന്ന രാഹുലിന്റെ പ്രധാന രക്ഷകര്‍ ആണ് രാജ്ദീപും ഭാര്യ സാഗരികയും . ഈ ചാനലിലെ തന്നെ വേറെ ഒരു പ്രവര്‍ത്തകന്‍ ആണ് കരന്‍ താപ്പര്‍ , ഇദ്ദേഹത്തിന്റെ Devils Advocate എന്ന പരിപാടി വളരെ പ്രസിദ്ധം ആണ്  . ഇതില്‍ നരേന്ദ്ര മോഡിയെ വെള്ളം കുടിപിച്ചു എന്നാ ഒരു അഭിമുഖം ഉണ്ട് അതില്‍ മോഡി പകുതിക്ക് വച്ചു അഭിമുഖം നിര്‍ത്തി പോകുന്നതായി കാണിക്കുന്നുണ്ട് , എന്നാല്‍ ഇതിന്‍റെ സത്യാവസ്ഥ എന്തെന്നാല്‍ ഗോധ്ര കലാപത്തെ കുറിച്ച് ഒന്നും ചോദികില്ല എന്നാ ഉറപ്പില്‍ ആണ് മോഡി അഭിമുഖത്തിന് സമ്മതിച്ചത് , അതിനു മുന്‍പും മോഡിയെ അപകീര്‍ത്തി പെടുത്തുന്ന ധാരാളം വാര്‍ത്തകള്‍ കരന്‍ താപ്പര്‍  കൊടുത്തിരുന്നു അതിനെല്ലാം മോഡിയോട് മാപ്പ് പറഞ്ഞിട്ടാണ് മോഡി ആ അഭിമുഖത്തിന്  സമ്മതിച്ചത്  , കലാപത്തെ കുറിച്ച് ഒന്നും പറയില്ല എന്ന് മോഡി പറയാന്‍ കാരണം  ആ കേസ്  സുപ്രീം കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു  , പക്ഷേ മോഡിയെ എങ്ങനെയെങ്കിലും ജനങ്ങളുടെ മുന്നില്‍ കലാപകാരി ആയി ചിത്രീകരികാന്‍  ആയിരിന്നു പദ്ധതി , മോഡിയുടെ ഒരു ചരിത്രം നോക്കിയാല്‍ കാണാന്‍ സാധിക്കും അദ്ദേഹം മാധ്യമങ്ങളില്‍ കൂടി വളര്‍ന്നു വന്ന ഒരു നേതാവല്ല , അദ്ദേഹത്തിന്റെ മാതൃ സഘടന അത്തരത്തില്‍ ഉള്ള മാധ്യമ പ്രവര്‍ത്തകരുമായി ഒരു ബന്ധവും ഇല്ലാത്തവര്‍ ആണ് , അതുകൊണ്ട് തന്നെ ആദ്യ കാലഘട്ടങ്ങളില്‍ ഈ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ പല പ്രാവശ്യം മോഡി പതറിയിരുന്നു എന്നുള്ളത് സത്യം ആയിരുന്നു , പക്ഷെ പിന്നീട് നാം കണ്ടത് ഇത് പോലെയുള്ള പത്തും പതിനഞ്ചും പത്ര പ്രവര്‍ത്തകരെ നേരുടുകയും വായടപ്പിക്കുകയും ചെയ്തത് നാം കണ്ടതാണ് . പക്ഷേ കരന്‍  താപ്പറിന്റെ   Devils Advocate എന്ന പരിപാടിയില്‍ നിന്നും ഇറങ്ങിപോകുന്ന ആദ്യത്തെ ആളല്ല മോഡി  , അദ്വാനി , ഇന്ന് ഇന്ത്യയിലെ ഏറ്റവും വിലകൂടിയ  അഭാഭാഷകരില്‍ ഒരാള്‍ ആയ രാം ജട്മലാനി , ജയലളിത ... ഇവരൊക്കെ കോണ്‍ഗ്രസ്‌ വിരുദ്ധ ചേരി രാഷ്ട്രീയ ചിന്താഗതിക്കാര്‍ ആണ് , ഇദ്ദേഹം കോണ്‍ഗ്രസ്‌ നേതാകളെ അഭിമുഖം നടത്തുമ്പോള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും ചെകുത്താന്റെ അഭിഭാഷകന്‍  , ഒരു കുഞ്ഞാട് ആയി ഇരിക്കുന്നത് , ഇദ്ദേഹത്തിന് തലസ്ഥാന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇടയിലും രാഷ്ട്രീയ ക്കാരുടെ ഇടയില്‍ വേറെ ഒരു പേരുണ്ട്  ഇന്ത്യയിലെ പാകിസ്ഥാന്റെ രണ്ടാം ഹൈകമ്മിഷണര്‍ , അദ്വാനി അദ്ദേഹത്തിന്റെ ബുക്കില്‍ എഴുതിയിട്ടുണ്ട് , ആഗ്ര ഉച്ചകോടി നടത്താന്‍ പാകിസ്ഥാന് വേണ്ടി ഇടനിലക്കാരനായി  പ്രവര്‍ത്തിച്ചത് കരന്‍ താപ്പര്‍ ആയിരുന്നു എന്ന്  , കരന്‍ താപ്പര്‍ അത് സമ്മതിച്ചതും ആണ് , അസം ഖാനെയും കൊണ്ട് സ്വന്തം കാറില്‍ അദ്വാനിയെ കാണാന്‍ പലപ്രാവശ്യം അദ്ദേഹത്തിന്റെ ഔധ്യോധിക വസതിയുടെ പുറത്തു കാത്തു കിടന്നിട്ടുണ്ടെന്നു, ഇദ്ദേഹം ഒരു പാകിസ്ഥാന്‍ ചാരന്‍ ആണെന്ന് വരെ മാധ്യമ പ്രവര്‍ത്തകരുടെ ഇടയില്‍ സംസാരം ഉണ്ട് , തുടര്‍ച്ചയായ ദുബായ് സന്ദര്‍ശനവും അവിടെ വളരെ രഹസ്യ മായി പല പാകിസ്ഥാന്‍ നേതാക്കളെയും കാണാറുണ്ട്‌ , മാധ്യമ സ്വാതന്ത്രത്തിന്‍റെ പേരില്‍ .  ഇനി India Today ഇത് ഇപ്പോള്‍  Gospel of Charity എന്ന  ക്രിസ്ത്യന്‍ സംഘടനയാണ്  എടുത്തിരിക്കുനത്    ആസ്ഥാനം Spain .  Times Group  ന്റെ 80% Xtian Council നാണ് ഉടമസ്ഥാവകാശം,  10%  രോബര്ടോ  മൈന്തോ എന്ന ഇറ്റാലിയന്റെ പേരില്‍ ആണ് അതും സോണിയ ഗാന്ധിയുടെ അടുത്ത ബന്ധു,   ബാക്കി 10% ഒരു ബ്രിട്ടീഷ്‌  പൌരന്റെ പേരിലും , STAR tv  യുടെ ഉടമസ്ഥര്‍  St, Peters Pontifical Church Melbourne (Australia)  ആണ് , ഇവരുടെയും ലക്ഷ്യം മതപരിവര്‍ത്തനം തന്നെ . ഇതെല്ലാം ആണ് പ്രധാനമായും ഇന്ത്യയിലെ ജനങ്ങളെ സ്വാധീനിക്കുന്ന പ്രധാന മാധ്യമങ്ങള്‍ , ബാകിയുള്ളവര്‍ ഇവരുടെ വാര്‍ത്തകളെ അതേപോലെതന്നെ പകര്‍ത്തി എഴുതുന്നവരും ആണ്  ഇത്രയും പറഞ്ഞത് നിഷ്പക്ഷം എന്നു നാം വിചാരിക്കുന്ന വാര്‍ത്തകള്‍  ഒന്നും നിഷ്പക്ഷം അല്ല , ഓരോ ചാനലിനും അവരുടെതായ ഓരോ ലക്‌ഷ്യം ഉണ്ട് , അതില്‍ നമ്മളെ പോലുള്ള സാധാരണക്കാര്‍ പെട്ടു പോകുന്നു , കൂടാതെ ഇവരുടെ ഏറ്റവും വലിയ ആയുധം  Exit Poll എന്ന് പറയുന്ന പരിപാടിയാണ്  , ഗുജറാത്തില്‍ 2007 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ BJP ക്ക്  ഇവര്‍ പ്രവചിച്ചത് 60 -70 ഇടയില്‍ സീറ്റ്‌ കിട്ടും എന്നായിരുന്നു എന്നാല്‍ ആ തിരഞ്ഞെടുപ്പില്‍ 117  സീറ്റ്‌ മോഡിയുടെ നേതൃത്വത്തില്‍ BJP  നേടി. ഇനി ആദ്യം പറഞ്ഞു നിര്‍ത്തിയ സ്ഥലത്തേക്ക് തന്നെ തിരുച്ചു വരാം ,  ഇവര്‍ ഗുജറാത്ത്‌ കലാപത്തില്‍ എങ്ങനെയൊക്കെ വാര്‍ത്തകള്‍ വളച്ചൊടിച്ചു എന്ന് നോക്കാം , ആദ്യം തന്നെ ഗുജറാത്ത് കലാപത്തില്‍ മരിച്ചവരുടെ എണ്ണം എത്രയെന്നു പറയാം ഇത് കോണ്‍ഗ്രസ്സ്‌ ഭരിക്കുന്ന നമ്മുടെ ഇന്ത്യന്‍ സര്‍ക്കാരിന്റെ കണക്കാണ് . 970 ഗുജറാത്തികള്‍  അതില്‍ 720 മുസ്ലിം 250 ഹിന്ദു  , നമ്മുടെ മാധ്യമങ്ങളുടെ കണക്ക് വച്ചുപറയുമ്പോള്‍ രണ്ടായിരം മുസ്ലിങ്ങള്‍ , ഹിന്ദുക്കള്‍ ഇല്ല , അതായത് കലാപം തികച്ചു ഒരു സമുദായം മാത്രം നടത്തി " മുസ്ലിം കൂട്ടക്കൊല " . കലാപം തികച്ചും ഏകപക്ഷീയം ആയിരുന്നെങ്കില്‍ എങ്ങനെ 250 ഹിന്ദുക്കള്‍ കൊല്ലപെട്ടു , കലാപം ഭയന്ന്  ഹിന്ദു വീടുകളില്‍ അഭയം പ്രാപിച്ചവരെ കുറിച്ചും അഭയം കൊടുത്തവരെകുറിച്ചും ഒരു വരി വാര്‍ത്ത പോലും ഇന്നുവരെ കണ്ടിട്ടില്ല .2002-2003 ഇന്ത്യന്‍ സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 40000 ഹിന്ദുക്കള്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഉണ്ടായിരുന്നു , ഒരു സംശയം ഇവര്‍ എന്തിനു സ്വന്തം വീട് വിട്ടു അഭയാര്‍ത്ഥി ക്യാമ്പുകളില്‍ എത്തി ? ഇവര്‍ ആരില്‍ നിന്നും രക്ഷനേടാന്‍ ആണ് സര്‍ക്കാര്‍ ക്യാമ്പുകളില്‍ വന്നത്  ? Feb 28 ഉച്ചക്ക് ശേഷം കലാപം രൂക്ഷം ആയി  അതുവരെ കാത്തു നിന്ന പഞ്ചനക്ഷത്ര പത്രപ്രവര്‍ത്തകര്‍ ഗുജറാത്തിലേക്ക്  വിമാന ടിക്കറ്റുകള്‍ എടുത്തു ഗുജറാത്തിലേക്ക് പറക്കുന്നു , കലാപം സംസ്ഥാന സേനകളുടെ നിയന്ത്രണത്തില്‍ ആകാതെ വന്നപ്പോള്‍ മോഡി പട്ടാളത്തെ വിളിക്കാന്‍ തീരുമാനിക്കുന്നു , March 1st , 10 am നു പട്ടാളം ഗുജറാത്തില്‍ എത്തി (തിയതികള്‍ കൃത്യം ആയി പറയാന്‍ കാരണം ടീസ്റ്റ സേതല്‍വാദ് എന്ന മുബൈക്കാരി മനുഷ്യാവക്കാശ പ്രവര്‍ത്തക Feb 29 നു അവിടെ വലിയ ഒരു മുസ്ലിം കൂട്ടകൊല നടന്നു എന്ന് പലസ്ഥലത്തും ആദ്യ കാലങ്ങളിലും ചില ചാനലുകളിലും പറഞ്ഞിരുന്നു , എന്നാല്‍ അവര്‍ക്ക് 2002 Feb 29 എന്നാ തിയതി ഇല്ലായിരുന്നു എന്നാ കാര്യം പിന്നീടാണ് മനസ്സിലായത്   ) കലാപകാരികളെ  കണ്ടാല്‍ വെടിവെക്കാന്‍ ആയിരുന്നു മോഡിയുടെ സര്‍ക്കാര്‍ ഉത്തരവ് , കൂടാതെ തൊട്ടടുത്ത സംസ്ഥാനങ്ങള്‍ ആയ രാജസ്ഥാന്‍  , മധ്യ പ്രദേശ്‌ , മഹാരാഷ്ട്ര , പഞ്ചാബ്‌  ഈ സംസ്ഥാനങ്ങളിലേക്ക് ഫാക്സ് അയച്ചു അവിടത്തെ സേനകളെ ഗുജറാത്തിലേക്ക് അയക്കണം എന്ന് പറഞ്ഞു ആരും ആ അപേക്ഷയെ പരിഗണിച്ചില്ല , അന്നു ഏതെങ്കിലും ഒരു സംസ്ഥാനം സഹായിച്ചിരുനെങ്കില്‍ കലാപം രണ്ടു ദിവസത്തിനുള്ളില്‍ ഇല്ലാതാക്കാമായിരുന്നു .വായതുറന്നാല്‍ മോഡിയെ , Hitler , മൊത് കാ സൌധാഗര്‍ , എന്നൊക്കെ പറയുകയും ഏതു പൊതുവേദിയിലും മോഡിയെ കുറ്റപെടുത്തുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ്‌ ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌ സിംഗ് , ആയിരുന്നു അന്നത്തെ മധ്യപ്രദേശ്‌ മുഖ്യമന്ത്രി , എന്നാല്‍ ഒരിക്കല്‍ മാത്രമാണ് മോഡി ഇത് വെളുപെടുത്തിയത് , അതും ഒരു പൊതുചടങ്ങില്‍ ഇതേ ആരോപണം ദിഗ് വിജയ്‌ പറഞ്ഞപ്പോള്‍ ക്ഷമനശിച്ച  മോഡി ആ വേദിയില്‍ ഇത് തുറന്നു പറഞ്ഞു , ധൈര്യം ഉണ്ടെങ്കില്‍ നിഷേധിക്കാന്‍ വെല്ലുവിളിച്ചു ദിഗ് വിജയ്‌ ഒരക്ഷരം മിണ്ടിയില്ല , മോഡി അന്ന് ആ വേദിയില്‍ വളരെ വികാരഭരിതന്‍ ആയി പറഞ്ഞത് ഗുജറാത്ത്‌ കലാപവും ആയി ബന്ധപ്പെട്ടു ഒരു പാട് സത്യങ്ങള്‍ പുറത്തു വരാന്‍ ഉണ്ട് അതെല്ലാം കോടതികള്‍ പറയും , അദ്ദേഹം പറഞ്ഞത് പോലെ തന്നെ ഇന്നു കൊണ്ഗ്രെസ്സ് സര്‍ക്കാര്‍ തന്നെ നിയോഗിച്ച Special Investigation Team (SIT) വെളിപെടുത്തുന്നു , ഈ റിപ്പോര്‍ട്ട് ഇന്നു പരസ്യം ആണ് , ഈ കോടതി ഗുജറാത്തിനു പുറത്താണ് പ്രവര്‍ത്തിക്കുന്നത് എന്ന് കൂടി ഓര്‍മിപ്പിക്കട്ടെ .  ഒരു മനുഷ്യനെ കഴിഞ്ഞ 11 വര്‍ഷമായി ഒരു വിഭാഗം നിരന്തരമായി വ്യക്തിഹത്യ ചെയ്യുന്നു , എന്നാല്‍ എന്നെങ്കിലും എവിടെയെങ്കിലും അദ്ദേഹം സ്വയം ന്യായീകരിച്ചു പറഞ്ഞട്ടില്ല , അതിനു അദ്ദേഹം പറഞ്ഞത് ഞാന്‍ പറയുമ്പോള്‍ അത് എനിക്ക്  എന്‍റെ ഭാഗം മാത്രമേ പറയാന്‍ പറ്റൂ എന്‍റെ ഭാഗം ഞാന്‍ പറയണ്ട സ്ഥലത്ത് പറഞ്ഞിട്ടുണ്ട് , ഇവിടത്തെ നിയമ വ്യേവസ്ഥയെ ഞാന്‍ ബഹുമാനിക്കുന്നു അത് എന്നെ തൂകികൊല്ലാന്‍ ആണ്  വിധിക്കുനതെങ്കില്‍ ഞാന്‍ അത് സന്തോഷത്തോടെ സ്വീകരിക്കും എന്നാണു. മാധ്യമങ്ങളുടെ വേറെ ഒരു നുണ  പ്രചരണം ഗര്‍ഭിണിയുടെ കഥയുമായി ബന്ധപെട്ടാണ്  .............

(തുടരും)
             

Saturday, 4 May 2013

നരേന്ദ്രമോഡിയും മാധ്യമങ്ങളും



                                തുടര്‍ച്ചയായി മൂന്ന് തവണ ജനാധിപത്യരീതിയില്‍ ഗുജറാത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത ഗുജറാത്തിലെ മുഖ്യമന്ത്രി ആണ് നരേന്ദ്രമോഡി . കഴിഞ്ഞ 11 വര്‍ഷമായി ഈ പേര് മാത്രം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. എന്തുകൊണ്ടാണ് ഈ പേര് മാത്രം ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപെടുന്നത് ?ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍ ആണ് നരേന്ദ്ര മോഡി , ദിനം പ്രതി അതുകൂടികൊണ്ടിരിക്കുന്നു , എന്തുകൊണ്ട് സോഷ്യല്‍ മീഡിയകളില്‍ മോഡിക്ക് ഇത്രയധികം ആരാധകര്‍ ഉണ്ടാകുന്നു അവിടെയാണ് നമ്മുടെ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് നാം ചിന്തിക്കേണ്ടത് . ഒരാളെ കുറിച്ച് നിരന്തരം തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നു അതിനെതിരെയുള്ള സാധാരണ ജനങ്ങളുടെ പ്രതിഷേധം ആണ് അദ്ദേഹത്തിന് ഇന്ന് ഇന്ത്യയില്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായികൊണ്ടിരിക്കുന്ന ആരാധകരുടെ കണക്കുകള്‍ . അതും ഇന്ന് ഫേസ് ബുക്ക്‌ എന്ന നമ്മുടെ നാട്ടിലെ കൊച്ചുകുട്ടികള്‍ വരെ കൈകാര്യം ചെയുന്ന സോഷ്യല്‍ മീഡിയ മാത്രമല്ല , കുറച്ചുകൂടി ഒരു ഉയര്‍ന്നതലം എന്ന്  പറയാവുന്ന ട്വിറ്റെര്‍ ആണ് അദ്ദേഹത്തെ കൂടുതല്‍ ജനപ്രിയന്‍ ആക്കിയത് എന്ന് വേണമെങ്കില്‍ പറയാം ,ട്വിറ്റര്‍ എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ആരാധകരുടെ ഒരു ചെറിയ ചിത്രം നിങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടിയിട്ടുണ്ടാകും , ട്വിറ്ററിലെ  അദ്ദേഹത്തിന്റെ ആരാധകരെ കുറിച്ച് അല്‍ ജസീറ ടി വി  തന്നെ റിപ്പോര്‍ട്ട് ചെയ്തട്ടുണ്ട് , ഇന്ന് ഇന്ത്യയില്‍ ഈ സോഷ്യല്‍ മീഡിയകള്‍ Dominate ചെയ്യുന്നത് മോഡി ആരാധകര്‍ ആണ് , അതിനു അവര്‍ കണ്ടു പിടിച്ച കാരണവും ഇതാണ് മുഖ്യധാര മാധ്യമങ്ങള്‍ അദ്ദേഹത്തിനെതിരെ കൊടുക്കുന്ന വാര്‍ത്തകള്‍ ,അതിന്‍റെ കൂടുതല്‍ വിശേഷങ്ങളിലേക്ക് പോകുന്നതിനു മുന്‍പ്  എന്താണ് അവിടെ സംഭവിച്ചത് എന്ന് നോക്കാം 


എന്തായിരുന്നു ഗുജറാത്ത്‌ കലാപം ? സ്വതന്ത്രം കിട്ടിയനാള്‍ മുതല്‍ ഗുജറാത്തില്‍  ചെറുതും വലുതുമായ ഒരു പാട് കാലപങ്ങള്‍ ഉണ്ടായിട്ടുണ്ട് , അന്നെല്ലാം കോണ്ഗ്രസ്സ് ആയിരുന്നു ഭരണത്തില്‍ , അപ്പോള്‍ ഈ ഗോധ്ര കലാപം ഇത്രയധികം പ്രാധാന്യം അര്‍ഹിക്കുന്നത് എന്ത് കൊണ്ട് , അവിടെയാണ് മുഖ്യധാര മാധ്യമങ്ങളുടെ പങ്ക് . 2002 കലാപം തുടങ്ങുന്നത് സബര്‍മതി എക്സ്പ്രസ്സ്‌ തീവണ്ടി ദുരന്തവുമായി ബന്ധപെട്ടാണ് , 2002 Feb 27 നു രാവിലെ  7.45 ഗോധ്ര Railway Station ഇല്‍ വച്ചു അയോധ്യയില്‍നിന്നും  പൂര്‍ണ ആഹുതി യാഗത്തില്‍ പങ്കെടുത്തു അഹമദാബാദിലേക്ക് മടങ്ങുകയായിരുന്ന  ശ്രീ രാമ ഭക്തരെ ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചു തീ കൊളുത്തി കൊന്നു , ഇതില്‍ നിന്നാണ് കലാപം തുടങ്ങുന്നത് , എന്നാല്‍ ഈ സംഭവത്തിനെ കുറിച്ച് എല്ലാ മാധ്യമങ്ങളും കുറ്റകരമായ നിശബ്ദത പാലിച്ചു  എന്ന് മാത്രമല്ല അതിനെ ന്യായികരിക്കും വിധം വാര്‍ത്തകള്‍ വന്നു ഇതാണ് ഈ ക്രൂരകൃത്യം നടന്നിട്ടും ഒരു പ്രതികാരം പോലും ഉണ്ടാകാതിരുന്നതില്‍ നിന്നും ഒരു വലിയ കലാപത്തിലേക്ക് ഗുജറാത്തിനെ തള്ളി വിട്ടത്. നാലു മണിക്കൂര്‍ വൈകി ഓടികൊണ്ടിരുന്ന തീവണ്ടി ആയിരുന്നു സബര്‍മതി എക്സ്പ്രസ്സ്‌ , 7.45 രാവിലെ തീവണ്ടി ഗോധ്രാ  സ്റ്റേഷനില്‍ നിര്‍ത്തിയ സമയത്തു തന്നെ കല്ലുകളും ഇഷട്ടികകള്‍ കൊണ്ടും ആക്രമണം , അതിനെ ചെറുക്കാന്‍ വേണ്ടി യാത്രകാര്‍ ജനലുകളും വാതിലുകളും അടക്കുന്നു . ആക്രമണത്തെ തുടര്‍ന്ന് തീവണ്ടി  മുന്നോട്ടേക്കു എടുക്കുന്നു,  100 മീറ്റര്‍ മുന്നോട്ടു പോയ തീവണ്ടി ആരോ ചങ്ങല വലിച്ചു നിര്‍ത്തുന്നു , പിന്നെയും ആക്രമണം തുടരുന്നു , ആക്രമണകാരികളുടെ എണ്ണം കൂടികൊണ്ടിരുന്നു , അവിടെയുണ്ടായിരുന്ന Railway Police കലാപകാരികളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു , പക്ഷേ അംഗസംഖ്യയില്‍ കുറവായിരുന്ന അവര്‍ക്ക് അതിനു സാധിച്ചില്ല , അപകടം തിരിച്ചറിഞ്ഞ എന്‍ജിന്‍ ഡ്രൈവര്‍ തീവണ്ടി മുന്നോട്ടു എടുക്കുന്നു , 500 മീറ്റര്‍ മുന്നോട്ടു പോയ തീവണ്ടി പിന്നെയും ആരോ ചങ്ങല വലിച്ചു നിര്‍ത്തുന്നു , അപ്പോഴേക്കും കലാപകാരികള്‍ പെട്രോളും , ആയുധങ്ങളുമായി ബോഗികള്‍ വളയുന്നു , വാതിലുകള്‍ പുറത്തുനിന്നും കുറ്റി ഇടുന്നു , ബോഗികള്‍ തമ്മിലുള്ള ബന്ധം വേര്‍പെടുത്തുന്നു , പിന്നെയും തീവണ്ടി മുന്നോട്ടു എടുത്താലും ബോഗികള്‍ അവിടെ നിന്നും പോകരുത് ഇതിനു വേണ്ടിയാണ് ഇത് ചെയ്തത്‌., മൊത്തം 58 മനുഷ്യജീവനുകള്‍ കൊല്ലപെട്ടു , അതില്‍ 11 കുട്ടികള്‍  27 സ്ത്രീകള്‍ പെടും , ഈ സംഭവം നടന്നു ഒരു ദേശീയ മാധ്യമവും , ഈ മരിച്ചവര്‍ ആരായിരുന്നു , എവിടെയാണ് വീട് , ഇവര്‍ക്ക് ആരൊക്കെ ഉണ്ട് എന്നൊന്നും അന്വേഷിച്ചില്ല , ഇതെല്ലാം ഒരു വിഭാഗത്തിന്‍റെ മനസിനെ മുറിപെടുത്തി , കൂടാതെ അപകട സ്ഥലത്തേക്ക് പുറപെട്ട അഗ്നിശമന സേനയുടെ വാഹനത്തെ തൈഫുക്  ഖാന്‍   പത്താന്‍  എന്നാ അവിടത്തെ കോണ്ഗ്രസ് നേതാവും അനുയായികളും ചേര്‍ന്ന് ഏകദേശം 20 മിനിറ്റ് തടഞ്ഞിട്ടു , ആ വാഹനത്തിന്റെ ഡ്രൈവര്‍ അതി സാഹസികമായി ആണ് അവിടെ നിന്ന് രക്ഷപെട്ടു തീവണ്ടി ദുരന്തം നടന്ന സ്ഥലത്ത് എത്തി ചേര്‍ന്നത്‌ . ഇതെല്ലാം വളരെ സ്വാഭികമായി നടന്നതാണ് എന്ന് വിശ്വസിക്കാന്‍ ഒരു വിഭാഗം തയ്യാറായില്ല , മുഖ്യമന്ത്രി നരേന്ദ്ര മോഡി മാധ്യമങ്ങളിലൂടെ ജനങ്ങളോട്  സംയമനം പാലിക്കാന്‍ പറഞ്ഞു ഗുജറാത്തിനെ അപകീര്‍ത്തി പെടുത്താന്‍ ആരോ മനപൂര്‍വം ചെയ്തതാണ് അതുകൊണ്ട് ജനങ്ങള്‍ പ്രകോപിതര്‍ ആകരുത് , അങ്ങനെ സംഭവിച്ചാല്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ കഴിയാതെ വരും , പക്ഷേ ചില മാധ്യമങ്ങളുടെ നിരുത്വരവാദപരമായ ചില വാര്‍ത്തകള്‍ , ക്രൂരമായി കൊല്ലപെട്ട നിരപരാധികള്‍ ആയ ഭക്തര്‍ പിന്നീട്  കുറ്റവാളികള്‍ ആകുന്ന കാഴ്ച ആണ് അവര്‍കണ്ടത് , Feb 27 രാത്രി ആയപ്പോഴേക്കും മാധ്യമങ്ങളുടെ ആഗ്രഹം പോലെ കലാപം പൊട്ടിപുറപെട്ടു . അപ്പോഴേക്കും നമ്മുടെ മാധ്യമങ്ങള്‍ അവരുടെ പേനകള്‍ ചലിപ്പിച്ചു തുടങ്ങി , 20 മണിക്കൂറിനുള്ളില്‍ പട്ടാളം വന്നു , വന്നതല്ലാ , നരേന്ദ്ര മോഡി വിളിച്ചു വരുത്തിയതാണ് , എന്നിട്ടും മാധ്യമങ്ങള്‍ കുറ്റപെടുത്തി , നാം കണ്ടതാണ് ഈ അടുത്തു ആസാമില്‍ കലാപം ഉണ്ടായപ്പോള്‍ പട്ടാളത്തെ അയക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ട് പോലും അവിടത്തെ കോണ്ഗ്രസ് സര്‍ക്കാര്‍ വേണ്ട എന്നാണു പറഞ്ഞത് , മൂന്ന് ദിവസം എടുത്തു കലാപം പൂര്‍ണ നിയന്ത്രണത്തില്‍ വരുത്തുവാന്‍.. ... ഇവിടെ നിന്നാണ് മാധ്യമങ്ങള്‍ അവരുടെ കഥകള്‍ എഴുതി തുടങ്ങുന്നത് ആദ്യം തന്നെ ഗോധ്ര തീവണ്ടി ദുരന്തത്തെ കുറിച്ചായിരുന്നു നുണ കഥകള്‍ പ്രച്ചരിപിച്ചത് , രാജീവ്‌ ശ്രീനിവാസന്‍ എന്ന ഇന്ത്യന്‍ വശജനായ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്റെ വ്യാജ്‌ E-Mail address ഉണ്ടാക്കി അതില്‍ നിന്നാണ് ഇന്ത്യയിലെ തന്നെ പ്രമുഖ പത്രങ്ങള്‍ക്കു റിപ്പോര്‍ട്ടുകള്‍ പോയത് നമ്മുടെ ശവംതീനി കഴുകന്‍മാരെ പോലെ നോക്കിയിരിക്കുന്ന പഞ്ചനക്ഷത്ര പത്രപ്രവര്‍ത്തകര്‍ അതൊരു ആഘോഷമാക്കി . വളരെ പ്രശസ്തനായ അദ്ദേഹത്തെ വിളിച്ചു ആ റിപ്പോര്‍ട്ടിന്‍റെ സത്യാവസ്ഥ പോലും ചോദിച്ചറിയാന്‍ നില്‍ക്കാതെ അവര്‍ അത് അങ്ങനെ തന്നെ റിപ്പോര്‍ട്ട് ചെയ്തു . പിന്നെയാണ് കലാപത്തെ പര്‍വതീകരിച്ച് ധാരാളം വാര്‍ത്തകള്‍ വരാന്‍ തുടങ്ങി , കലാപത്തെ കുറിച്ചുള്ള  കൂടുതല്‍ സത്യങ്ങള്‍ നിങ്ങള്‍ അറിയുന്നതിന് മുന്‍പ്‌ ഈ നുണക്കഥകള്‍ എങ്ങനെ നമ്മുടെ  മനസുകളില്‍ ആഴ്നിറങ്ങി , ആരൊക്കെയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ കൊടുത്ത് എന്തിനു എന്നൊക്കെ പറയുന്നതിന് മുന്‍പ്‌ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കൊടുത്ത വാര്‍ത്ത ചാനലുകളെയും ചില മാധ്യമ പ്രവര്‍ത്തകരെയും പരിചയപെടുന്നത് നല്ലതാണ് , ഇതില്‍  നമ്മുടെ കേരളത്തിലെ  മാഹാന്‍മാരായ പത്രപ്രവര്‍ത്തകര്‍ ആരും ഇല്ല , കാരണം അവരെല്ലാം  ഇവരുടെ ഇച്ചിഷ്ട്ടം ഭക്ഷിച്ചവര്‍ ആണ് , ഗുജറാത്ത്‌ കഥകള്‍ക്ക് തുടക്കം ഇട്ടതു CnnIbn , NDTV ചാനലുകള്‍ ചേര്‍ന്നായിരുന്നു , ഇതിലെ പ്രധാന പത്രപ്രവര്‍ത്തകര്‍ എല്ലാം ഇടതു പക്ഷ വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകര്‍ ആയിരുന്നവര്‍ ആണ് ,കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഇന്ത്യയിലെ കമ്മ്യൂണിസത്തിന്റെ ഈറ്റില്ലം എന്നറിയപെടുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (JNU) നിന്നുള്ളവര്‍ ആണ് . ഇന്ന് ഇന്ത്യയിലെ മുഖ്യധാര പത്രങ്ങളുടെ തലപ്പത്ത് ഇവര്‍ ആണ് . NDTV തലവന്‍ പ്രണബ്‌ റോയ്‌ , മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ  സഹോദരന്‍ ആണ് . നരേന്ദ്ര മോഡിയെ ശത്രുവായി പ്രഘ്യാപിച്ച ബര്‍ക്കാ ദത്ത്  എന്ന പത്രപ്രവര്‍ത്തക , ഇതില്‍ ബര്‍ക്കാ ദത്ത് മാധ്യമ ശ്രദ്ധ നേടുന്നത് കാര്‍ഗില്‍ യുദ്ധം , യുദ്ധ ഭൂമിയില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്ത് കൊണ്ടാണ്  , പക്ഷേ ഈ ധീരവനിതയുടെ എങ്ങനെയെങ്കിലും പ്രശസ്തി നേടണം എന്ന ഒരേ ഒരു ആവേശം കൊണ്ട് നമുക്ക് നഷ്ട്ടപെട്ടെത് രണ്ടു പട്ടാളക്കാരെ ആണ് , രാത്രിയില്‍ യുദ്ധം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വേണ്ടി പട്ടാളക്കാരുടെ കൂടെ നിന്ന് അവരുടെ വിലക്ക് ലങ്കിച്ചു പാകിസ്താന്‍ ബങ്കറിലേക്ക് ഫോട്ടോ ഫ്ലാഷ് അടിക്കുകയും , ആ ഫ്ലാഷ് കണ്ട സ്ഥലത്തേക്ക് പാകിസ്താന്‍ പട്ടാളം വെടിയുതിര്‍ക്കുകയും നമ്മുടെ രണ്ടു ജവാന്മാര്‍ നമുക്ക് നഷ്ട്ടപെടുകയും ചെയ്തു , പിന്നെ ഇവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ ആര്‍ക്കും അറിയില്ല , ആദ്യം കല്യാണം കഴിച്ചത് ഒരു കശ്മീര്‍ മുസ്ലിം വിഘടനവാദിയെ ആയിരുന്നു , ഇപ്പോള്‍ ആരാണെന്നു ആര്‍ക്കും അറിയില്ല പല ദിവസവും ഓരോരുത്തര്‍ ആണെന്നും കേള്‍ക്കുന്നുണ്ട് , അധികാര കേന്ദ്രവുമായി നല്ല അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവര്‍ , ഈ അടുത്തകാലത്ത് പിടിക്കപെട്ടു , അന്നാണ് നമ്മള്‍ അറിയുന്നത് നമ്മുടെ മന്ത്രിമാരെ വരെ നിശ്ചയിക്കുന്നത് ഇന്ത്യയിലെ മുതലാളി മാരാണെന്ന് നിങ്ങള്‍ മറന്നിട്ടുണ്ടാകില്ല "റാഡിയ ടേപ്പ് "  , പിന്നെ ഇവര്‍ ചെയ്ത ധീര കൃത്യം എന്നു പറയാവുന്നത് മുബൈ ആക്രമണ കേസ്  ആയി ബന്ധപെട്ടാണ് , ആദ്യം അവിടത്തെ ദൃശ്യങ്ങള്‍ ലൈവ് ആയി കൊടുത്തത് ബര്‍ക്ക ദത്ത് ആയിരുന്നു , എങ്ങനെ ഇവര്‍ക്ക് ഈ വിവരങ്ങള്‍ പോലിസ്‌ അറിയുന്നതിന് മുന്‍പ്‌ കിട്ടി എന്നതിന് ആര്‍ക്കും ഒരു ഉത്തരവും  ഇല്ല , ഇവര്‍ പറയുന്നത് മുംബയില്‍ ഉള്ള ഇവരുടെ റിപ്പോട്ടര്‍ ആണ് ഇവരെ ഈ വാര്‍ത്ത അറിയിച്ചത് എന്നാണ്  , പിന്നീട് തീവ്രവാദികള്‍ തന്നെ സമ്മതിച്ചു ഈ ദൃശ്യങ്ങള്‍ പാകിസ്ഥാനില്‍ ഇരുന്നു ലൈവ് ആയി കണ്ടു കൊണ്ടാണ് ആക്രമണകാരികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ മുംബയില്‍ ഉള്ള ആക്രമണകാരികള്‍ക്ക് കൊടുത്തുകൊണ്ടിരുന്നത് , അത് മാത്രമല്ല , ഹോട്ടല്‍ ട്രെടന്റില്‍ വിളിച്ചു അവിടത്തെ മാനേജറുമായി സംസാരിച്ചു അവിടെ എത്ര ആളുകള്‍ ഇനിയും ബാക്കി ഉണ്ടെന്നു ചോദിച്ചു അറിയുകയും അതു കൃത്ത്യം സംഖ്യ അടക്കം അപ്പോള്‍ തന്നെ ലൈവ് വാര്‍ത്തയായി കൊടുക്കുകയും ചെയ്തു ഇത് തീവ്രവാദികള്‍ പാകിസ്ഥാനില്‍ ഇരുന്നു വാര്‍ത്തയില്‍ കൂടി അറിയുകയും അവിടെ ബാക്കി ഉണ്ടയ്യിരുന്ന ആളുകളെ കൂടി വധിക്കാന്‍ ആക്രമണകാരികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുകയും അവര്‍ ആ കൃത്ത്യം ചെയ്തതും  , ദോഷം പറയരുതല്ലോ , ഇത്രയും സേവനങ്ങള്‍ക്ക് കൂടി നമ്മുടെ സര്‍ക്കാര്‍ ഇവര്‍ക്ക് പദ്മശ്രീ നല്‍കി ആദരിച്ചു. ബര്‍ക്ക ദത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു പര്‍വേസ് മുഷറഫ്‌ ആണ് , പര്‍വേസ് മുഷറഫ്‌ ആണ് ഈ ചാനലിനു പാകിസ്ഥാനില്‍ പ്രവര്‍ത്തനാനുമതി നല്‍കിയത് . മുബൈ ആക്രമണം റിപ്പോര്‍ട്ട് ചെയ്തതില്‍ തനിക്ക് തെറ്റ്പറ്റി എന്നു ഇവര്‍ പിന്നീട് സമ്മതിച്ചു. ഇന്ത്യയിലെ കടുവ സംരക്ഷണ പദ്ധതിക്കുവേണ്ടി NDTV ക്ക് കേന്ദ്ര സര്‍ക്കാര്‍ കൊടുത്തത് 200 കോടി രൂപയാണ് കടുവ സംരക്ഷനത്തിനാണോ സര്‍ക്കാരിനെ സംരക്ഷിക്കാനാണോ എന്നറിയില്ല, എന്തായാലും  കോണ്‍ഗ്രസ്‌ നേതാവ് നവീന്‍ ജിണ്ടാലിന്റെ ഭാര്യയുടെ  അച്ഛന്‍റെ പേരില്‍ ആണ്  ഈ ചാനലിന്‍റെ ഭൂരിഭാഗം ഷെയറുകളും  . ഇപ്പോള്‍ ഈ ചാനലിന് കുറിച്ച് ഒരു ഏകദേശ രൂപം കിട്ടിയിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു , ഇതിലെ വാര്‍ത്തകള്‍ കേട്ടാണ് നമ്മുടെ കേരളത്തലെ കൊട്ടും സൂട്ടും ഇട്ട ചില മാധ്യമ പ്രവര്‍ത്തകര്‍ നരേന്ദ്ര മോഡിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് , ആ ആരോപണങ്ങള്‍ ഉന്നയികുമ്പോള്‍ മുഖത്തുണ്ടാകുന്ന ഭാവ വത്യാസങ്ങള്‍ കണ്ടാല്‍ സത്യം പറയാമല്ലോ ചിരിച്ചുപോകും , ഇന്ത്യയില്‍ ഈ മാധ്യമ വിചാരണ  രീതി ആദ്യം തുടങ്ങിയത് Times Now ചീഫ്‌ എഡിറ്റര്‍ അര്‍നബ്  ഗോസാമി ആണ് ആ ഒരു രീതിയാണ് ഇന്നും എല്ലാവരും അനുകരിക്കുന്നത് , ആദ്യ കാലഘട്ടത്തില്‍  പങ്കെടുക്കുന്നവര്‍ക്ക് എന്താണ് പറയാന്നുള്ളത് എന്നതിനായിരുന്നു പ്രാധാന്യം പിന്നീട് ഇത് ചാനലുകള്‍ക്ക് എന്താണ് വേണ്ടത് അത് അവരെകൊണ്ട് അവിടെ ഇരുത്തി പറയിപ്പിക്കുകയും അടുത്ത വിവാദത്തിലേക്ക് കൊണ്ട് ചെന്നെത്തികുകയും ചെയ്യുന്ന പത്രപ്രവര്‍ത്തനം ഇന്ത്യയില്‍ പ്രാചാരത്തില്‍ വരുന്നത് അര്‍നബ് ഗോസാമിക്ക് ശേഷം ആണ് , ഇന്നും വളരെ സീനിയര്‍ ആയിട്ടുള്ള പത്രപ്രവര്‍ത്തകര്‍ പറയുന്നത് ഇന്ത്യയിലെ ദ്രിശ്യ മാധ്യമ രീതി അര്‍നബിനു മുന്‍പും ശേഷവും  എന്നാണ് , അത്രയേറെ ഇന്ത്യന്‍ ദൃശ്യമാധ്യമ വാര്‍ത്താചാനലുകള്‍ ഈ മാധ്യമ വിചാരണ എന്നാ രീതി ഏറ്റെടുത്തു കഴിഞ്ഞു ............
(തുടരും )

Monday, 25 February 2013

മരണം


                           ലക്ഷ്യങ്ങള്‍ ഇല്ലാത്ത അലസമായി ജീവിക്കുന്ന രണ്ടു ചെറുപ്പക്കാര്‍ അതും ഗള്‍ഫില്‍ , രണ്ടു പേരും അവിവാഹിതര്‍ അതില്‍ ഒരാള്‍ക്ക് പങ്കാളിയെ കുറിച്ച് തന്‍റെ തായ കാഴ്ചപാടുകള്‍ ഉണ്ട് , മറ്റേയാള്‍ക്ക് അങ്ങനെ ഒരു ചിന്തയുമില്ല, സ്വന്തം കാര്യം തന്നെ മര്യാദക്ക് നോക്കി നടത്താന്‍ മടിയാണ് അപ്പോഴാണ്‌ വേറെ ഒരാളെ കൂടി ജീവിതത്തില്‍ കൂട്ടുന്നത് , അതാണ്‌ രണ്ടാമത്തെ ആളുടെ പക്ഷം . രണ്ടു പേരും ഒരു പോലെയാണ്  കുറച്ചു  നാള്‍ എവിടെയെങ്കിലും ജോലിക്ക് പോകും ,  ഒന്നിലങ്കില്‍ അവിടന്ന് പിരിച്ചു വിടും അല്ലേല്‍ രാജി വെക്കും . വൈകിട്ടായാല്‍ എവിടെയെങ്കിലും രണ്ടു പേരും ഒരുമിച്ചു കൂടും ഓരോ ചായ കുടിക്കും പിന്നെ കുറെ സിഗരെറ്റ്‌ വലിക്കും എന്തെകിലും ഒക്കെ പറഞ്ഞിരിക്കും , രണ്ടാമന്റെ പേര്‍ അഫ്സല്‍  ഒന്നാമന്റെ പേര്‍ രാഹുല്‍ , ഇങ്ങനെയൊക്കെ ഇവര്‍ ചിന്തിക്കാനും ജീവിക്കാനും കാരണം ഇവരുടെ വീടുകാര്‍ തന്നെയാണ് , രണ്ടു പേര്‍ക്കും വീട്ടില്‍ ബാധ്യതകള്‍ ഒന്നും ഇല്ല , അത് കൊണ്ട് തന്നെ നാളെയെ കുറിച്ച് വേവലാതി ഇല്ല . ഇവര്‍ രണ്ടു പേര്‍ക്കും ഒരേ പ്രായമാണ്. ഇവര്‍ തമ്മില്‍ ഒരുപാട് വ്യത്ത്യാസങ്ങളും ഉണ്ട് അതില്‍ പ്രധാനം ഒരാള്‍ മദ്ധ്യകേരളവും ,(കൊച്ചി) മറ്റെയാള്‍ വടക്കനുമാണ്. കോയിക്കോട് .


അന്നും ഇവര്‍ പതിവ് സ്ഥലത്ത് തന്നെ കൂടി, ഓരോ ചൂട് ചായയും മറ്റേ കയ്യില്‍ സിഗരെറ്റ്‌ മായി കുറെ നേരം സംസാരിച്ചിരുന്നു, പിന്നെ കുറെ നേരം മൌനം ആയിരുന്നു ആ മൌനത്തിനു അന്ത്യം നല്‍കിയത് അഫ്സല്‍ ആയിരുന്നു , എനിക്ക് മരിക്കണം , രാഹുല്‍ ഇത് കേട്ട് വെറുതെ ചിരിച്ചു. അഫ്സല്‍ വീണ്ടും പറഞ്ഞു , ഇല്ല ഞാന്‍ കാര്യത്തില്‍ പറഞ്ഞതാണ് എനിക്ക് മരിക്കണം. എന്തിനു ? രാഹുല്‍ ചോദിച്ചു, അതിനു ഒരു മറു ചോദ്യമാണ് അഫസല്‍ നല്‍കിയത് , എന്തിനു ജീവിക്കണം? കുറെ നേരം രണ്ടു പേരും മിണ്ടിയില്ല . കുറച്ചു നേരം കഴിഞ്ഞപ്പോള്‍ രാഹുല്‍ ചോദിച്ചു എങ്ങനെ മരിക്കണം ?  അഫ്സല്‍ പറഞ്ഞു ആത്മഹത്ത്യ, അല്ലാതെ പിന്നെ എങ്ങനെ ? കുറച്ചു നേരം ആലോചിച്ചു കൊണ്ട് രാഹുല്‍ പറഞ്ഞു എന്തു കൊണ്ട് ഒരു കൊലപാതകം ആക്കികൂട?  അഫ്സല്‍ രാഹുലിനെ സൂക്ഷിച്ചു നോക്കി , അതെ  ഞാന്‍ കാര്യത്തില്‍ പറഞ്ഞതാണ് ഒരു ദുരൂഹ മരണം , എങ്ങനെ കൊള്ളാമോ ? അഫ്സല്‍ ചിരിച്ചുകൊണ്ട് ചോദിച്ചു അതെന്തിനാ ?  നീ ഒരു സാധാരണക്കാരനായി ആണ് ഇത്രയും നാള്‍ ജീവിച്ചത് നീ മരിക്കുമ്പോഴും ഒരു സാധാരണക്കാരനായി എന്തിനു മരിക്കണം , സാധാരണ മരണമാണ് എങ്കില്‍ , തേജസ്സിലോ, മാധ്യമത്തിലോ ഒരു രണ്ടു വരി വാര്‍ത്ത വരും ഖാത്തറില്‍ യുവാവ് ആത്മഹത്ത്യ ചെയ്തു ഇന്ത്യന്‍ കള്‍ച്ഛരല്‍ അസോസിയേഷന്‍റെയും കോഴിക്കോട് ജമ: അത്ത് പ്രവര്‍ത്തകരും കൂടി വേണ്ട നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതശരീരം നാട്ടിലേക്കയച്ചു. അപ്പോഴും അവിടെ നിനക്കല്ല പ്രാധാന്യം , അത് മാത്രമല്ല  ഇത്രയും നാളത്തെ നമ്മുടെ ജീവിതം പോലും ആരും അറിയാതെ പോയി പക്ഷെ മരണം അങ്ങനെ ആകാന്‍ പാടില്ല എല്ലാവര്‍ക്കും അസൂയ തോന്നണം എല്ലാദിവസവും മിനിമം ഒരു അഞ്ചു ലക്ഷം സര്‍ക്കുലെഷന്‍ ഉള്ള പത്രങ്ങളില്‍ കുറഞ്ഞത്  ഒരു രണ്ടു ആഴ്ച്ച്ചയെന്കിലും നിന്‍റെ കഥ വന്നു കൊണ്ടിരിക്കണം ,വാര്‍ത്ത ചാനലുകളില്‍ ചര്‍ച്ചകള്‍ നടക്കണം , അഫ്സല്‍ എന്നാ യുവാവിന്‍റെ ദുരൂഹ മരണം ആത്മഹത്യയോ , കൊലപാതകമോ നിങ്ങളുടെ  അഭിപ്രായങ്ങള്‍  YES എന്നോ  NO  ടൈപ്പ് ചെയ്തു 6969  എന്നാ നമ്പരിലേക്ക് SMS ചെയ്യാന്‍ പറയും നിനക്ക് വേണ്ടി ഇന്നേ വരെ ഒരു ചായ പോലും മേടിച്ചു തരാത്ത തെണ്ടികള്‍ കയ്യിലെ കാശ് കളഞ്ഞു  SMS  അയക്കും വിളിച്ചു അഭിപ്രായങ്ങള്‍ പറയും , ജോലിയും ഇല്ലാതെ പനി പിടിച്ചു ഒരാഴ്ച നീ കിടപ്പിലായപ്പോള്‍ ഒന്ന് വന്നു അന്വേഷിക്കാതിരുന്നവര്‍ , നിന്‍റെ ഘാതകനെ അന്വേഷിച്ചു ഉറക്കം കളയണം, നാട്ടില്‍ പരക്കെ  പ്രക്ഷോഭങ്ങള്‍ നടക്കണം , എല്ലാ വര്‍ഷവും നിന്‍റെ മരണ വാര്‍ഷികത്തിന്  നിന്‍റെ ഘാതകരെ പിടികൂടാത്തതില്‍ പ്രതീഷേധിച്ചു പത്രങ്ങളും ഫേസ് ,ബുക്കും ഇവിടത്തെ നിയമ വ്യവസ്ഥിതിയെയും നിയമത്തിനെയും വിമര്‍ശിക്കണം , രാഷ്ട്രീയക്കാരന്‍ മാരെ വഴി തടയണം , പിന്നെ വെടി വെയ്പ്പ് ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം പ്രാര്‍ഥിക്കണം , കാരണം വെടി വെയ്പെങ്ങാനും ഉണ്ടായി അതില്‍ ആരെങ്കിലും ചത്താല്‍ പിന്നെ അവനാകും ഹീറോ പിന്നെ നിന്നെ ആര്‍ക്കും വേണ്ടാതാകും . ഇവിടത്തെ കോടതികള്‍ CBI , GOVERNMENT  ഇവരെയൊക്കെ നിരന്തരമായി വിമര്‍ശിക്കണം എല്ലാം നിന്റെ പേരില്‍ , പിന്നെ ഈ സര്‍ക്കാര്‍ കൂടി നിലം പൊത്തിയാല്‍ ഒന്ന് ഓര്‍ത്തു നോക്ക് പിന്നെ നീ  ആരാ ?  പിന്നെ നിനക്ക് ഭാഗ്യമുണ്ടെങ്കില്‍ ഏതേലും പൊട്ടന്‍ ഗള്‍ഫ്‌ മലയാളി നിന്‍റെ കഥവച്ചു ഒരു സിനിമ കൂടി എടുത്താല്‍.............................,,,,,,,, അപ്പോള്‍ അഫ്സല്‍ ഒന്ന് പുഞ്ചിരിച്ചു , $^#**  ഇതൊക്കെ നടക്കുമോ ? രാഹുല്‍ തീര്‍ത്ത്‌ പറഞ്ഞു നടക്കും പക്ഷെ ഇത്രയും നാളത്തെ പോലെ ഉഴപ്പരുത് അവസാന കളിയാണ് ഇതെങ്കിലും മര്യാദക്കു കളിക്കണം , അഫ്സല്‍ വാക്ക് കൊടുത്തു ഇനി അങ്ങോട്ട്‌ നീ പറയുന്നത് പോലെ ചെയ്യാം , പക്ഷേ എനിക്കൊരു ആഗ്രഹം ഉണ്ട് എന്‍റെ കൊച്ചാപ്പ ഒരാള്‍ ഉണ്ട് എനിക്ക് ഇതുവരെ ഒരു മനസമാധാനം തന്നട്ടില്ല , ആ പഹയന്റെ മക്കളെല്ലാം വലിയ നിലയില്‍ ആണ്  അതിന്റെ അഹങ്കാരമാണ് , അയാളെ നീ ഇതിലേക്ക് വലിച്ചിഴക്കണം എനിട്ടു കോടതിയായ കോടതി മുഴുവന്‍ കയറ്റി ഇറക്കണം  അത് എനിക്ക് പരലോകത്തിരുന്നു കാണണം , കറുത്ത തുണി കൊണ്ട് മറച്ചു പത്രക്കാരുടെ ഇടയിലൂടെ പോലീസ്കാര് കൊച്ചാപ്പനെ വലിചു കൊണ്ട് പോകുന്നത് , എന്ത് രസം ആയിരിക്കും അല്ലെ.? അതെ രാഹുല്‍ പറഞ്ഞു നിന്‍റെ കൊച്ചാപ്പ മാത്രമല്ലട എന്നെയും നിന്നെയും ദ്രോഹിച്ച എല്ലാ തെണ്ടികള്‍ക്കും പണി കൊടുക്കാം. സംഗതി പറയാന്‍ എളുപ്പമാണ് , എന്നാല്‍ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അത്ര എളുപ്പമല്ല നമുക്ക് ശരിക്ക് ആലോചിച്ചു കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകെണ്ടിയിരിക്കുന്നു , അഫ്സല്‍ അപ്പോഴും സ്വപ്ന ലോകത്ത് തന്നെ ആയിരുന്നു രാഹുല്‍ ചോദിച്ചു നീ എന്താ ആലോചിക്കുന്നത്, അല്ലട ഞാന്‍ കൊചാപ്പാനെ പോലീസ്‌ ചോദ്യം ചെയുന്ന രംഗം ഒന്ന് മനസ്സില്‍ സങ്കല്പ്പിക്കുകയായിരുന്നു , ആ പഹയനിട്ടു ഒരു ഇരുട്ടടി എങ്കിലും കൊടുക്കണം എന്നത് എന്‍റെ ആഗ്രഹം ആയിരുന്നു നമ്മള്‍ വിചാരിച്ചപോലെ നടന്നാല്‍ അതു പോലീസ്‌കാര് കൊടുത്തോളും അല്ലെ ? അതെ പക്ഷെ കുറച്ചു പൈസ ചിലവാകും നമ്മള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ നടക്കണമെങ്കില്‍ , അതോര്‍ത്തു നീ ബേജാര്‍ ആകണ്ട നാട്ടില്‍ കുറച്ചു സ്ഥലം ഉണ്ട് ഇവിടെ ഒരു ബിസിനെസ്സ് ആവശ്യത്തിനെന്നു പറഞ്ഞു വാപ്പയെ കൊണ്ട് വില്‍പ്പിച്ചു ആ പണം നമുക്ക് ഉപയോഗിക്കാം , പണം കിട്ടിയാല്‍ അപ്പോള്‍ തന്നെ മരിക്കാമല്ലോ അപ്പൊ പണം എന്ത് ചെയ്തു എന്നതിനും മറുപടി പറയണ്ടല്ലോ ? അഫ്സല്‍ എല്ലാ തീരുമാനിച്ചു ഉറപ്പിച്ചപോലെ ആണ് മറുപടി പറഞ്ഞത്. എങ്കില്‍ ശരി ഇന്ന് മുതല്‍ നമുക്കോ ഓരോ കാര്യങ്ങള്‍ ആയി PLAN  ചെയ്യാം. നമുക്ക് നാളെ കുറച്ചു നേരത്തെ വരാം , ഇന്നിപ്പോ സമയം ഒരുപാടായി നാളെ ജോലിക്ക് പോകണ്ടേ , മറ്റന്നാള്‍ അവധിയല്ലേ അതുകൊണ്ട് ബാക്കി കാര്യങ്ങള്‍ നമുക്ക് നാളെ തീരുമാനിക്കാം ഇതും പറഞ്ഞു രണ്ടു പേരും അവരവരുടെ ROOM ലേക്ക് മടങ്ങി . അഫ്സലിന് അന്ന് രാത്രി ഉറക്കം വന്നില്ല , ഞാനും ഈ ലോകത്തില്‍ നാളെ തുടങ്ങി എന്തൊക്കെയോ ആകാന്‍ പോകുന്നു............

Monday, 7 January 2013

ചെറായിയിലെ ഒരു പ്രഭാതം (ഭാഗം അഞ്ച് )

............തുടര്‍ച്ച,

ഇതിനു മുന്‍പ് നമ്മള്‍ പറഞ്ഞു നിര്‍ത്തിയത് കിടുവയെ കുറിച്ചാണ്. ഈ കിടുവക്ക് ഒരു പേരിടാം ,രതീഷ്‌  , വെറും രതീഷ്‌ അല്ല പെരുച്ചാഴി രതീഷ്‌..... .,  രതീഷിനെ പറ്റി എനിക്ക് നേരിട്ട് അത്ര പരിചയം ഇല്ല എന്നാലും രതീഷിനെ പറ്റി എനിക്ക് നേരിട്ട്  അറിയാവുന്ന കാര്യങ്ങളും വിശ്വസനീയ മായ കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞ  കാര്യങ്ങളും പറയാം .


 ചെറായിയിലെ തന്നെ ഒരു പ്രദേശത്തെ ചട്ടമ്പി ആണ്  രതീഷ്‌, ഒരു കടപ്പുറം ചട്ടമ്പി. കടപ്പുറം ചട്ടമ്പി എന്ന് പറയുമ്പോള്‍  തന്നെ അറിയാമല്ലോ , ഇപ്പോഴും കടയില്‍ ചെന്നാല്‍ ഒരു "ഷോഡ " എന്നാണത്രേ പറയുന്നത്. ഒരു ചട്ടമ്പിക്ക് വേണ്ട ശരീരം ഒക്കെ ഉണ്ട് നല്ല ഉരുക്ക് ശരീരം.  പിന്നെ കടപ്പുറം ആണ് പ്രവര്‍ത്തന മേഖല , അവിടെ തന്നെ നല്ല സ്വാധീനവും ഉണ്ട്. അവിടെ നിന്നും പുറത്തിറങ്ങാറില്ല , ഇപ്പോള്‍ പുറത്തു തന്നെയാണ് , ഞാന്‍ പറയുന്നത് ഒരു എട്ടു പത്തു വര്‍ഷം മുന്‍പിലത്തെ കഥയാണ്‌., ചെറായി കടപ്പുറം ഒരു വിനോദ സഞ്ചാര കേന്ദ്രം ആയി വരുന്നതേയുള്ളൂ . ഈ വിനോദ സഞ്ചാര കേന്ദ്രം കേന്ദ്രീകരിച്ചാണ് രീതീഷിന്റെ പ്രവര്‍ത്തനം. ഇവിടെ പണ്ട് പോയിട്ടുള്ളവര്‍ക്ക് മനസിലാകും ,  ഭൂമി ശാസ്ത്ര ഘടന അനുസരിച്ച് അവിടന്ന് തല്ലി നേടി പോരാന്‍ ബുദ്ധിമുട്ടായിരിക്കും , ഇതാണ് രതീഷിന്റെ ഏറ്റവും വലിയ ശക്ത്തിയും , തല്ലു കൊണ്ടായാലും തല്ലു കൊടുത്തിട്ടയാലും അവിടെ നിന്നും രക്ഷപെട്ടു പോരാന്‍ വലിയ പാട് തന്നെ ആണ്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ "തിണ്ണ മിടുക്ക് " , രതീഷ്‌  വെറുതെ അങ്ങനെ ആരെയും തല്ലില്ല ആളും തരവും സാഹചര്യവും നോക്കി മാത്രമേ ചട്ടമ്പിത്തരം പുറത്തെക്കെടുക്കുകയുള്ളൂ.

രതീഷും അഭിഷേകും തമ്മില്‍ മുന്‍വൈരാഗ്യം ഉണ്ടായിരുന്നില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് , പക്ഷേ അന്ന് നടന്ന സംഭവം ഇവര്‍ തമ്മില്‍ ഒരിക്കലും തീരാത്ത പക ഉണ്ടാക്കി , ഞാന്‍ നേരത്തെ പറഞ്ഞല്ലോ അന്ന് ചെറായി ബീച്ച് അത്രയധികം സഞ്ചാരികള്‍ വന്നിരുന്ന സ്ഥലമൊന്നും ആയിരുന്നില്ല , എന്നാലും ആളുകള്‍ വരാറുണ്ട് , ഇന്നത്തെ പോലെ അധികം വ്യാപാര സ്ഥാപനങ്ങള്‍ ഒന്നും തന്നെ ഇല്ല ഒന്നോ രണ്ടോ കടകളും അത്രയും തന്നെ ടൂറിസ്റ്റ്‌ ഹോമുകളും , പിന്നെ ഒരു കള്ളു ഷാപ്പും. കടകള്‍ എല്ലാം നടത്തുന്നത് ആ നാട്ടുകാര്‍ തന്നെ , ഇതില്‍ ഒരെണ്ണം നടത്തുന്നത് ഒരു പ്രായമായ സ്ത്രീ ആണ്, അന്നു അതൊരു ഓല മേഞ്ഞ കടയായിരുന്നു , അത്രയ്ക്ക് അധികം  കച്ചവടം ഒന്നും ഇല്ല , ബീച്ചിലെ ആദ്യത്തെ കട എന്ന് വേണമെങ്കില്‍ പറയാം, അത് കൊണ്ട് തന്നെ വേണമെങ്കില്‍ മേടിച്ചാല്‍ മതി എന്ന മനോഭാവം ആയിരുന്നു അവര്‍ക്ക് , നമ്മള്‍ പണം കൊടുത്താണ് മേടിക്കുന്നത് എന്ന ധാരണ അല്ല അവര്‍ക്ക്, അവര്‍ ദാനം തരുന്ന പോലെയാണ് അവരുടെ പെരുമാറ്റം , സത്യം പറയാമല്ലോ , എന്‍റെ അമ്മൂമ്മയുടെ പ്രായം കാണും എന്നാലും എനിക്കും ദേഷ്യം വന്നിട്ടുണ്ട്, ഇത് എന്‍റെ മാത്രം അനുഭവമല്ലട്ടോ പലര്‍ക്കും തോന്നിയിട്ടുണ്ട് ,  ഇന്ന് അവര്‍  ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല അന്നു തന്നെ  അവര്‍ക്ക് ഏകദേശം ഒരു എഴുപതു വയസുണ്ടാകും ,  അന്നു അവിടെ വരുന്നവരെല്ലാം ഈ കടയെ ആണ് ആശ്രയിക്കുന്നത്.  അഭിഷേക് ഈ കടയിലെ  ഞാന്‍ നേരത്തെ പറഞ്ഞ പ്രായമായ സ്ത്രീയുമായി ഉണ്ടായ ഒരു തര്‍ക്കം ആണ് പിന്നീട് രൂക്ഷമായ അടിപിടിയില്‍ അവസാനിച്ചത്. കൂട്ടുകാരുമൊന്നിച്ചു ബീച്ചിലെത്തിയ അഭിഷേക് ഈ കടയിലെ സ്ത്രീയുമായി വാക്ക് തര്‍ക്കം ഉണ്ടായി , അതിനുള്ള കാരണം ഗുട്ക്ക ചോദിച്ചപ്പോള്‍ കൊടുത്തില്ല , തീര്‍ന്നു എന്ന് പറഞ്ഞു ഈ പ്രായമായ സ്ത്രീ അഭിഷേകിനെ തിരിച്ചയച്ചു എന്നാല്‍ കുറച്ചു കഴിഞ്ഞു വേറെ ഒരാള്‍ അവിടെ നിന്നും ഗുട്ക്ക വാങ്ങി പോകുന്നത് അഭിഷേക് കാണുകയുണ്ടായി , ഇത് അഭിഷേക് ചോദ്യം ചെയ്തു, അപ്പോള്‍ ഇല്ലാതിരുന്നിട്ടല്ല തനിക്ക് മനപൂര്‍വം തരാത്തത് ആണെന്ന് മനസിലായ അഭിഷേക് അവരുമായി വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ആകെ ബഹളം ആകുകയും ചെയ്തു  , ഇത്രയും പ്രായമായ ഒരു വൃദ്ധയുടെ നേര്‍ക്ക്‌ ഒരു ചെറുപ്പക്കാരന്‍  കയര്‍ക്കുകയും ചീത്ത പറയുകയും ചെയ്യുന്നത് കണ്ട് നിന്ന  ഈ വൃദ്ധയുടെ ബന്ധു കൂടിയായ ഒരു യുവാവ് അഭിഷേകിനെ ചോദ്യം ചെയ്തു അവരോടു മാപ്പ്  പറയാന്‍ ആവശ്യപെടുകയും ചെയ്തു  .  ഇത് അഭിഷേകിനെ ചൊടിപ്പിച്ചു , വളരെ ക്ഷുഭിതനായ അഭിഷേക്  ഒരു സൂചനപോലും നല്‍കാതെ   ഈ യുവാവിനെ   അവിടെ വച്ചു കാര്യമായി  തല്ലി  , കടപ്പുറം അല്ലേ ആളുകള്‍ ഓടി കൂടി , അങ്ങനെ ഒരു യുദ്ധ സമാനമായ അടി ഒരു ഭാഗത്ത് അഭിഷേകും കൂട്ടുകാരും മറുഭാഗത്ത് കടപ്പുറത്തെ ആളുകളും , പക്ഷേ അഭിഷേകിന്‍റെയും കൂട്ടരുടെയും മുന്നില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല,  അവര്‍ നാലു പാടും ഓടി രക്ഷപെട്ടു, പക്ഷേ അത് കടലിലെ  ചെറിയ തിരമാലകള്‍  പിന്‍വലിഞ്ഞു വലിയ തിരമാലകള്‍ പോലെ ആഞ്ഞടിക്കാന്‍ ആയിരിക്കുമെന്ന് അഭിഷേക് സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല എന്നതായിരുന്നു സത്യം , ആദ്യത്തെ അടി കഴിഞ്ഞപ്പോള്‍ അഭിഷേകിന്റെ കൂടെയുള്ളവര്‍ അവിടെ നിന്നും പോകാന്‍ തയ്യാറെടുത്തു എന്നാല്‍ അഭിഷേക് അവരോടു അവിടെ തന്നെ നില്‍ക്കാന്‍ പറഞ്ഞു. പക്ഷേ അതില്‍ കുറച്ചു പേര്‍ ഇനിയും പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുണ്ട് അത് കൊണ്ട് എത്രയും പെട്ടന്ന് ഇവിടെ നിന്നും പോകാം എന്ന് പറഞ്ഞു വണ്ടികള്‍ സ്റ്റാര്‍ട്ട്‌ ചെയ്തു , എന്നാല്‍ നിങ്ങള്‍ പോയിക്കൊള്ളൂ ഞാന്‍ എന്തായാലും കുറച്ചു കഴിഞ്ഞിട്ടേ വരുന്നുള്ളൂ എന്ന് പറഞ്ഞു അവിടെ തന്നെ രണ്ടു മൂന്ന് കൂട്ടുകാര്‍ക്കൊപ്പം നിന്നു , പക്ഷേ ആ അമിത ആത്മവിശ്വാസത്തിനും , എതിരാളിയെ ചെറുതായി കണ്ടതിനും അഭിഷേകിന് കനത്ത വില നല്‍കേണ്ടി വന്നു , ഓടി രക്ഷപെട്ടവര്‍ പിന്നെ വന്നത് ഒന്നിന് പത്തായി ആണ്  അതില്‍ ആ ബീച്ചിലെ ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായ സ്ത്രീകള്‍ വരെ ഉണ്ടായിരുന്നു ,എന്നാലും അഭിഷേകിനെ തല്ലാന്‍ ആര്‍ക്കും പെട്ടന്ന് കഴിയില്ല,  ആരായാലും ഒന്ന് ചിന്തിക്കും , പക്ഷേ അവിടെയാണ് പെരുച്ചാഴി രതീഷിന്റെ റോള്‍ അവിടെ അന്നു നടന്ന തല്ലിന് നേതൃത്വം നല്‍കിയത് രതീഷ്‌ ആയിരുന്നു, അഭിഷേകിനെ ശരിക്ക് തല്ലി, തല്ലി എന്നാല്‍ കെട്ടിയിട്ടു തല്ലി ബോധം നഷ്ട്ടപെട്ടപ്പോള്‍ വെള്ളം ഒഴിച്ചു ഉണര്‍ത്തി പിന്നെയും തല്ലി അത് അവിടെ പോലിസ്‌ വരുന്നത് വരെ തുടര്‍ന്നു. അതിനു ശേഷം അഭിഷേകികിനെ തല്ലിയതിന് പ്രതികാരം എന്നോണം  അഭിഷേകിന്റെ കൂട്ടുകാര്‍ കടപ്പുറത്ത് അന്നു അഭിഷേകിനെ തല്ലിയവരെയും അവരുടെ  വീട്ടുകാരെയും , കടപ്പുറത്തുനിന്നും പുറത്തു ഇറങ്ങുന്നതും നോക്കി  തിരഞ്ഞു പിടിച്ചു തല്ലാന്‍ തുടങ്ങി , ഇതില്‍ ധാരാളം നിരപരാധികളും പെട്ടു ,കടപ്പുറത്ത് നിന്നും പുറത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ, മാസങ്ങളോളം അത് തുടര്‍ന്നു പലരുടെയും ജോലി നഷ്ട്ടപെട്ടു പഠിത്തം മുടങ്ങി , പിന്നെ പാര്‍ട്ടി ഇടപെട്ടാണ് കുറച്ചൊക്കെ സമാധാനം ഉണ്ടാക്കിയത്. എന്നാലും രതീഷിനെ ഇവര്‍ക്ക് തൊടാന്‍ പോലും പറ്റിയില്ല ,   കാരണം രതീഷ്‌ പിന്നെ കടപ്പുറം വിട്ടു പുറത്തിറങ്ങിയിട്ടില്ല , അഭിഷേക് രണ്ടു മൂന്ന് മാസത്തെ ചികിത്സക്കു ശേഷം തിരിച്ചു ചെറായിയില്‍ വന്നു , അഭിഷേകിന് രാവും പകലും ഒരേ ചിന്തയെ ഉണ്ടായിരുന്നുള്ളൂ രതീഷിനെ കൊല്ലണം, പക്ഷേ കടപ്പുറത്ത് പോയി അതുചെയാന്‍ നേരത്തത്തെ അനുഭവം   സമ്മതിച്ചില്ല ,മാത്രമല്ല പാര്‍ട്ടിയില്‍ നിന്നും കര്‍ശന നിര്‍ദ്ദേശവും ഉണ്ടായിരുന്നു കടപ്പുറത്ത്  പോയി ഇനി ഒരു പ്രശനം ഉണ്ടാക്കരുത് , കാരണം പാര്‍ട്ടി കടപ്പുറത്തെ ജനങ്ങള്‍ക്ക്‌ വാക്ക് കൊടുത്തിട്ടുള്ളതാണ് അഭിഷേക് ഇനി കടപ്പുറത്ത് വന്നു ഒരു പ്രശ്നം  ഉണ്ടാക്കില്ല എന്ന് . അതുകൊണ്ട് തന്നെ   രതീഷ്‌ കടപ്പുറത്ത് നിന്നും  പുറത്തേക്ക് ഇറങ്ങുന്നുണ്ടോ എന്ന് അറിയാന്‍ രാവും പകലും     ചാരന്‍മാരെ അഭിഷേക് ഏര്‍പ്പാടാക്കി , അങ്ങനെ ഒരു ദിവസം ചാരന്‍മാര്‍ വഴി ഒരു രഹസ്യം അഭിഷേകിന് അറിയാന്‍ കഴിഞ്ഞു ഒരു കേസുമായി ബന്ധപ്പെട്ടു  രതീഷ്‌ പോലിസ്‌ സ്റ്റേഷനില്‍ ഹാജര്‍ ആയിട്ടുണ്ട്‌ , എല്ലാ ചാര കണ്ണുകളും വെട്ടിച്ചു  ഇതെങ്ങനെ സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല   , അഭിഷേകും കൂട്ടരും തീരുമാനിച്ചു ഇത് തന്നെ അവസരം , പക്ഷേ ഇതെല്ലാം പോലീസും  അറിയുന്നുണ്ടായിരുന്നു  അവരും കരുതിയിരുന്നു , പക്ഷേ എന്ത് വന്നാലും രതീഷിനെ തീര്‍ക്കണം അത് പോലിസ്‌ സ്റ്റേഷനില്‍ വച്ചായാലും ചെയ്യും എന്നായിരുന്നു  അഭിഷേകിന്റെ തീരുമാനം ,  പക്ഷേ അന്നു ഞാന്‍ നേരത്തെ പറഞ്ഞ ബുദ്ധിരാക്ഷസനായ ഉറ്റ സുഹൃത്ത് കൂടെയുള്ള കാലമാണ്,  സുഹൃത്ത് വിലക്കി വേണ്ട സ്റ്റേഷനില്‍ വച്ചു ചെയ്യുന്നത് അപകടം ആണ്, പിന്നീട് വെളിച്ചം കാണില്ല ഒരാള്‍ മാത്രം ആയിട്ടായിരിക്കില്ല  എല്ലാവരും പെടും അത് കൊണ്ട്  സ്റ്റേഷനു പുറത്തു വച്ചു തീര്‍ക്കാം , കടപ്പുറവും  പോലിസ്‌ സ്റ്റേഷനും തമ്മില്‍  ഏകദേശം നാലു കിലോമീറ്റര്‍ ദൂരമുണ്ട് ഇതിനടയില്‍  പത്തു പതിനഞ്ചു പേരുടെ ഗ്രൂപ്പുകളായി ഗുണ്ടകള്‍  പല സ്ഥലത്തായി തയ്യാറെടുത്തു നിന്നു, എന്നാല്‍ ഇവരുടെ പദ്ധതി മനസിലാക്കിയ പോലിസ്‌ , അവരുടെ വണ്ടിയില്‍ തന്നെ രതീഷിനെ സുരക്ഷിതമായി കടപ്പുറത്ത് എത്തിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു , ഇതിനു പിന്നില്‍ അന്നത്തെ ഒരു ജനപ്രതിനിധി ആയിരുന്നു. അദ്ദേഹം പോലീസിനു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു രതീഷിനെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ തിരിച്ചു കടപ്പുറത്ത് എത്തിക്കണം എന്നു . അതെ,  പോലിസ്‌ സ്റ്റേഷന്‍റെ കവാടം മുതല്‍ കടപ്പുറം വരെ രതീഷിനെ കാത്തു മരണം പതുങ്ങിയിരിക്കുന്നു. രാവിലെ മുതല്‍ കാത്തു നിന്ന ഗുണ്ട സംഘങ്ങള്‍ക്ക് ഫോണില്‍ അറിയിപ്പ് വന്നു പത്തു മിനിട്ട്നുള്ളില്‍ രതീഷ്‌ പോലിസ്‌ സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങും തയ്യാറായി നില്‍ക്കുക,  അവര്‍ ഓരോ നിമിഷവും എണ്ണികൊണ്ടിരുന്നു ചാവേറുകളെ പോലെ എന്തിനും തയ്യാറായി , പെട്ടന്ന് പോലിസ്‌ സ്റ്റേഷനില്‍ നിന്നും  ഒരു പോലിസ്‌ ജീപ്പ് ചീറി പാഞ്ഞു പുറത്തേക്ക് പോയി , ജീപ്പ്‌ മുഴുവന്‍ മൂടിയിരിക്കുകയായിരുന്നു രതീഷിനെ പുറത്തുള്ളവര്‍ക്ക് കാണാന്‍ സാധിക്കുമായിരുന്നില്ല , പോലിസിന്റെ അപ്രതീക്ഷിതമായ ഈ  ആക്ഷനില്‍  ആദ്യം ഒന്ന് പകച്ചു പോയ ഗുണ്ടകള്‍ പെട്ടന്ന് തന്നെ ബൈക്കുകള്‍ സ്റ്റാര്‍ട്ട്‌ ചെയ്തു ജീപ്പിനു പുറകെ പാഞ്ഞു ഓരോ ബൈക്കിലും  ആയുധങ്ങളുമായി മൂന്ന് പേര്‍ വീതം അവര്‍  അതി വേഗത്തില്‍ പാഞ്ഞ പോലിസ്‌ ജീപ്പിനു തൊട്ടു പുറകില്‍ , കടപ്പുറം എത്തുന്നതിനു മുന്‍പ് ജീപ്പിനു മുന്‍പില്‍ ബൈക്ക് വട്ടം വെച്ച് ബോംബ്‌ എറിഞ്ഞോ വെടിവെച്ചോ അല്ലങ്കില്‍ വെട്ടിയോ രതീഷിനെ കൊല്ലണം എന്ന ലക്‌ഷ്യം മാത്രം , പക്ഷേ കുറെ ദൂരം പോയ പോലിസ്‌ ജീപ്പ് ഒരു സൈഡിലായി ഒതുക്കി നിര്‍ത്തി , ഗുണ്ടകള്‍ക്ക് അബദ്ധം മനസിലായി പോലിസ്‌ തങ്ങളെ കബളിപ്പിച്ചതാണ്,  ജീപ്പിനു പിന്നാലെ ഗുണ്ടകള്‍ പാഞ്ഞ തക്കം നോക്കി പോലിസ്‌ രതീഷിനെ ഒരു സ്വകാര്യ വാഹനത്തില്‍ സുരക്ഷിതമായി കടപ്പുറത്ത് എത്തിച്ചു. അതോട് കൂടി രതീഷ്‌ മനസിലാക്കി പോലിസ്‌ അല്ല പട്ടാളം കാവല്‍ നിന്നാലും അഭിഷേക് തന്നെ കൊല്ലും , എത്രനാള്‍ കടപ്പുറത്ത് നിന്നു പുറത്തിറങ്ങാതെ ഒളിച്ചു  ജീവിക്കും, ഗുണ്ടകള്‍ ചെറായില്‍ നിന്നും എന്നെന്നേക്കും പോകാതെ തനിക്കൊരു ജീവിതം ഇല്ലന്ന് മനസിലാക്കി , അങ്ങനെ രതീഷും തക്കം പാര്‍ത്തിരുന്നു ഈ ഗുണ്ടകളെ നാട്ടില്‍ നിന്നും ഓടിക്കുന്നതിനായി.  പക്ഷേ അന്നു പോലിസ്‌ അവസരോചിതമായി ഇടപെട്ടില്ലയിരുന്നെങ്കില്‍  നാടിനെ ഞെട്ടിക്കുമായിരുന്ന  മറ്റൊരു കൊലപാതകത്തിനു കൂടി ചെറായി സാക്ഷി ആകുമായിരുന്നു . ഞാന്‍ ഇതിനു മുന്‍പ് പറഞ്ഞിരുന്നു അന്നു ചെറായി ഭരിച്ചിരുന്ന ചട്ടമ്പികളെ കുറിച്ച് ഒത്ത ശരീരവും ആറടി പൊക്കവുമുള്ള നാലഞ്ചു പേര്‍ ഇവരെയും ഈ ന്യൂ ജനറേഷന്‍ ഗുണ്ടകള്‍  പട്ടാപകല്‍ നാട്ടുകാരുടെ മുന്നിലിട്ടു ഓടിച്ചിട്ട്‌ തല്ലി , അതില്‍ രണ്ടു പേരുടെ കയ്യും കാലും  തല്ലിയൊടിച്ചു , നാട്ടുകാര്‍ക്ക്  അത്രയും നാളും ഇവരോട് ഉണ്ടായിരുന്ന ഭയവും ബഹുമാനവും പോയി എന്ന് മാത്രമല്ല പകല്‍ വെട്ടത്തു ചെറായിയില്‍ വരാന്‍ പറ്റാത്ത അവസ്ഥയും ആയി  , അങ്ങനെ ശത്രുക്കളുടെ എണ്ണം കൂടി, ഇതില്‍ ഇവരോട് നേരിട്ട് എതിര്‍ത്തു നിന്നവരെ കുറിച്ചാണ്   ഞാന്‍ ഇവിടെ പ്രധാനമായും പറഞ്ഞത്‌ ഇതില്‍ ഒരു ഗ്രൂപ്പാണ് ഗുണ്ടകളെ ചെറായില്‍ നിന്നും ഓടിക്കുന്നതിനു വേണ്ടി ഗുരു മന്ദിരം തകര്‍ത്തത് എന്നാണ് ഗുണ്ടകളുടെ വിശ്വാസം  ,  എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു ഗ്രൂപ്പ് മാത്രമാണോ എന്ന് പറയാന്‍ പറ്റില്ല , പൊതു ശത്രുവിനെ തകര്‍ക്കാന്‍ ഇവരില്‍ രണ്ടു ഗ്രൂപ്പുകള്‍ വളരെ രഹസ്യമായി ചെറായിക്ക് പുറത്തു ഒരു ദിവസം ഒന്നിച്ചു കൂടി............. ( തുടരും)...........


Tuesday, 1 January 2013

ചെറായിയിലെ ഒരു പ്രഭാതം (ഭാഗം നാല്‌ )

തുടര്‍ച്ച ...........
              യുവജന സംഘടന നേതാവും  ഗുണ്ട നേതാവും തമ്മിലുണ്ടായിരുന്ന പ്രശ്നം ഞാന്‍ നേരത്തെ പറഞ്ഞതാണ് , ഈ ഗുണ്ട നേതാവ് എന്ന് പറയുമ്പോള്‍ അന്ന് രണ്ടു പേരാണ് നേതാക്കള്‍ ആയി ഉണ്ടായിരുന്നെങ്കിലും ഞാന്‍ ഒരാള്‍ എന്ന രീതിയില്‍ ആയിരുന്നു എഴുതിയിരുന്നത് കാരണം അവര്‍ അന്ന് ഒന്നായിരുന്നു ഇനി രണ്ടായി തന്നെ പറയാം കാരണം ഇവരില്‍ ഒരാള്‍ ആയിട്ടായിരുന്നു ഈ യുവജന നേതാവ് കൊമ്പ് കോര്‍ത്തത്, അതിന്റെ തുടക്കവും ഞാന്‍ നേരത്തെ പറഞ്ഞ ചിട്ടികമ്പനിയുമായി പ്രശ്നത്തിന് തുടക്കം ഇട്ട അടിപിടിയില്‍ തലയ്ക്കു ഗുരുതരമായി പരുക്ക് പറ്റിയ യുവാവിന്റെ സഹോദരനില്‍ നിന്നാണ് , ഇത് വായിക്കുമ്പോള്‍ ഇവര്‍ ഒരു പ്രശ്നക്കാര്‍ ആണെന്ന് തോന്നുമെങ്കിലും ഇതെല്ലം വളരെ യാദ്രിശ്ചികമായി സംഭവിച്ച കാര്യങ്ങള്‍  ആയിരുന്നു. ഇത് വായിക്കുന്നവര്‍ മനസിലാക്കേണ്ടത് എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ആണ് ഞാന്‍ എഴുതുന്നത്‌ ഇതില്‍ ചിലപ്പോള്‍ തെറ്റുകള്‍ ഉണ്ടാകാം അത് ചൂണ്ടി കാണിച്ചു എന്നെ ബോധ്യപെടുത്താന്‍ നിങ്ങള്‍ക്ക്കഴിഞ്ഞാല്‍ ഞാന്‍ തിരുത്താന്‍ തയ്യാറാണ് , അച്ചടിച്ച പുസ്തകം പോലെയല്ലല്ലോ ഇത് ഇതില്‍ EDIT  ചെയ്യുവാനുള്ള OPTION ഉണ്ട്.

ഇനി ഞാന്‍ എഴുതാന്‍ പോകുന്ന കാര്യങ്ങള്‍ ആണ് ഒരു ഗ്രാമത്തിനെ ഒരു യുദ്ധക്കളം ആക്കി മാറ്റിയത് അതിന്റെ ഉണങ്ങാത്ത മുറിപാടുകളുമായി ജീവിതം മുന്നോട്ടു കൊണ്ട് പോകുന്ന ഒരുപാടുപേര്‍ ഉണ്ട്,ജീവതം ജയിലുകളില്‍ കൊണ്ടുപോയി അടിയറവു വച്ചവരും ശരീര ഭാഗങ്ങള്‍ നഷ്ട്ടപെട്ടവരും ജനിച്ച നാട് വിട്ടു പോകേണ്ടി വന്നവരും നല്ല ഒരു ഗായകനോ,പോലിസ്‌ ഒഫിസറോ ആകേണ്ടിയിരുന്ന ആളുകള്‍ ജയിലഴികല്കുള്ളില്‍ ജീവിതം തുലച്ചതിന്റെ തുടക്കം വെറും രണ്ടു യുവാക്കള്‍ തമ്മിലുണ്ടായ വാക്കുത്തര്‍ക്കത്തില്‍ നിന്നും ഉടലെടുത്തതാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാകും അല്ലെ, പക്ഷേ സത്യം ചിലപ്പോള്‍ അങ്ങനെയാണ് സാമാന്യ ബുദ്ധിക്കുപോലും അപ്പുറത്ത് , സാമാന്യ ബുദ്ധിക്കാണ്  സത്യത്തെ മനസിലാക്കാന്‍ ബുദ്ധിമുട്ട് , അതിന്റെ ഒരു പടികൂടി കടന്നു നാം ചിന്തിച്ചാല്‍ സത്യം മനസിലാക്കാനും അത് അന്ഗീകരിക്കാനും വളരെ എളുപ്പമാണ്. തിരിച്ചു നമുക്ക് പ്രശന്നത്തിലേക്ക് വരാം , രണ്ടു പേര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം, ഇതില്‍ ഒരാള്‍ പിന്നീട് സഭയുടെയും യുവജനസംഘടനയുടെയും നേതാവായി , ഒരു വാളിനെ ചൊല്ലി ഉണ്ടായ തര്‍ക്കമായിരുന്നു തുടക്കം, വാള്‍ എന്നു പറഞ്ഞാല്‍ വടി വാളും, മാറാട്  വാളും ഒന്നും അല്ല  ആന്നൊക്കെ ഈ  വടിവാളൊന്നും ചെറായിയില്‍ അത്രക്കു പരിചിതമല്ല എന്നാല്‍ ഈ വാളൊക്കെ ചെറായിലേക്ക് വരുവാന്‍ കാരണമായ ആ വാള്‍  മനുഷ്യന്‍ അവന്‍റെ ആവശ്യത്തില്‍ കൂടുതല്‍ മദ്യപിച്ചിട്ടു  സ്വന്തം ശരീരം പ്രതികരിക്കുമ്പോള്‍ ഉണ്ടാകുന്ന ആ വാളില്ലേ അതെ ആ വാള്‍ തന്നെ  , ഒരാളെ ബിജു എന്നും മറ്റെയാളെ നമുക്ക് ജോഷി എന്നും തത്കാലം വിളിക്കാം , ബിജു എറണാകുളത്ത് ജോലിക്ക് പോകുന്ന ആളാണ്‌ , ബിജു ജോലി കഴിഞ്ഞു രണ്ടെണ്ണം അടിച്ചു നേരെ അമ്പലത്തിന്‍റെ ഗ്രൌണ്ട് ഉണ്ട് അവിടെ വന്നു കൂട്ടു കാരുമായി കത്തിയടിച്ചു ഇരിക്കുക പതിവാണ് , ഈ അമ്പലത്തിന്‍റെ മുന്‍വശം തുറസായ വലിയ ഗ്രൌണ്ട് ആണ് നല്ല പൂഴി മണല്‍ കൊണ്ട് നിറഞ്ഞ ഗ്രൌണ്ട് അതിനെ ഞങ്ങള്‍ വിളിക്കുന്നത്‌ അമ്പലപാടം എന്നാണ് ജോലി കഴിഞ്ഞു വന്നു വൈകിട്ട്  അവിടെ വന്നിരുന്നു കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കാത്ത ചെറായിക്കാര്‍ കുറവാണ് അതില്‍ പ്രായ വെത്യാസമോ , ജാതിയോ, മതമോ ഒന്നും ഒരു ഘടകമല്ല, അന്നെ ദിവസം ബിജു നല്ലപോലെ കുടിചിട്ടാണ് അമ്പലപാടത്തു വന്നത് എന്നാല്‍ അമ്പലപാടത്തു കയറാതെ അങ്ങോട്ടേക്ക് കയറുവാനുള്ള ഒന്ന് രണ്ടു പടികള്‍ ഉണ്ട് അവിടെയും ആളുകള്‍ ഇരിക്കാറുണ്ട് അവിടെയാണ് ഇരുന്നത് , അപ്പോള്‍ ബിജു പോലും അറിയാതെ ബിജുവിന്റെ ശരീരം മദ്യത്തിനോട് പ്രതികരിക്കാന്‍ തുടങ്ങി പാവം ബിജു , അവനു തടയാന്‍ പറ്റാവുന്നതായിരുനില്ല അവന്‍റെ സ്വന്തം ശരീരത്തിന്റെ പ്രതികരണം ,സ്വാഭാവികമായും നമ്മളൊക്കെ പറയാറുള്ള ആ വാള്‍ ബിജു നല്ല വൃത്തിയായി വച്ചു. അപ്പോള്‍ സമയം ഒരു ഒന്‍പതര പത്തായി കാണും പൊതുവേ ഒരു ഒന്‍പതു മണി കഴിഞ്ഞാല്‍  അമ്പലപാടത്തു ഇരിക്കുന്നവരൊക്കെ പതിയ കൂര പിടിക്കാന്‍ തുടങ്ങും , അതു കൊണ്ട് ആ സമയത്ത് അവിടെ അധികം ആളുകള്‍ ഉണ്ടായില്ല, ബിജു വാള്‍ വച്ച സമയത്ത് കുറച്ചു മാറിയിരിക്കുകയായിരുന്ന ജോഷിയും കൂട്ടരും ഇത് കാണുകയും ഇതിനെ ചോദ്ദ്യം  ചെയ്യുകയും ചെയ്തു, അതു നല്ലത് തന്നെ എന്നാല്‍ അതല്ല അവിടെ നടന്നതു ബിജുവിനെ ജാതിപ്പേര് വിളിച്ചു അടിക്കുകയും , ഇനി അമ്പല നടയില്‍ കണ്ടുപോകരുതെന്നു ഭീഷണി പെടുത്തുകയും ചെയ്തു  , എന്താണ് അങ്ങനെ ചെയ്യാന്‍ ജോഷിയെ പ്രേരിപിച്ച വികാരം എന്നറിയില്ല , ഞാന്‍ നേരത്തെ പറഞ്ഞ യുവജന നേതാവിന്‍റെ  ചെറായി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ആണെന്നു തോന്നുന്നു ചെറായിയിലെ ഒരു കൂട്ടം ചെറുപ്പക്കാരെ ഇങ്ങനെ ജാതി പരമായി  ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്, പിന്നെ ചില ആളുകളുടെ രക്തത്തില്‍ അലിഞ്ഞിട്ടുള്ളതാണ് തന്നെക്കാള്‍ താഴെ എന്ന് അവര്‍ വിശ്വസിക്കുന്ന ആളുകളോടുള്ള പുച്ഛവും തരം കിട്ടിയാല്‍ രഹസ്യമായും പരസ്യമായും അധിക്ഷേപിക്കുക എന്നുള്ളത് , കുടിച്ചിട്ട് അവിടെ വാള് വച്ചതിനാണ് അടിച്ചതെങ്കില്‍ അവിടെ ഉത്സവത്തിന് വരുന്നവരെ എല്ലാം തല്ലേണ്ടി വരും കൂട്ടത്തില്‍ സ്വന്തക്കാരെയും തല്ലേണ്ടി വരും അപ്പോള്‍ അതല്ല കാര്യം എന്ന് വ്യക്ത്തമാണ്, ബിജു തല്ലും കൊണ്ടു വീട്ടില്‍ പോയി പക്ഷേ ആ പോക്ക് എന്തെക്കെയോ തീരുമാനിച്ചിട്ടുള്ള പോക്കായിരുന്നു , ബിജുവിന്റെ ബന്ധുക്കളും കൂട്ടുകാരും ഈ പ്രശ്നത്തിലെ അവരുടെ പ്രതിക്ഷേധം പല തവണ ഭീഷണികള്‍ ആയി ജോഷിക്കും കൂട്ടുകാര്‍ക്കും എതിരെ നേരിട്ടും അല്ലാതെയും നല്‍കികൊണ്ടിരുന്നു , ബിജുവും കൂട്ടരും സത്യത്തില്‍  അവര്‍ നല്ല ഒരു അവസരം നോക്കിയിരിക്കുകയായിരുന്നു , ഈ പ്രശ്നമെല്ലാം പിന്നീട് ബിജുവിന്റെ കൈയ്യില്‍ നിന്നും പോയി വേറെ ആളുകള്‍ ആണ് ഇത് ഏറ്റെടുത്തത് . ഈ സമയം ആണ് ഞാന്‍ നേരത്തെ പറഞ്ഞ രണ്ടു ഗുണ്ട നേതാക്കളില്‍ ഒരാള്‍ അവിടെ വരുകയും ജോഷിയേയും കൂട്ടരെയും അടിക്കാനുള്ള  പദ്ധതിക്ക് പൂര്‍ണ പിന്തുണ കൊടുക്കുന്നതും. ജോഷിയേയും  കൂട്ടരെയും അടിക്കാന്‍ ഇവര്‍ക്ക് പുറത്തു നിന്നുള്ള ഒരു പിന്തുണ ആവശ്യമില്ല എന്നാല്‍ ഞാന്‍ നേരത്തെ പറഞ്ഞപോലെ ഇതൊരു സാധാരണ പ്രശ്നമല്ലാത്തത് കൊണ്ടും അടി കഴിഞ്ഞാല്‍ അതിനു ശേഷം ഉണ്ടാകാന്‍ സാധ്യത ഉള്ള  വലിയ ഒരു പ്രത്യാക്രമണം പ്രതീക്ഷിച്ച്ചുകൊണ്ടാണ് ,ഇങ്ങനെ  പുറത്തു നിന്നും ഒരു സംഘത്തിന്റെ പിന്തുണ ഉറപ്പാക്കിയത്. ഗുണ്ട നേതാവും തന്റെ സംഘത്തെ ചെറായിലേക്ക് വ്യാപിപിക്കുന്നതിനും , പിന്നെ തന്‍റെ സുഹൃത്ത്ബന്ധങ്ങള്‍ ഒന്നുകൂടി ഉറപ്പിക്കുന്നതിനും വേണ്ടിയാണ് പൂര്‍ണ പിന്തുണ നല്‍കിയതും. കുറച്ചു ദിവസത്തെ കാത്തിരിപ്പിന്ശേഷം  ഒരു ദിവസം രാത്രി ഒരു പതിനൊന്നു മണിയായിക്കാണും ജോഷിയേയും  കൂട്ടരെയും  അമ്പലനടയില്‍ വച്ച് ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു  ഇതിന്‍റെ എല്ലാം പ്ലാന്‍ ചെയ്തതും നടപ്പാക്കിയതും ഈ ഗുണ്ട നേതാവിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു. പക്ഷേ ആക്രമണത്തില്‍ പെട്ടതും പങ്കെടുത്തതും ചെറായിക്കാര്‍ മാത്രം. ഈ ഗുണ്ട നേതാവിന്‍റെ പേര് അഭിഷേക് എന്നാണ് , നേരത്തെ ഞാന്‍ വേറെ ഒരു നേതാവിനെ കുറിച്ച് പറഞ്ഞിരുന്നു ബുദ്ധി രാക്ഷസന്‍ എന്നാല്‍ ഭഗവാന്‍ കൃഷ്ണനെ പോലെ സുമുഖന്‍, അതിനു നേരെ വിപരീതം എന്ന് പറയാം അഭിഷേക് വെട്ടൊന്ന് മുറി രണ്ടു എന്ന പ്രകൃതം , കാണാന്‍ സുമുഖന്‍ എന്നു പറയാന്‍ പറ്റില്ലന്കിലും , വെളുത്തിട്ട് ആറടി പൊക്കവും എപ്പോഴും ജീന്‍സും ഷര്‍ട്ടും ആയിരിക്കും വേഷം , പിന്നെ ഉള്ള ഒരു പ്രത്യേകത ഷര്‍ട്ടിന്റെ കോളര്‍ പുറകില്‍ ഇത്തിരി പൊക്കി വെയ്ക്കും ചെറായിയിലും പരിസര പ്രദേശത്തും അഭിഷേകിന്റെ ആരാധകരും , അനുയായികളും അതൊരു സ്റ്റൈല്‍ ആക്കി മാറ്റി, പിന്നെ നടക്കുന്നതിനു ഒരു പ്രത്യേകതയും ഉണ്ട് നിലത്തു തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ ആണ് നടക്കുന്നത് അതായത് ശബ്ദം കേള്‍പ്പിക്കാതെയുള്ള നടത്തം , പിന്നീട് തടി വച്ചെങ്കിലും ഞാന്‍ ആദ്യം കാണുമ്പോള്‍ വളരെ FLEXIBLE ആയ ശരീരം . ജോഷിയെയും  കൂട്ടരെയും അടിച്ചെങ്കിലും ജോഷിയുടെ ഒരു വെല്ലുവിളി ബാക്കി ഉണ്ടായിരുന്നു അമ്പലനടയില്‍ വരരുത് , ആ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് പിന്നീട് ഈ സംഘങ്ങള്‍ എല്ലാ ദിവസവും അമ്പലനടയില്‍ വരുന്നത് പതിവാക്കി, ജോഷിയും കൂട്ടര്‍ക്കും മനസിലായി ഇതിനു പിന്നില്‍ അഭിഷേകിന്‍റെ കരങ്ങള്‍ ആണ് , അഭിഷേകും കൂട്ടരും അമ്പലനടയില്‍ വന്നാല്‍ ഉടെന്‍  പോലിസ്‌ സ്റ്റേഷനിലേക്ക്  ഫോണ്‍ ചെല്ലും , സംഘര്‍ഷ അവസ്ഥ ആണെന്നും പറഞ്ഞായിരിക്കും ഫോണ്‍ , കൂടാതെ അഭിഷേകിനെതിരെ പോലിസ്‌ സൂപ്രണ്ടിനും പരാതി പോയി ഇതെല്ലാം ചെയ്യുന്നത് ചെറായിയില്‍ വന്നു പോകാറുള്ള യുവജന നേതാവിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു എന്നാണ് അഭിഷേകിനു കിട്ടിയ സൂചന അതു ചിലപ്പോള്‍ തെറ്റിദ്ധാരണയും ആകാം സത്യവും ആകാം , എന്നാല്‍ ആക്കാലത്ത്  പോലീസിനു പോലും അഭിഷേകിനെ പേടിയായിരുന്നു , പോലിസ്‌ ജീപ്പിനു ബൈക്ക്‌ വട്ടം വച്ചു SI യെ ഭീഷണി പെടുത്തിയ കഥകള്‍ വരെയുണ്ട് കുറച്ചൊക്കെ സത്ത്യമില്ലാതെ ഇല്ലട്ടോ, അഭിഷേകിന് ഇതിനൊക്കെയുള്ള ധൈര്യം കൊടുത്തത് പാര്‍ട്ടി ആണ് . സ്ഥിരം സ്റ്റേഷനില്‍ പരാതി ചെല്ലുന്നത് കൊണ്ടും മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടും അവസാനം പോലിസ്‌ അഭിഷേകിനു ശക്തമായ താക്കീത് നല്‍കി ചെറായിയില്‍ വരരുത് പ്രത്യേകിച്ച് അമ്പലനടയില്‍ , അതിനു ശേഷം അഭിഷേക് അധികം പരസ്യമായി പ്രത്യക്ഷപെടാറില്ല   എന്നാല്‍ തനിക്കെതിരെ സ്ഥിരമായി പരാതി കൊടുക്കുന്നു എന്ന് അഭിഷേക് വിചാരിച്ചിരുന്ന യുവജന നേതാവിനോടുള്ള ദേഷ്യം മനസ്സില്‍ ഉണ്ടായിരുന്നു , അങ്ങനെ ഒരു ദിവസം അമ്പലത്തിന്റെ കല്യാണ മണ്ഡപത്തില്‍ എന്തോ പരിപാടി നടത്താന്‍ നിശ്ചയിച്ചു , അതിന്റെ ഒരുക്കങ്ങള്‍ എന്നോണം ഈ യുവജന നേതാവിന്റെ നേതൃത്വത്തില്‍ വഴിയില്‍ തോരണങ്ങളും കൊടികളും കെട്ടുകയായിരുന്നു. കൂടെ ഒരു പത്തു അന്‍പതു പ്രവര്‍ത്തകരും ഉണ്ട് കുറെ നാളുകളുടെ ഇടവേളയ്ക്കു ശേഷം അഭിഷേക് അമ്പലനടയില്‍ വരുന്നത്‌ അന്നാണ് സത്യത്തില്‍ അമ്പലനടയിലേക്ക് വന്നതല്ല അതിലെ ബൈക്കിനു പോയപ്പോള്‍ ഈ യുവജന നേതാവിനെ കണ്ടു വണ്ടി നിര്‍ത്തിയതാണ് , പിന്നെ ഒരു ആക്ഷന്‍ സിനിമ സ്റ്റൈല്‍ സംഭവങ്ങള്‍ ആണ് അവിടെ കണ്ടത് , ഇത്രയും അനുയായികളുടെ നടുക്കു നിന്നിരുന്ന യുവ നേതാവിനെ നേര്‍ക്ക്‌ നിന്ന് വെല്ലു വിളിക്കുകയും ചെറായില്‍ ഇനി കണ്ടു പോകരുതെന്നു ഭീഷണിപെടുത്തുകയും ചെയ്തു  കണ്ടു നിന്നവരും കൂടെയുള്ള പത്തു അന്‍പതു പേരുടെയും ഒച്ച അടഞ്ഞു പോയി, ആരുടേയും ശബ്ദ്ദം പുറത്തേക്കു വന്നില്ല ,ഇത്രയും പറഞ്ഞു അഭിഷേക് വണ്ടിയില്‍ കയറി പോയി  പിന്നെ അവിടെ ആകെ പൊടി പടലം ആയിരുന്നു , ആരാടാ എന്താട,  ഞങ്ങളുടെ നേതാവിനെ ഭീഷണി പെടുത്താന്‍ നീ ആരാടാ എന്നൊക്കെ ആക്രോശം , സ്വന്തം അനുയായികളുടെ മുന്‍പില്‍ ഒരാള്‍ മുന്നില്‍ വന്നു ഭീഷണി പെടുത്തിയിട്ടു കൂടെ നിന്നവര്‍ക്കും തനിക്കും ഒന്നും പറയാന്‍ പറ്റിയില്ലല്ലോ എന്നാ ബോധം പിന്നീട് വൈരാഗ്യ മായിമാറിയിരിക്കാം. ഈ ഒരു സംഭവവും ആകാം ചിലപ്പോള്‍ ഗുണ്ടകളെ എന്നന്നേക്കും ആയി  അവസാനിപ്പിക്കണമെന്ന് സഭയെ കൊണ്ട് ചിന്തിപ്പിച്ചത്. നേരത്തെ പറഞ്ഞല്ലോ അഭിഷേക് കുറെ നാളുകള്‍ക്കു ശേഷം ആണ് ചെറായിയില്‍ വരുന്നത് എന്നു , അഭിഷേക് ചികിത്സയില്‍ ആയിരുന്നു , നല്ല അടികിട്ടിയതാണ് ,അഭിഷേകിനെ പറ്റി ഇത്രയും പറഞ്ഞപ്പോള്‍ ,ആരായിരിക്കും അഭിഷേകിനെ അടിച്ചു മൂന്ന് നാല് മാസം ആശുപത്രിയില്‍ ആക്കിയതെന്നു  എന്ന സംശയം നിങ്ങള്‍ക്ക് ഉണ്ടാകും , അല്ലെ ? ആരായിരിക്കും ഈ കടുവയെ പിടിച്ച കിടുവ , ഈ കഥ കൂടി പറയേണ്ടി വരും കാരണം ഗുരു മന്ദിരം തകര്‍ത്ത  സംഭവത്തില്‍  ഈ കിടുവക്ക് പങ്കുണ്ടെന്ന് ആണു ഗുണ്ടകളുടെ വക്താക്കള്‍ പറയുന്നത്.........
                                                                                                                  (തുടരും).............

Monday, 31 December 2012

ചെറായി കഥകള്‍



               ചെറായിയെ  കുറിച്ച് ഞാന്‍ നേരത്തെ എഴുതിയത് അത് ഒരു കാലഘട്ടത്തിലെ മാത്രം കഥയാണ്‌ ആ ഒരു കറുത്ത അദ്ധ്യായം ഒഴിച്ചു നിര്‍ത്തിയാല്‍ ചെറായി കേരളത്തിലെ എല്ലാ ഗ്രാമങ്ങളെ പോലെ തന്നെ മനോഹരവും നല്ല ആളുകളുമാണ്, എല്ലാവരുടെയും ജീവിതത്തില്‍ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ നടക്കുന്നതും കൌമാരത്തിലായിരിക്കും , നമ്മുടെ മുന്നോട്ടുള്ള ജീവിതം തീരുമാനിക്കപെടുന്നതും ഈ കാലയളവില്‍ തന്നെ . ഞാന്‍ എന്റെ കൌമാര കാലത്ത് ആണ് ചെറായിയില്‍ താമസം ആക്കുന്നതും ,ബാല്യം മുതല്‍ പലസ്ഥലത്തും മാറി മാറി താമസിച്ചത് കൊണ്ട് എല്ലായിടത്തും എനിക്ക് " വരുത്തന്‍ " എന്നാ അനുഭവമാണ് ഉണ്ടായിട്ടുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം അത് ഞാന്‍ ഒരു അനുഗ്രഹമായി കാണുന്നു .

ചെറായിക്ക്  ഒരു ഗ്രാമത്തിന്‍റെതായ എല്ലാ നല്ല വശങ്ങളും ചീത്ത വശങ്ങളും ഉണ്ട്. ചീത്ത വശം എന്ന് പറയുമ്പോള്‍ തെറ്റിദ്ധരിക്കരുത് , മറ്റുള്ളവര്‍ എങ്ങനെ ജീവിക്കുന്നു അവന്‍ എങ്ങനെ പണക്കാരനായി , അങ്ങനെ എല്ലാം മറ്റുള്ളവരുടെ ജീവിതത്തിലേക്ക് സൂം ചെയ്തു കൊണ്ടൊരു ജീവിതം. ഒരു ഗ്രാമത്തില്‍ എന്തൊക്കെ വേണം അതും അതില്‍ കൂടുതലും ചെറായിയില്‍ ഉണ്ട് , രണ്ടു സിനിമ തീയറ്റര്‍ (ഒന്നിപ്പോള്‍ പ്രവര്‍ത്തികുന്നില്ല ) എല്ലാ വിഭാഗക്കാര്‍ക്കും ആരാധനാലയങ്ങള്‍ അതില്‍ തന്നെ ചെറുതും വലുതും  അതില്‍ പ്രധാനം ശ്രീ നാരായണ ഗുരു ദേവന്‍ പ്രതിഷഠ നടത്തിയ ചെറായിയുടെ ഐശ്വര്യമായ ശ്രി ഗൗരീശ്വര ക്ഷേത്രം ആണ്  വളരെ പണ്ട് ഇത് അന്ന്യ മതസ്ഥരുടെ   ആരാധനാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലമായിരുന്നു എന്ന് പണ്ടത്തെ ആളുകള്‍ പറഞ്ഞു കേട്ടിട്ടുണ്ട് അതെന്തായാലും ഇന്ന് ചെറായിയുടെ സകല ഐശ്വര്യങ്ങളും ഈ ക്ഷേത്രത്തിലെ ഭഗവാന്റെ അനുഗ്രഹമാണ്. പിന്നെ നല്ല  ആരോഗ്യവും നല്ല ശരീര ഭംഗി ഉണ്ടാക്കി എടുക്കാന്‍  വേണ്ടിയുള്ള ജിംഖാന  , ജിം രണ്ടെണ്ണം ആണ് ഉള്ളതെങ്കിലും  അഞ്ചു സ്വദേശി മദ്യ ഷാപ്പ്‌ , മൂന്ന്  വിദേശ മദ്യ ഷാപ്പ്‌ ( രണ്ടെണ്ണം  പുതിയത് )  ഒരു വിദേശ മദ്യ വില്‍പനശാല  പിന്നെ ടൂറിസത്തിന്റെ പേരില്‍  ഒരു ബിയര്‍ പാര്‍ലര്‍ ദൈവം സഹായിച്ചു  ചെറായിയില്‍ പാല്‍ സഹകരണ സംഘങ്ങള്‍ ഇത്രയും ഇല്ല , നല്ല ഒരു ആശുപത്രിയും ഇല്ല . എനിക്ക് പഠിക്കാന്‍ കഴിഞ്ഞല്ലങ്കിലും സമൂഹത്തില്‍ ധാരാളം പ്രഗത്ഭരെ സംഭാവന ചെയ്ത രാമവര്‍മ യൂണിയന്‍ ഹൈ സ്കൂള്‍ പിന്നെ ഒരു പ്ലസ്ടുവും ഉണ്ട്. പിന്നെ മൂന്ന് കല്യാണ മണ്ഡപം, മൂന്ന് പട്രോള്‍ പമ്പ്‌ , ടാക്സി ,ഓട്ടോറിക്ഷ സ്റ്റാന്റ്  ഇതൊക്കെ വായിക്കുമ്പോള്‍ ചെറിയ ഒരു പട്ടണം ആയി തോന്നാമെങ്കിലും ചെറായി , ചെറായി തന്നെ.

           ചെറായിയില്‍ രാജന്‍ എന്ന് പേരുള്ള ഒരു പാട് കഥാപാത്രങ്ങള്‍ ഉണ്ട് അതില്‍ പ്രധാനം ചെറായിയുടെ സ്വന്തം ആശാന്‍ , രാജന്‍ ആശാന്‍, ഞാന്‍ നേരത്തെ പറഞ്ഞ രണ്ടു ജിമ്മില്‍ ഒരെണ്ണം ആശാന്റെതാണ്  പണ്ടും ഇന്നും ജിമ്മിലെ ഫീസ്‌ കൊടുക്കേണ്ട  ദിവസം ആശാന്റെ മസിലിന്റെ വലുപ്പവും ആശാന്‍റെ പഴയകാല വീര സാഹസികതയും  പറഞ്ഞു  വര്‍ഷങ്ങളായി ഫീസ്‌ കൊടുക്കാതെ മസില്‍ വീര്‍പ്പിച്ചു നടക്കുന്ന വിരുതന്‍മാരും ഉണ്ട് , പത്തു വര്ഷം മുന്‍പ് സല്‍മാന്‍ ഘാന്‍ ടൈറ്റസ് ഉപേക്ഷിച്ചങ്കിലും ആശാന്‍ ഇന്നും അത് തന്നെ ഇട്ടു പോരുന്നു, ചുറ്റുവട്ടത്തുള്ള ഉത്സവങ്ങള്‍ക്ക് ആശാനും ശിഷ്യന്‍ മാരും ടൈറ്റസ്  ഇട്ടു വരി വരിയായി പോകുന്ന കാഴ്ച അതൊരു സംഭവം തന്നെയാണ്,  ഈ രാജന്‍ ആശാന്റെ ജിമ്മിന്റെ നേരെ എതിര്‍വശം ആണ് പൂക്കട നടത്തുന്ന രാജന്റെ കട. രണ്ടു മുഴം മാലയുടെ കണക്ക് കൂട്ടാന്‍ വരെ രാജന് കാല്‍കുലെട്ടെര്‍ വേണം സ്വയം  താനൊരു സുന്ദരനാണ് എന്ന് പറഞ്ഞു നടക്കുകയും  , യേശു ദാസിന്റെ ഭയങ്കര ആരധകനുമാണ് ഇദ്ദേഹം , രാജന്‍ ആശാന്‍ പല പ്രാവശ്യം ശ്രമിച്ചതാണ് രാജന്റെ പൂക്കട അവിടെ നിന്ന് മാറ്റാന്‍, അതെപോലത്തെ രൂപമാണ് പൂക്കട രാജന്റെത് നമ്മള്‍ പറയില്ലേ ഈര്‍ക്കിലിയില്‍ ഒരു തുണി ചുറ്റിയ രൂപം എന്ന് ഏകദേശം അതെ ശരീരം ആശാന് വലിയ നാണക്കേടാണ് ഇതേ പോലത്തെ ഒരു രൂപം തന്റെ ജിമ്മിന്റെ മുന്‍പില്‍ തന്നെ കട നടത്തുന്നത്.
പിന്നെ ഉള്ള ഒരു രാജന്‍ ചായക്കട നടത്തുന്നു ,മാര്‍ക്കറ്റ്‌നോട് ചേര്‍ന്നാണ് ഇദ്ദേഹത്തിന്റെ ചായക്കട , ദ്വയാര്‍ത്ഥ മുള്ള കാമ്മെന്റുകള്‍ പറയുന്നതില്‍ വിരുതനാണ് ഇയാള്‍, അത് കൊണ്ട് തന്നെ തന്തക്കും തള്ളക്കും വിളികേള്‍ക്കാത്ത ഒരു ദിവസം പോലും ഇയാളുടെ ജീവിതത്തില്‍ ഇന്നേ വരെ ഉണ്ടായിട്ടുണ്ടാകാന്‍ ഇടയില്ല , പിന്നെ ആരേലും ഒരു കുപ്പിയുമായി വന്നാല്‍ പിന്നെ എത്ര കച്ചവടമുള്ള സമയമാണെങ്കിലും കടയടക്കും പിന്നെ ചായക്കട ബാര്‍ ആകും രാജന്‍ സപ്പ്ലയെര്‍ ആകും പകരം  ഒന്നോ രണ്ടോ പെഗ് കൊടുത്താല്‍ മതി. പിന്നെ വേറെ ഒരു ചായക്കട ഉണ്ട് ശരാശരി 70 വയസിനു മുകളില്‍ പ്രായം ഉള്ളവരാണ് അവിടത്തെ പതിവുകാര്‍ അങ്ങനെ അധികം വിഭവങ്ങള്‍ ഒന്നും ഇല്ല രാവിലെ ചായ, പിന്നെ എന്തേലും ചെറിയ  വിഭവങ്ങള്‍ വൈകിട്ടും ഇത് തന്നെയായിരിക്കും  പത്തു മുപ്പതു വര്‍ഷമായി നടത്തികൊണ്ടിരിക്കുന്ന ചായക്കട ആണ്  ആക്കാലത്തെ വാടകയാണ് ഇന്നും കൊടുത്തുകൊണ്ടിരിക്കുനത് , എന്നെങ്കിലും കട ഉടമസ്ഥന്‍ അത് പൊളിച്ചു പുതിയ കെട്ടിടം പണിയുമ്പോള്‍ പുതിയത് കിട്ടുമല്ലോ അതിനു വേണ്ടിയാണ് ഈ വഴിപാട് നടത്തുന്നത്, കടയുടെ പേര് എന്തോ വിലാസം ടീ ഷോപ്പ് എന്നാണ് എങ്കിലും ഹോട്ടല്‍ ദാരിദ്ര്യ എന്നാണ് ശരിക്കും യോജിക്കുന്ന പേര്. ഇതേ പോലത്തെ ഹോട്ടല്‍  ദാരിദ്ര്യകള്‍ പിന്നെയും ഒന്ന് രണ്ടെണ്ണം ഉണ്ട് ചെറായിയില്‍ അവരെല്ലാം ഇതേ പ്രതീക്ഷയില്‍ കട നടത്തുന്നവരാണ്. ഈ ചായക്കടകള്‍  കേന്ദ്രീകരിച്ചാണ് പ്രധാന പരദൂഷണങ്ങള്‍ നടക്കുന്നത്, BBC പോലും REPORT ചെയ്യാത്ത ആഗോള പ്രശ്നങ്ങള്‍ വരെ ഈ കടകളില്‍ ചര്‍ച്ചക്ക്‌ വരും പക്ഷെ ഇപ്പോഴും ജോണ്‍ കെന്നഡി തന്നെയാണ് ഇവര്‍ക്ക്  അമേരിക്കന്‍ പ്രസിഡണ്ട്‌ . പിന്നെ ഒന്ന് രണ്ടു പരമ്പരാഗത വൈദ്ധ്യശാലകള്‍ ഉണ്ട് ബാറില്‍ പോയി രണ്ടെണ്ണം അടിച്ചു ശരീര ക്ഷീണം മാറ്റാന്‍ സാമ്പത്തികം ഇല്ലാത്തവര്‍ക്കായി ഇവിടെ കുറഞ്ഞ ചിലവില്‍ നല്ല അരിഷ്ട്ടം കിട്ടും രണ്ടു ഔന്‍സ്‌ കഴിച്ചാല്‍ അത്യാവശ്യം ഒന്ന് കിറുങ്ങുകയും ചെയ്യാം . പിന്നെ ഉള്ളത് രണ്ടു പ്രധാന പലചരക്ക് കടകള്‍ ആണ് അതില്‍ ഒരെണ്ണം  അതിന്റെ കൂടെ ഒരു ടെലിഫോണ്‍ ബൂത്തും നടത്തുന്നുണ്ട് വല്ല പെണ്ണുങ്ങള്‍ ഫോണ്‍ ചെയ്യാന്‍ വന്നാല്‍ അവിടെകിടന്നു ചുറ്റികറങ്ങും , അവര്‍ പോയി കഴിഞ്ഞാല്‍ വേഗം പോയി ഏതു നമ്പരിലേക്ക്‌ ആണ് വിളിച്ചതെന്നു നോക്കും , പിന്നെ ചേട്ടത്തിമാര്‍ വന്നാല്‍ പകുതി വിലക്ക് സാധനങ്ങള്‍ ഒക്കെ കൊടുത്ത് വിടും എന്നാല്‍ വല്ലതും നടക്കോ അതും ഇല്ല. പിന്നെയുള്ളത് പച്ചക്കറികടകള്‍ ആണ് അത് ഒരേ നിരയില്‍ മൂന്നെണ്ണം ആണ് , അതില്‍ ഒരാള്‍ ഇപ്പോള്‍ നിര്‍ത്തി പോയി ഇപ്പോള്‍ വേറെ ആരോ ആണ് നടത്തുന്നത് , അങ്ങേരുടെ കച്ചവടം വളരെ രസകരമാണ് , വൈകിട്ടായാല്‍ അടിച്ചു പൂസ്സായിട്ടായിരിക്കും കടയില്‍ ഇരിക്കുനത് എന്തിന്റെയെങ്കിലും വില ചോദിച്ചാല്‍ അത് മേടിച്ചുകൊള്ളണം അല്ലേല്‍ നല്ല തെറി കേള്‍ക്കും , ഡാ ****** അരക്കിലോ അച്ചിങ്ങ മേടിച്ചു കൊണ്ട് പോടാ ........... ഇതാണ് പുള്ളിയുടെ ശൈലി , ഒരു ദിവസം പുള്ളി അടിച്ചു പൂസായി അടുത്ത കടക്കരെയും വഴിയില്‍ കാണുന്നവരെയും നല്ല തെറി വിളിക്കുകയാണ് അതങ്ങനെ ആരും ശ്രദ്ധിക്കാറില്ല , ഇതെല്ലം കഴിഞ്ഞു വെല്ലുവിളി തുടങ്ങി പ്രത്യേകിച്ചു ആരോടും അല്ല വെറുതെ , എനിക്ക് പണം പുല്ലാണ് ഞാന്‍ കണ്ട അത്രയും പണം ഒന്നും ഈ ചെറായിയിലെ ഒരു -------------- മോനും കണ്ടിട്ടില്ല എന്നൊക്കെ ഇതിന്റെ അവസാനം പുള്ളി സ്വന്തം മാല ഊരി കണ്ടോടാ --------------മക്കളെ മൂന്ന് പവന്റെ മാല ആണ് എനിക്ക് ഇത് പുല്ലാണ് എന്ന് പറഞ്ഞു കയ്യിലെടുത്തു ചൂണ്ടു വിരലിട്ടു കറക്കി , ഇതും കണ്ടു കൊണ്ട് രണ്ടു ചെറുപ്പക്കാര്‍ നില്‍ക്കുന്നുണ്ട് , ഇയാള് ഈ മാലയും കറക്കി നടക്കാന്‍ തുടങ്ങി സംഭവം രാത്രിയാണ് , ചെറുപ്പക്കാര്‍ ഇദ്ദേഹത്തിന്റെ പുറകെയും, അതില്‍ ഒരുത്തന്‍ ഓടി ചെന്ന് അടുത്ത കടയില്‍ നിന്നും ഒരു ടോര്‍ച്ചും വാങ്ങി ഈ മാല കയ്യില്‍ നിന്നും തെറിച്ചു പോയാല്‍ എടുക്കാന്‍ വേണ്ടിയായിരുന്നു, ഇയാള്‍ ആടി ആടി പോകുന്നതിനോടോപ്പം മാലയും കറക്കുന്നുണ്ട് ഇതിന്റെ പുറകില്‍ അയാള്‍ അറിയാതെ രണ്ടു പേരും  ഒരു ഒന്ന് രണ്ടു കിലോമീറ്റര്‍ നടന്നു മാല ഇപ്പൊ വീഴും ഇപ്പൊ വീഴും എന്ന് വിചാരിച്ചു പുറകില്‍ നടന്നവര്‍ കണ്ടത് വീടെത്താന്‍ ആയപ്പോള്‍ ഇങ്ങേരുടെ ആട്ടവും നിന്നു മാല എടുത്തു കഴുത്തിലും ഇട്ടു വളരെ ഡീസെന്റ് ആയി വീട്ടിലേക്കു കയറിപ്പോയി  ദേഷ്യം വന്ന ചെറുപ്പക്കാര്‍ വീടിനു പുറത്തു , ടോര്‍ച്ചു  മേടിച്ചതിന്റെ കണക്ക് പറഞ്ഞു ഇടിയായി  പിറ്റേ ദിവസം ഇയാള്‍ ഇതേ അഭ്യാസം കാണിച്ചപ്പോള്‍ തലേ ദിവസത്തെ അതെ ചെറുപ്പക്കാര്‍ വന്നു ഒന്നും മിണ്ടാതെ ഒന്ന് രണ്ടെണ്ണം ശരിക്ക്  അങ്ങോട്ട്‌ കൊടുത്തു എന്നിട്ട് അവസാനം പറഞ്ഞു  ----------- മോനെ ഇന്നലത്തെ പോലെ പറ്റിക്കാന്‍ ആണല്ലേ മര്യാദക്ക് മാല കഴുത്തിലിട്ടോ അല്ലേല്‍ നിന്‍റെ കഴുത്തു ഞങ്ങള്‍ കണ്ടിക്കും , ഇതിനുശേഷം അങ്ങേരു എത്ര വെള്ളമടിച്ചാലും മാലയില്‍ തൊടില്ല.............

Saturday, 29 December 2012

ചെറായിലെ ഒരു പ്രഭാതം ( ഭാഗം മൂന്ന്)

........... തുടര്‍ച്ച 

        മദ്ധ്യകേരളത്തില്‍  വളരെ ചെറിയ രീതിയില്‍  തുടങ്ങി  സ്വന്തം പ്രയത്നം കൊണ്ട് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളം  മുഴുവന്‍ വ്യാപിക്കുകയും , അതില്‍ നിന്നും മറ്റു ബിസിനസുകളിലേക്ക് പതിയ വ്യപ്രിതരായികൊണ്ടിരിക്കുന്ന സമയമായിരുന്നു  (എല്ലാ മാഫിയകളെയും പോലെ ഇവരും ആ നാട്ടില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ക്കു പണം മുടക്കിയിട്ടുണ്ട് പിന്നെ സ്വന്തം നാടുകാര്‍ക്ക് ജോലി കൊടുത്തിട്ടേ പുറമേ നിന്നുളവര്‍ക്ക് അവിടെ ജോലി ഉള്ളു അതു കൊണ്ട് തന്നെ ആ നാട്ടില്‍ നല്ല സ്വാധീനം ഉണ്ടാക്കി എടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു പിന്നെയാണ് എല്ലാം തകിടം മറിഞ്ഞത്, എവിടെയാണ് അവര്‍ക്ക് തെറ്റു പറ്റിയത്‌ എന്നറിയില്ല ) ,  ആയിടക്കാണ് ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരും  ചെറായിയിലെ രണ്ടു മൂന്ന് ചെറുപ്പക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുന്നതും  പിന്നീട് അടിപിടിയില്‍ എത്തുകയും അതില്‍ ഒരു യുവാവിന് തലയ്ക്കു  മാരകമായി പരുക്കേല്‍ക്കുകയും ചെയ്തു.  ആ സംഭവത്തില്‍ നിന്നാണ് പിന്നീട് ചെറായിയെ എപ്പോഴും ഭീതി നിറഞ്ഞ ഒരു സ്ഥലം ആക്കി മാറ്റിയത് ,എപ്പോഴും എന്ത് വേണമെങ്കിലും സംഭവിക്കാം തമിഴ് സിനിമയില്‍ ഒക്കെ കാണുന്ന പോലത്തെ രംഗങ്ങള്‍ , ക്വാളിസിനും ടാറ്റാ സുമോക്കും ബൈക്കുകളിലും അങ്ങോട്ടും ഇങ്ങോട്ടും പോര് വിളിച്ചുകൊണ്ട് രണ്ടു വിഭാഗവും , ഈ ന്യൂ ജനറേഷന്‍  ഗുണ്ടകളുടെ ഇടയില്‍ പെട്ട് കഞ്ഞി കുടി മുട്ടുകയും , അതുവരെ പുലിയായി വിലസിയ പഴയ കാല ഗുണ്ടകള്‍ ക്ഷമിക്കണം അവര്‍ ഗുണ്ടകള്‍ അല്ല  ചട്ടംബികള്‍ പിന്നീട് ആ നാട്ടില്‍ എലിയുടെ വിലപോലും ഇല്ലാതെ മനസ്സില്‍ അമര്‍ഷവുമായി നടന്നിരുന്ന മറ്റു ചിലര്‍ ഉണ്ട് , അവര്‍ വെട്ടും കുത്തോന്നും ഇല്ല , നല്ല ഇടി ഇപ്പോഴത്തെ ഗുണ്ടകളെ പോലെ ഒന്ന് ഊതിയാല്‍ പറക്കുന്ന ആളുകളല്ല നല്ല ഒത്ത ശരീരവും ഒരു ആറടി പൊക്കമുള്ള നാലഞ്ചു പേര്‍ ഇവരായിരുന്നു ഈ ന്യു ജനറേഷന്‍ ഗുണ്ടകള്‍ വരുന്നതിനു മുന്‍പ്‌ ചെറായി ഭരിച്ചിരുന്നത് , വല്ലപ്പോഴും കള്ളുഷാപ്പിലോ , ബസ്സുകാരെയോ, തല്ലും എന്നല്ലാതെ വലിയ കുഴപ്പക്കാര് ഒന്നും ആയിരുന്നില്ല എന്നാലും ആളുകള്‍ക്ക് ഭയങ്കര പേടിയായിരുന്നു, ഇവരിലേക്ക് നമുക്ക് പിന്നെ തിരിച്ചുവരാം , ഇവരെ ഒഴിവാക്കുവാന്‍ സാധ്യമല്ല , കാരണം ഇവരുടെ ചില ഇടപെടലുകള്‍ ഈ ഗുരുമന്ദിരം തകര്‍ക്ക്പെട്ടതുമായി ഉണ്ട് അത് പിന്നീട് പറയാം.

അപ്പോള്‍ പറഞ്ഞുവന്നത് ചിട്ടി സ്ഥാപനവും ഗുണ്ടകളും തമ്മിലുള്ള പ്രശ്നങ്ങള്‍,  അങ്ങോട്ടും ഇങ്ങോട്ടും തരം കിട്ടുമ്പോള്‍ അടി നടക്കുന്നുണ്ട് , ഒരേ കളരിയിലെ ശിഷ്യന്‍ മാരാണ് രണ്ടു സംഘങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത് അപ്പോള്‍ ഊഹിക്കാമല്ലോ കാര്യങ്ങള്‍ , ഒരു ഭാഗത്ത് പണം കൊണ്ട് മാത്രം ഇറക്കിയിരിക്കുന്ന ഗുണ്ടകള്‍ , കേരളത്തിലെ തന്നെ കുപ്രസിദ്ധരായ ഗുണ്ടകള്‍ , ഇവരോടൊക്കെ വെറും 500 രൂപയുടെ മൊബൈലും 250 രൂപ കൊടുത്താല്‍ കിട്ടുന്ന വടിവാളും കൊണ്ടാണ് (തോക്കും ഉണ്ട് അത് ഒന്നുരണ്ടു പേരുടെ അടുത്തുമാത്രം )ചെറായിയുടെ ഗുണ്ടകള്‍ പിടിച്ചു നിന്നത്, അത് സമ്മതിക്കാതെ വയ്യ.! ചെറായി എന്നു പറയുമ്പോള്‍ തെറ്റിധരിക്കരുത് അതില്‍ ചുറ്റുവട്ടത്തുള്ള എല്ലാ സ്ഥലവും പെടും പ്രത്യേകിച്ച് മുനമ്പം എന്ന സ്ഥലത്തിന്റെ ഒരു CONTRIBUTION  ഇവിടെ പറയാതിരിക്കാന്‍ പറ്റില്ല , ഈ സംഘങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പലരീതിയിലും പറഞ്ഞു തീര്‍ക്കാന്‍ പലരും ശ്രമിച്ചതാണ് , ഒന്നും ഫലവത്തായില്ല . അതിന്റെ ഫലം പാവം നിരപരാധികളായ നാട്ടുകാര്‍ ഒരുപാട് അനുഭവിച്ചു. പക്ഷേ നമ്മുടെ നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി എന്നു അവകാശപെടുന്നവര്‍ ശ്രമിച്ചിരുന്നെങ്കില്‍ ചെറായി ഇത്രയും സംഘര്‍ഷഭരിതം ആകില്ലായിരുന്നു പാര്‍ട്ടി ഇവരെ കൂടെ നിര്‍ത്താനാണ് നോക്കിയത്തു , കാരണം അത്രയധികം യുവാക്കളായിരുന്നു ഈ ഗുണ്ടാ സംഘങ്ങളില്‍ ഉണ്ടായിരുന്നത് , ഒരു പ്രവര്‍ത്തനവും കൂടാതെ  എന്തിനും പോന്ന കുറച്ചു യുവാക്കളെ പാര്‍ട്ടിക്ക് കിട്ടിയാല്‍ അത് എതിരാളികള്‍ക്ക് നേരെ ഉപയോഗിക്കാമല്ലോ , എന്ന കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന ആശയം ആയിരുന്നു പാര്‍ട്ടിക്ക് അതിനു അവര്‍ പിന്നീട് വലിയ വിലകൊടുകേണ്ടി വന്നു, തത്കാലം രാഷ്ട്രീയം നമുക്ക് ഒഴിവാക്കാം, ഞാന്‍ ഇത്രയും പറഞ്ഞത് ഒരു നാടിനു വേണ്ടിയല്ലാതെ ഒരു പ്രസ്ഥാനത്തിനത്തിന്റെ ഉയര്‍ച്ച കാണുന്ന രാഷ്ട്രീയത്തോടുള്ള അമര്‍ഷം അടക്കാന്‍ പറ്റാത്തതുകൊണ്ടാണ്. ഞാന്‍ തുടക്കത്തില്‍ പറഞ്ഞപോലെ അത്രയ്ക്ക് മണ്ടന്മാരല്ല അവര്‍ , അവരെ സംബന്ധിച്ചു  അവര്‍ക്ക്  ഒരു പാര്‍ട്ടിയോടും പ്രത്യേകിച്ച് ഒരു അടുപ്പവും ഉണ്ടായിരുന്നില്ല , 

ശത്രുവിനെ ആശ്ചര്യപെടുത്തി ആക്രമിച്ചു കീഴ്പെടുതുന്ന ഒരു തന്ത്രം ഉണ്ട്. അതായത് ഒന്ന് ചിന്തിക്കാന്‍ പോലും അവസരം കൊടുക്കാതെ പെട്ടന്നുള്ള ആക്രമണം , അതും പലസ്ഥലത്തും ഒരേ സമയം ആക്രമണം നടത്തുന്ന രീതി , ഇതൊരു പഴയ തന്ത്രമാണ് എന്നാലും അറ്റ കൈക്ക് വളരെ ഫലപ്രദമാണ്. ആ  തന്ത്രം തന്നെയാണ് ഗുണ്ടകള്‍ പ്രയോഗിക്കാന്‍ തീരുമാനിച്ചിരുന്നത് , ഇതിനിടയില്‍ നാടിനെ ഞെട്ടിച്ച വേറൊരു സംഭവം ഉണ്ടായി തോക്ക് പ്രയോഗം അന്ന് അത് പത്രങ്ങളില്‍ എല്ലാം വലിയ വാര്‍ത്ത ആയതാണ് എന്നാല്‍ കേസ്‌ വന്നപ്പോള്‍  FIR ല്‍ വന്ന റിപ്പോര്‍ട്ട് വളരെ രസകരമാണ്, ഇതാണ് ഉള്ളടക്കം " വെടി ഒച്ച എന്നു തോന്നിക്കുന്ന ശബ്ദ്ദം കേട്ട സ്ഥലത്ത് നിന്നും ഈയത്തിന്റെതു എന്നു സംശയിക്കുന്ന ഒരു ലോഹം കിട്ടി" ആരെങ്കിലും വെടിവെച്ചതായോ തോക്കെടുത്തതായോ ഒന്നും പോലീസ് റിപ്പോര്‍ട്ടില്‍ ഇല്ല അതാണ്‌ പോലീസ് അല്ല അതാണ്‌ ഗുണ്ടകള്‍ .അങ്ങനെ അവര്‍ തീരുമാനിച്ചു ഇനിയും ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും തല്ലി നില്‍ക്കുന്നത് കേസുകളുടെ എണ്ണം കൂടും എന്നല്ലാതെ ഇതിനൊരു അവസാനം ഇല്ലന്ന്. ചിട്ടി സ്ഥാപനത്തിന്റെ ഒരുമിക്ക ശാഖകളില്‍ ഒരേ ദിവസം ഒരേ സമയം ആക്രമണം നടത്തുക , അങ്ങനെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി, ഓരോരുത്തര്‍ക്കും ഓരോ ശാഖയുടെ ആക്രമണത്തിന്റെ ചുമതല നല്‍കി എല്ലാവരുടെയും വാച്ചിന്റെയും, മോബിലിന്റെയും സമയം  ഒരേ സമയം ആക്കി , സെക്കന്‍റ് പോലും മാറാതെ അവര്‍ എല്ലാവരും ഒരേ സമയം തന്നെ ആക്കി വച്ചു. ഞാന്‍ പലപ്രാവശ്യം 500 രൂപയുടെ മൊബൈലിന്റെ കാര്യം പറഞ്ഞു അതെല്ലാം ഈ ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാനായിരുന്നു  എന്നാല്‍ സ്വന്തം ആവശ്യത്തിന് പലരുടെയും കയ്യില്‍ ആക്കാലത്തെ വിലപിടിപുള്ള NOKIA ഫോണ്‍ ആയിരുന്നു . അന്ന് ഇന്നത്തെ പോലത്തെ STEREO , RINGTONE  ഒന്നും ആയിരുന്നില്ല , ഫോണില്‍ തന്നെ ഉള്ള RINGTONES , അതില്‍ ഒരു പ്രത്യേകത ഉള്ള  TONE  ഉണ്ടായിരുന്നു ആതായിരുന്നു ഈ സംഘത്തിലെ എല്ലാവരും ഉപയോഗിച്ചിരുന്നത്. ഞാന്‍ നേരത്തെ പറഞ്ഞില്ലേ എല്ലാത്തിനും ഒരു സിനിമ സ്റ്റൈല്‍ ,  അങ്ങനെ അവര്‍ ആക്രമണത്തിനു തീരുമാനിച്ച ദിവസം അടുത്തു, പ്ലാന്‍ ചെയ്തുള്ള ആക്രമണങ്ങള്‍ക്ക് അവര്‍ വെള്ളിയാഴ്ച ആണ് തിരഞ്ഞെടുത്തിരുന്നത് , അതിനും പ്രത്യേക സമയം ഉണ്ട് , എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി ദൂരെ നിന്നുപോലും ഗുണ്ടകള്‍ എത്തി അതാണ്‌ അവരുടെ സ്നേഹം ഒരാള്‍ക്ക് ഒരു പ്രശ്നമുണ്ടെന്നു അറിഞ്ഞാല്‍ പിന്നെ എത്ര ദൂരെയാണെങ്കിലും പറന്നെത്തും.
വ്യാഴാഴിച്ച അവസാന ഒരുക്കം എന്ന പോലെ എല്ലാവരും ഒരുമിച്ചു അതുവരെ മൊബൈല്‍ ഫോണില്‍ കൂടിയുള്ള പ്ലാനിങ്ങുകള്‍ ആയിരുന്നു. അങ്ങനെ അവര്‍ കുറെ നാളുകള്‍ക്കു ശേഷം ചെറായിയില്‍ പരസ്യമായി പ്രത്യക്ഷപെട്ടു, അത് ഒരുതരം വെല്ലുവിളികൂടിയായിരുന്നു, ചിട്ടി കമ്പനി ഗുണ്ടകളെ പേടിച്ചു മുങ്ങിയതാണ്  എന്ന നാട്ടുവര്‍ത്തമാനതിനെതിരെ ഒരു പരസ്യമായ വെല്ലുവിളി. .................... (തുടരും)


നുണകള്‍

ഒരു മലയാള സിനിമയില്‍ അതിലെ നായകന്‍ തിരശീലയില്‍ പറയുന്നുണ്ട് , എല്ലാവര്ക്കും ഒരു കഥ എഴുതാന്‍ പറ്റും  അത് സ്വന്തം കഥ ആയിരിക്കും  , പിന്നെയും കഥകള്‍ എഴുതണമെങ്കില്‍ ഭാവന വേണം എന്ന്. അപ്പോള്‍ എന്താണ് ഭാവന , നുണകള്‍ ആയിരിക്കുമോ ? ആകാനാണ് സാധ്യത ,ഭാവനകള്‍ സത്യമാകുന്നതെങ്ങിനെ ,അപ്പോള്‍ ഈ കാണുന്ന പുരസ്കാരങ്ങള്‍ എല്ലാം കൊടുക്കുന്നത് ഈ നുണകള്‍ എഴുതി ഫലിപ്പിക്കുന്നവര്‍ക്കാണോ?

എന്നാലും നമ്മള്‍ അത് ഇഷ്ട്ടപെടുന്നു, അതാണ്‌ ഭാഷയുടെ, അക്ഷരങ്ങളുടെ, സാഹിത്യത്തിന്റെ ശക്തി, ചരിത്രത്തില്‍ ചതിയന്‍ ചന്തു എന്ന് കേട്ടുവളര്‍ന്ന നാം എം ടി  യുടെ തിരകഥയില്‍ മമ്മൂട്ടി ഒരു  വടക്കന്‍ വീരഗാഥ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ചന്തു നായകന്‍ ആയി ഒതേനന്‍ വില്ലനുമായി അതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞ ഭാഷയുടെ ശക്തി, അതിനെ നാം എം ടി യുടെ സൃഷ്ട്ടി എന്ന് പറയും എന്നാല്‍ അത് പൂര്‍ണമായും സത്യമാണെന്ന് പറയാന്‍ സാധിക്കില്ല, എം ടി യുടെ ,അദ്ധേഹത്തിന്റെ ഭാഗം മാത്രമാണ് അത്. അതിനെ അദ്ധേഹത്തിന്റെ ഭാവനെയെന്നോ നുണ എന്നോ നമുക്ക്  വിളിക്കേണ്ടിവരും. ഞാനും നുണകള്‍ പറയാന്‍ തുടങ്ങുന്നു, കൊച്ചു കൊച്ചു നുണകള്‍..........................,,,,,,,,,,,,,,,,,,,,,,,,,,,

Friday, 28 December 2012

ചെറായിലെ ഒരു പ്രഭാതം ( ഭാഗം രണ്ട് )



............തുടര്‍ച്ച 

..........വഴിതടയലും നിരപരാധികളെ പേടിപ്പിക്കുന്നത്  കണ്ടും കുറച്ചു നേരം ഞാനും വിനുവും അവിടെത്തന്നെ നിന്നു , അപ്പോള്‍ നേരത്തെ പറഞ്ഞ നാല് നാലര അടി പൊക്കമുള്ള സുനിയുടെ വക ഒരു ഭീഷണി ഇവിടെ നില്‍ക്കണ്ട നിന്‍റെ പേരൊക്കെ ലിസ്റ്റില്‍ ഉണ്ട് വേഗം രക്ഷപെട്ടോ എന്ന് ,എന്നോടല്ലട്ടോ വിനുവിനോട് ... പലരും എന്നെ കണ്ണുരുട്ടി കാണിച്ചെങ്കിലും നേരിട്ടൊരു ഭീഷണി ഉണ്ടായില്ല,  അവിടന്ന് തിരുച്ചു വീട്ടിലേക്കു നടന്നു , അപ്പോള്‍ കണ്ടത് അജിത്തിനെ പോലീസ് കൊണ്ട് പോകുന്നതാണ് , ജില്ല കളക്ടര്‍ വന്നു ജനങ്ങളെ അനുനയിപ്പിച്ചിട്ടാണ് അജിത്തിനെ അവിടന്ന് കൊണ്ട് പോകാന്‍ പോലീസിനു കഴിഞ്ഞത്, ഈ സമയം തന്നെ ചെറായിയിലെ കുറച്ചു മാന്യന്മാര്‍ ( പകല്‍ ) സംഘം ചേര്‍ന്ന് കുറച്ചു ആളുകളെയൊക്കെ കൂട്ടി പല സംഘങ്ങള്‍ ആയിതിരിഞ്ഞു ഗുണ്ടകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി , ഗുണ്ടകള്‍ എല്ലാം രാവിലെ തന്നെ സ്ഥലം വിട്ടിരുന്നു , അതിനു അവര്‍ നന്ദി പറയേണ്ടത് ദീരൂ ഭായ് അംബാനിയോട് ആണ് അങ്ങേരു 500 രൂപയ്ക്കു മൊബൈല്‍ ഫോണ്‍ ഇറക്കിയില്ലയിരുന്നെന്കില്‍ ഒരു പരുധിവരെ നമ്മുടെ നാട്ടില്‍ ഗുണ്ടായിസം ഇത്രയും ഉണ്ടാകില്ലായിരുന്നു. ഇതിന്റെ ഇടയില്‍ അവിടെ കുറച്ചു പേരുടെ പണി ഗുണ്ടകളുടെ ലിസ്റ്റ്  ഉണ്ടാക്കല്‍ ആയിരുന്നു. ആ ലിസ്റ്റില്‍ അവര്‍ക്ക് വ്യക്ത്തി പരമായി വിരോധം ഉള്ള ആളുകളെയും പെടുത്തി , പിന്നെ ഒരു തരം നായാട്ടാണ് അവിടെ നടന്നത്, വെറുത വഴിയില്‍ കാണുന്നവനെയൊക്കെ നീയൊക്കെ അല്ലേട പ്രതിമ തകര്‍ത്തത് എന്ന് പറഞ്ഞു അടിയാണ്, യഥാര്‍ത്ഥ ഗുണ്ടായിസം.

ഇതെല്ലാം കണ്ടു ഞാനും വിനുവും നേരെ വീട്ടിലേക്ക് പോയി അപ്പോഴും എന്റെ മനസില്‍ ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ,  ആരായിരിക്കും ഗുരുമന്ദിരം തകര്‍ത്തത്    എന്‍റെ മനസിലെ SHERLOCK HOLMES  ഉണര്‍ന്നു.  ഒരു കാര്യം  ഉറപ്പാണ്‌ ഗുണ്ടകള്‍ എന്ന് പറയുന്ന  ആളുകള്‍ ഇത് ചെയ്യാന്‍ വളരെ സാധ്യത കുറവാണ്  എന്റെ ചെറിയ അനുഭവങ്ങള്‍ വച്ച്  ചെറായിലെ ഗുണ്ടകള്‍ എന്ന് പറയുന്നവര്‍ അത്ര മണ്ടന്‍മാര്‍ അല്ല പ്രത്യേകിച്ചു അവരുടെ നേതാവ് , ഒരു ഉഗ്രന്‍ ബുദ്ധി രാക്ഷസന്‍  കാണാനോ ഭഗവാന്‍ കൃഷ്ണന്റെ പോലെ സുമുഖന്‍.. , പിന്നെ മന്ദിരം തകര്‍ത്ത് എന്ന് പോലീസ് പറയുന്ന അല്ലെങ്കില്‍ നേരത്തെ പറഞ്ഞപോലെ മാന്യന്മാര്‍ (പകല്‍ ) കൊടുത്ത ലിസ്റ്റില്‍  ഒന്നമാതായുള്ള യുവാവ് ഈ കൃത്ത്യം ചെയ്യാന്‍ 100% സാധ്യതയും ഉണ്ട്. പക്ഷെ ഞാന്‍ അറിഞ്ഞത് വച്ച് നോക്കുമ്പോള്‍ എന്തോ അപകടം പറ്റി അവന്റെ വലത്തെ കൈ അന്ന് പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയായിരുന്നു. ( ചെറായിയിലെ ഗുണ്ടകളുടെ കയ്യും കാലും ഒക്കെ ഓടിയുന്നത് സാധാരണ ആണ് പക്ഷെ അതെല്ലാം വണ്ടി അപകടം ആയിരിക്കും പ്രത്യേകിച്ച് പട്ടി വട്ടം ചാടി ഉണ്ടാകുന്നതു എന്നാണ് പുറത്തു പറയാറുള്ളത്, ഞാന്‍ ആലോചിക്കാറുണ്ട് ഈ പട്ടികള്‍ എന്തിനാ എപ്പോഴും ഇവരുടെ വണ്ടിയുടെ മുന്നിലേക്ക്‌ ചാടുന്നത് ? ) പഴയ ബന്ധം  വച്ചു ഞാന്‍  പലരുമായും ഫോണില്‍  ബന്ധപ്പെട്ടു അവരെല്ലാം ആണയിട്ടു പറയുന്നു ഞങ്ങള്‍ അല്ല ഇത് ചെയ്തത്, ഞങ്ങള്‍ ചെയില്ല കാരണം അത് ഞങ്ങളുടെ നിലനില്‍പിന്റെ പ്രശ്നമാണ് . അവര്‍ക്ക് ബലമായ സംശയം ഗുണ്ടളെ നേരിട്ട് തകര്‍ക്കാന്‍ പറ്റാത്തവരും  എന്നാല്‍ അവരെ എന്നന്നേക്കും ഇല്ലായ്മ ചെയ്യാന്‍ വേണ്ടി ആരോ ചെയ്തതാണ് എന്നാണു. ശരിയാണ് അങ്ങനെയും സംഭവിക്കാം.  ആ വഴിക്ക് ചിന്തിക്കുമ്പോള്‍ രണ്ടു മൂന്ന് സാധ്യതകള്‍ ആണുള്ളത് . ഒന്ന് കേരളത്തിലെ ആദ്യം പ്രസിദ്ധമായതും പിന്നീട് കുപ്രസിദ്ധമായതുമായ ഒരു ചിട്ടി സ്ഥാപനം . രണ്ടു അമ്പലത്തിലെ സഭക്കുള്ളിലെ അല്ലങ്കില്‍ സഭയുമായി ബന്ധപെട്ട ആര്‍ക്കോ ഗുണ്ടകളോട് തോന്നിയ വൈരാഗ്യം മൂന്ന് ഗുരുദേവ അനുയായികളുടെ യുവനേതാവിനും ഗുണ്ട നേതാവിനും ഇടയില്‍ ഉണ്ടായിരുന്ന വൈരാഗ്യം  .പണ്ട് ശിവഗിരിയില്‍ നടന്ന പ്രശ്നത്തിനോട് അനുബന്ധിച്ചു കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഗുരദേവ പ്രതിമകള്‍ തകര്‍ക്ക പെട്ടത് അന്ന് കേരളം മുഴുവന്‍ ചര്‍ച്ചചെയ്തതാണ്, അതെ സമാന മായ സംഭവങ്ങള്‍ ആണ് ചെറായിയിലെ പ്രതിമ തകര്‍ത്ത  സംഭവം നടന്നതിനു ഏകദേശം ഒരു വര്‍ഷം മുന്‍പ് ചെറായിയില്‍ നടന്നതും , കോടിക്കണക്കിനു സ്വത്തുള്ള അമ്പലത്തിന്റെ   സഭയുടെ അധികാരത്തിനു വേണ്ടി രണ്ടു ഗ്രൂപ്പുകള്‍ പരസ്യമായി ഏറ്റുമുട്ടിയതും മുന്‍ സെക്രട്ടറിയെ മെയിന്‍ റോഡിലിട്ടു വെട്ടിയതും ചെറായി മുഴുവന്‍ സാക്ഷി ആയതാണ്. അന്നാണ് ചെറായിലേക്ക് ഗുണ്ടകള്‍ ആദ്യമായി വരുന്നത് അതും സഭ ഭരിക്കുന്ന ഗ്രൂപിന്റെ ഔദ്ധ്യോധിക  അതിഥികള്‍ ആയി. . ഇതേ സഭ തന്നെയാണ് പിന്നീട് വലിയ സമ്മേളനങ്ങള്‍ നടത്തി ഗുണ്ടാവിരുദ്ധ പ്രതിജ്ഞ എടുത്തതും . സ്വന്തം കാര്യങ്ങള്‍ക്ക് ഗുണ്ടകളെ  ഉപയോഗിക്കുകയും  പിന്നീട് ഉപേക്ഷിക്കാന്‍ പറ്റാതെ വന്നപ്പോള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതും ആകാം . അങ്ങനെ നോക്കുമ്പോള്‍ സഭയെയും സംശയികെണ്ടിയിരിക്കുന്നു,  ഈ ഗുരുമന്ദിരം ഇരിക്കുന്ന സ്ഥലം പറവൂര്‍ എറണാകുളം റൂട്ടിലെ മെയിന്‍ റോഡിനു ചേര്‍ന്നാണ് ,വ്യക്തിപരമായി എനിക്കറിയാന്‍ കഴിഞ്ഞിട്ടുള്ളത് ഇതൊരു ആളൊഴിഞ്ഞ സ്ഥലമല്ല ഏത് സമയത്തും ഇവിടെ ആളുകള്‍ ഉണ്ടാകും ബസ്സ്‌ കഴുകന്നവരും രാത്രിയില്‍ ബസ്സില്‍ കിടക്കുന്ന ജോലിക്കാരും ആരെങ്കിലും ഒക്കെ ആയിട്ട് ഉണ്ടാകും . അതു കൊണ്ട് ആരും കാണാതെ ഈ കൃത്യം ചെയ്യുക എന്നുള്ളത് അവിശ്വസനീയം , പിന്നെ ഈ മന്ദിരം തകര്‍ക്കാന്‍ മാത്രം ഒരു സാമൂഹിക സ്പര്‍ദ്ധ ചെറായിയില്‍  ഉണ്ടായിട്ടില്ല , അപ്പോള്‍ ഇത് ആരോ അവരുടെ സ്വന്തം ലാഭത്തിനു വേണ്ടി ചെയ്തതാണ്, ഏതൊരു കുറ്റകൃത്ത്യം നടന്നാലും ഏതൊരാളും അന്വേഷികേണ്ടത് അതില്‍ നിന്നും ആര്‍ക്കാണ് ലാഭം ഉണ്ടായിട്ടുള്ളത് എന്നാണ് , ഇത് ലോകം മുഴുവന്‍ പിന്തുടരുന്ന സാമാന്യ ബുദ്ധിയാണ് എന്നാല്‍ ഈ കേസില്‍ ഇങ്ങനെ ഒരു അന്വേഷണം പോലിസിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല ആരൊക്കെയോ കൊടുത്ത ലിസ്റ്റ് നോക്കി പോലിസ്‌ പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു.
 നമുക്ക് ആദ്യം ചിട്ടി സ്ഥാപനം ഈ സംഭവവുമായി ബന്ധപെടുന്നത് എങ്ങനെ എന്ന് നോക്കാം. ............... (തുടരും).........................

Wednesday, 26 December 2012

ചെറായിയിലെ ഒരു പ്രഭാതം


              പതിവ് പോലെ ചൂലും കണികണ്ടുകൊണ്ടാണ് അന്നേ ദിവസവും എന്റെ ദിവസം തുടങ്ങിയത്, എത്ര പറഞ്ഞാലും അമ്മ കേള്‍ക്കില്ല നിര്‍മല ചേച്ചി വരുന്നതിനു മുന്‍പ് എന്നെ വിളിക്കണമെന്ന്. നിര്‍മല ചേച്ചി ആരാണെന്നു പറഞ്ഞില്ലല്ലോ? വീടും മുറ്റവും അടിക്കാന്‍ വരുന്ന ചേച്ചിയാണ് , രണ്ടു മൂന്ന് വീട്ടിലെ പണി കഴിഞ്ഞിട്ടാണ് വീട്ടില്‍ വരുന്നത്, അത് കഴിഞ്ഞും വേറെ വീടുകളില്‍ പണിയുണ്ട് . അതുകൊണ്ട് ഓടി വന്നു മുറ്റവും വീടും അടിച്ചു വൃത്തിയാക്കി  പോകും. രാവിലെ എന്റെ മുറിയുടെ കതകില്‍ വന്നു മുട്ടി വിളിച്ചു എഴുന്നേല്‍പ്പിക്കുന്നത്  ചേച്ചി ആയിരിക്കും , കതകു തുറന്നാല്‍ കാണുന്നത് ചേച്ചി ചൂലും പിടിച്ചു കൊണ്ട് നില്‍ക്കുന്നതായിരിക്കും , അതുകൊണ്ട് അമ്മയോട് ഞാന്‍ പറഞ്ഞിട്ടുള്ളതാണ് നിര്‍മല ചേച്ചി വരുന്നതിനു മുന്‍പേ എന്നെ വിളികണം, വേറെ ഒന്നിനും അല്ല കതകു തുറന്നിടാനാണ്, കതകു തുറന്നിട്ടാല്‍ നമ്മളെ ശല്യം ചെയ്യാതെ മുറി മുഴുവന്‍ അടിച്ചു വൃത്തിയാക്കി പോയ്ക്കോളും, നമുക്ക് പിന്നെയും സുഖമായി കിടന്നുറങ്ങമല്ലോ. പക്ഷെ ആ ദിവസം ചൂല് തന്നെ കണികണ്ടു. രാവിലെ എഴുന്നേറ്റാല്‍, കട്ടന്‍ കാപ്പിയും   മനോരമ പേപ്പറും കിട്ടിയല്ലങ്കില്‍ എന്തോ അസ്വസ്ഥത ആണ്, കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ആണ് ഒന്ന് നമ്മുടെ ആരോഗ്യത്തിനും മറ്റൊന്നു നമ്മുടെ ബുദ്ധിക്കും  നല്ലത് അല്ലന്നു മനസിലായത്.


പേപ്പര്‍ വായിക്കുന്നതോടൊപ്പം ടി.വി. യും ഓണ്‍ ചെയ്യും , ESPN, STAR SPORTS ഇതിലേതെങ്കിലും ആയിരിക്കും വയ്ക്കുന്നത്. ആസ്ത്രേലിയ,ന്യൂസിലന്റ്റ് ഈ രാജ്യങ്ങളില്‍ ഏതെന്കിലും ക്രിക്കറ്റ്‌ പര്യെടനം ഉണ്ടങ്കില്‍ അതും കണ്ടിരിക്കുനത് ഒരു രസമാണ് പ്രത്യേകിച്ച് ടെസ്റ്റ്‌ക്രികറ്റ്‌ , അവിടത്തെ ഗ്രൌണ്ടിന്റെ ഭംഗിയൊന്നും വേറൊരു സ്ഥലത്തും കിട്ടില്ല, ഇല്ല ഒരു കളി പോലും ഇല്ല പഴയ ഏതേലും കളിയുടെ ഹൈ ലൈറ്റും ഉണ്ടാകാറുള്ളതാണ്, ഇന്ന് അതും ഇല്ല. അമ്മ ഒഫിസില്‍ പോകാന്‍ ഇറങ്ങി, ഇപ്പൊ മനസിലായി കാണുമല്ലോ ഞാന്‍ എത്ര മണിക്കാണ് എഴുന്നേല്‍ക്കുന്നത്  എന്ന്, ഒരു അരമണിക്കൂര്‍ ആയിക്കാണും ഒരു ഫോണ്‍ വന്നു, അമ്മയാണ് ഓഫിസില്‍ നിന്നാണ് പുറത്തേക്ക് ഇറങ്ങണ്ട എന്തോ പ്രശ്നം നടക്കുന്നുണ്ട് ബസ്സ്‌ ഒന്നും ഓടുന്നില്ല കൂടാതെ ഒരുപാട് പോലിസ്‌ വണ്ടികള്‍ വന്നിട്ടുണ്ടെന്നും അമ്മ ഏതോ private വണ്ടിയിലാണ് ഓഫിസില്‍  പോയതെന്നും പറഞ്ഞു. അപ്പൊ അമ്മ കുറ്റം പറയുന്നത് നിര്‍മല ചേച്ചിയെയാണ്  ആ ഭാഗത്തെ ലോകല്‍ വാര്‍ത്തകള്‍ എല്ലാം രാവിലെ തന്നെ നിര്‍മല ചേച്ചി പറയുന്നതാണ് എന്നിട്ടും ഇത്രയും വലിയ സംഭവം നടന്നിട്ടും എന്തേ പറഞ്ഞില്ല, അല്ലേലും മാസം ശമ്പളം കൊടുക്കുനത് വെറുതെയാണ് ഒരു ആത്മാര്‍ഥതയും ഇല്ല . ഇത്രയും പറഞ്ഞു ഒന്നുകൂടി ഓര്‍മിപ്പിച്ചിട്ടു ഫോണ്‍ വച്ചു.അപ്പൊ ഞാന്നും ആലോചിച്ചു എന്താ ഇത്രവലിയ പ്രശ്നം ?  ആരോടെങ്കിലും ഫോണ്‍ ചെയ്തു ചോദിക്കണമെന്ന് ഉണ്ടായിരുന്നു ,പിന്നെ എന്തെകിലും ആകട്ടെ എന്ന് വിചാരിച്ചു പിന്നെയും TV കണ്ടിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ ചേട്ടന്‍  വന്നു അവന്‍ രാവിലെ തന്നെ എവിടെയോ പോയതായിരുന്നു അപ്പോഴാണ്‌ കാര്യങ്ങള്‍ അറിയുന്നത്. അവിടെ ഗുരുദേവ മന്ദിരം ആരോ തകര്‍ത്തിരിക്കുന്നു. ചേട്ടന്റെ മുഖത്ത് ചെറിയ ഒരു പരിഭ്രമം ഞാന്‍ ശ്രദ്ധിച്ചു. ഞാന്‍ വിശദമായി കാര്യങ്ങള്‍ തിരക്കി പ്രശ്നം കുറച്ചു ഗുരുതരമാണ്, നാട്ടുകാര്‍ കുറ്റം ആരോപിക്കുനത് ഒരു പ്രത്യേക ജാതിയെ ആണ്, ആ ജാതിയുടെ പേര് ' ഗുണ്ട ' എന്നാണ്. ഗുണ്ട  എന്നത് ഒരു ജാതിയെന്നു പറയാന്‍ കാരണം ജാതി സമ്പ്രദായം ഉണ്ടാകുന്നത് തന്നെ നാം ചെയുന്ന തൊഴിലിനെ ആധാരമാക്കിയാണല്ലോ  അങ്ങനെ നോക്കുമ്പോള്‍ കൂലിത്തല്ലു തൊഴിലാക്കി നടക്കുന്നവര്‍ ഗുണ്ട ജാതിയില്‍ പെട്ടവര്‍ ആണ്. നമ്മുടെ ഭാരതത്തില്‍ മറ്റു മതങ്ങള്‍ വന്നു വ്യാപിച്ച പോലെ തന്നെയാണ് ഗുണ്ട എന്ന ജാതി ചെറായിയില്‍ വ്യാപിച്ചത്, പ്രലോഭിപിച്ച്ചും ,വാഗ്ദ്ധാനങ്ങള്‍ നല്‍കിയും , പ്രതീക്ഷകള്‍ നല്‍കിയും ഒക്കെ യാണ് ഈ ജാതിയെ അവര്‍ വളര്‍ത്തിയിരുന്നത്. എന്റെയും ചേട്ടന്റെയും ചില അടുത്ത സുഹൃത്തുക്കള്‍ ഈ ജാതിയിലെ പ്രധാന പ്രവര്‍ത്തകര്‍ ആണ്. പ്രധാന പ്രവര്‍ത്തകര്‍ എന്നതിലുപരി ചെറായിയിലെ സ്ഥാപക നേതാക്കള്‍ തന്നെ ആയിരുന്നു അവര്‍. , ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ വിനു ( ശരിക്കുള്ള പേരല്ല) ഓടി വന്നു എങ്ങോട്ട് എങ്കിലും പൊയ്ക്കോ ആകെ പ്രശ്നമാണ് അവിടെ ആളുകള്‍ വളരെ വികാരം കൊണ്ടിരിക്കുകയാണ് ഗുണ്ടകള്‍ എന്ന് ആരോപിച്ചു ഒന്ന് രണ്ടു പേരെ ശരിക്ക് തല്ലി ഒന്ന് രണ്ടു വീട് തകര്‍ത്തിട്ടുണ്ട്, എല്ലാവരും മുങ്ങിയിരിക്കുകയാണ് അതുകൊണ്ട് ഗുണ്ടകളുമായി  ബന്ധമുള്ള എല്ലാവരെയും കൂട്ടമായി വന്നു തല്ലുകയും ഭീഷണിപെടുത്തുകയും ചെയ്യുകയാണ്, പിന്നെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് ചേട്ടന്റെ അടുത്ത സുഹൃത്ത് അജിത്തിനെ (ഇതും ശരിക്കുള്ള പേരല്ല)നാട്ടുകാര്‍ തടഞ്ഞു വച്ച് തല്ലി മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നു. ഇത്രയും വിനു പറഞ്ഞത് ഒറ്റ ശ്വാസത്തിലാണ് . ഞാന്‍ നോകുമ്പോള്‍ വിനു വിറക്കുകയാണ് ഗേറ്റിനു പുറത്തു വേറെ ഒന്ന് രണ്ടു പേര്‍ ഉണ്ട് വിനുവിന്റെ കൂട്ടുകാര്‍ ആണ് എല്ലാവരും സൈക്കിളില്‍ ആണ് അവര്‍ അവനെ ഉച്ചത്തില്‍ വിളിക്കുന്നു നീ വരുന്നെകില്‍ വാ ഞങ്ങള്‍ പോകുന്നു എന്ന് പറഞ്ഞു ഞാന്‍ സൂക്ഷിച്ചു നോക്കി ഒരാളെ മനസിലായി വിമല്‍ ആണ് ഞാന്‍ അകത്തേക്ക് വിളിച്ചു ഇല്ല ഞങള്‍ പോകുന്നു എന്ന് പറഞ്ഞു അവര്‍ വിനുവിനെ പിന്നെയും വിളിച്ചു , ഞാന്‍ വിനുവിനോട് പറഞ്ഞു നാട് വിടാന്‍ വരട്ടെ എന്താണ് കാര്യമെന്നറിയട്ടെ എന്നിട്ട് പോകാമെന്ന് പറഞ്ഞു. പക്ഷെ വിമലിനും കൂട്ടുകാര്‍ക്ക് ക്ഷമ ഉണ്ടായിരുന്നില്ല ഞങള്‍ പോകുന്നെന്നും പറഞ്ഞും സൈക്കിള്‍ എടുത്തു പാഞ്ഞു പിന്നെ രണ്ടു  വര്ഷം കഴിഞ്ഞിട്ടാണ് വിമലിനെ ഞാന്‍ ചെറായിയില്‍ കാണുന്നത്. വിനുവിന് ചായ കുടിക്കാന്‍ കൊടുത്തിട്ട് ഞാന്‍ കുളിക്കാന്‍ പോയി.കുളിക്കുന്നതിനു ഇടയ്ക്കു എന്റെ ചിന്ത ഈ പ്രശ്നം എന്താകുമെന്നായിരുന്നു  കാരണം ഇന്നലെ വരെ കൂടെ നടന്നവരെ ആണ് ഇന്ന് നാട്ടുകാര്‍  പ്രധാന പ്രതികള്‍  എന്നാരോപിച്ച്  കലിപൂണ്ടു നടക്കുന്നത് സംഗതി നിസ്സാരമല്ല ഒരു ജനതയുടെ വികാരമാണ് മുറിപെട്ടിരിക്കുന്നത്. അപ്പോള്‍ ആണ് ഒരു കാര്യം എനിക്ക് ഓര്‍മ വന്നത് ആരോ പണ്ട് പറഞ്ഞു കേട്ടതാണ് കോടതിയില്‍ എന്തെങ്കിലും കേസിന് നാം  മുന്‍കൂര്‍ ജാമ്യത്തിനു  അപേക്ഷ്വച്ചാല്‍ പിന്നെ നമ്മള്‍ അതില്‍ കുറ്റം ചെയ്തിട്ടുണ്ട് എന്നൊരു മുന്‍വിധികൂടി ഉണ്ടാകും അതുകൊണ്ട് എന്തുവന്നാലും നാട് വിടണ്ട അത് മാത്രമല്ല നമ്മള്‍ തെറ്റ് ചെയ്യാത്തിടത്തോളം എന്തിനു പേടിക്കണം . കുളികഴിഞ്ഞു വന്നപ്പോള്‍ വിനുവിനു കൊടുത്ത ചായ അതുപോലെയുണ്ട് വീട്ടില്‍ വന്നു ചായ ചോദിച്ചു കുടിക്കുകയും കൊടുത്തിലങ്കില്‍ താനേ എടുത്തു കഴിക്കുകയും ചെയ്തിരുന്ന ആളാണ്‌ ഇന്നിപ്പോള്‍ പച്ചവെള്ളം പോലും കുടിക്കാതെ ഇരിക്കുന്നത്. എന്തായാലും പുറത്തേക്ക് തന്നെ പോകാമെന്ന് തീരുമാനിച്ചു. ആദ്യം മുണ്ട് ഉടുക്കാമെന്നു വിചാരിച്ചു വേണ്ട RISK ആണ് പാന്‍റ്സ് തന്നെ ഇട്ടു പുതിയ DENIM SHIRT എടുത്തിട്ടു അതാകുബോള്‍ ഒരു പിടിവലിയിലൊന്നും പെട്ടന്ന് കീറിപോകില്ല, പിന്നെ മാല ഊരി വച്ചു കാരണം ചില തെണ്ടികള്‍ ഉണ്ട് നമ്മളെ തല്ലുന്ന സമയത്ത് മാല പൊട്ടിക്കും, ഈ  IDEA കള്‍ കിട്ടിയത് നേരത്തേ പറഞ്ഞപോലെ ചില പുതിയ ഗുണ്ടകള്‍ എന്റെ പഴയ സുഹൃത്തുക്കള്‍ ആയതുകൊണ്ടാണ്. രണ്ടും കല്പിച്ചു പുറത്തേക്കിറങ്ങി അപ്പോള്‍ കുറച്ചാളുകള്‍ വീടിന്റെ ഗേറ്റ് കടന്നു വരുന്നു ഗുരുദേവ അനുയായികള്‍ ആണ് കൂടാതെ എന്റെ കൂട്ടുകാരും അവര്‍ ആദ്യം ചോദിച്ചത് എന്റെ വണ്ടിയാണ് കാരണം നേരത്തേ പറഞ്ഞ അജിത്ത് വന്ന വണ്ടി നാട്ടുകാര്‍ തല്ലിപോളിച്ച് കത്തിക്കാന്‍ പോകുന്നു എന്റെ വണ്ടി ആണോ എന്നറിയാന്‍ വന്നതാണ് അല്ല എന്ന് പറഞ്ഞപ്പോള്‍ തിരിച്ചു പോയി. രണ്ടും കല്പിച്ചു വിനുവിനെയുംകൂട്ടി ഞാന്‍ സംഭവം നടന്ന സ്ഥലത്തേക്ക് തിരിച്ചു.വീട്ടില്‍ നിന്നും ഒരു ഇരുനൂറു മീറ്റര്‍ അകലെയാണ് ഈ തകര്‍ന്ന മന്ദിരം ഇരിക്കുന്ന അമ്പലം. ഓരോ അടിയും മുന്നോട്ടു നടക്കുമ്പോഴും ചെറിയ പേടിയുണ്ട് അയല്‍വക്കത്തെ ചേച്ചിമാരൊക്കെ എന്നെ ശ്രദ്ധിച്ചു നോക്കുന്നുണ്ട് വളരെ ദയനീയമായ നോട്ടം അങ്ങോട്ട്‌ പോകണ്ട എന്ന ഒരു സൂചനയും  ഉണ്ട് ആ നോട്ടത്തില്‍... . നാട് വിട്ടാല്‍ പിന്നെ ഒരു കാലത്തും തല  ഉയര്‍ത്തി നടക്കാന്‍ പറ്റില്ല അതിലും നല്ലത് ധൈര്യപൂര്‍വം നേരിടുന്നതാണ്. ഞാന്‍ അമ്പലത്തിന്റെ COMPOUND ലേക്ക് ചെന്നപ്പോള്‍ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു ഒരു ഉത്സവത്തിനു ഉണ്ടാകാറുള്ള ജനം, കൂടുതലും ദൂരെ ഭാഗത്തും നിന്നും വന്നവര്‍ എല്ലാവരുടെയും മുഖം വളരെ ഗൌരവത്തില്‍ ആണ് പലരുടെയും കയ്യില്‍ വടികള്‍ ഉണ്ട് അവിടെ ഒരു മൂലയില്‍ ഒരു വലിയ  ജനക്കൂട്ടം അവര്‍ വലിയ ശബ്ദ്ദത്തില്‍ ആക്രോശിക്കുകയും കല്ലെറിയുകയും ഒക്കെ ചെയ്യുന്നുണ്ട് അപ്പോള്‍ വിനു ഇടറിയ ശബ്ദ്ദത്തില്‍ പറഞ്ഞു അവിടെ ആണ് അജിത്തിനെ പൂട്ടിയിട്ടിരിക്കുന്നത്, എന്റെ മനസ്സില്‍ പറഞ്ഞു തെണ്ടികള്‍ ഒരുത്തനെ മുറിയില്‍ പൂട്ടിയിട്ടു പുറത്തുനിന്നു കല്ലെറിയുന്നു. ചെറായിയില്‍ ഉള്ള കൂട്ടുകാരെ ആരെയും കാണാനില്ല എല്ലാം അപരിചിതര്‍ ചിലര്‍ മാറിനിന്നു ഞങ്ങളെ നോക്കി  അടക്കം പറയുന്നുണ്ട്, കുറച്ചുകൂടി മുന്നോട്ടു നടന്നു അപ്പോള്‍ ഒന്ന് രണ്ടു പരിചയക്കാരെ കണ്ടു സ്വന്തം നാട്ടുകാര്‍ ഇന്നലെ കണ്ടു ചിരിച്ച മുഖമല്ല അവര്‍ക്ക്‌ ഏതോ കുറ്റവാളികളെ നോക്കുന്നപോലെ , ഞങള്‍ ഞങ്ങളുടെ കൂടുകാരെ തിരഞ്ഞു നടന്നു അപ്പോള്‍ അറിയാന്‍ കഴിഞ്ഞു അവരെല്ലാം കിടക്കാന്‍ പോയിരിക്ക്കയാണെന്ന്, നേരം പത്തായതെയുള്ളു ഈ നേരത്തു കിടക്കാന്‍ പോവുകയോ ഇവനൊക്കെ വട്ടായോ എന്ന് വിചാരിച്ചു അപ്പോഴാണ്‌ അറിയുന്നത് കിടക്കുന്നത് സ്വന്തം വീട്ടില്‍ അല്ല റോഡില്‍ ആണ് ചെല്ലുമ്പോള്‍ കാണുന്നത് ഒരു ബസ്സിന്റെ മുന്‍പില്‍ കിടക്കുന്ന ഞങ്ങളുടെ കൂട്ടുകാരനെ ആണ്, വഴിതടയുകയാണ്  നോക്കുമ്പോള്‍ എല്ലാ വണ്ടിയുടെയും മുന്‍പില്‍ ഒരുരുത്തരായി കിടക്കുകയാണ് കൂട്ടത്തില്‍ സുനിയേ ഞങ്ങള്‍ ശ്രദ്ധിച്ചു നോക്കി സുനി കിടക്കുന്നത് ഒരു ഓട്ടോറിക്ഷ യുടെ മുന്‍പിലാണ് സുനിക്ക് അതിനേ പറ്റൂ കാരണം ആള്‍ക്ക് കഷ്ട്ടിച്ച് നാല് നാലര അടിപോക്കമേയുള്ളൂ എന്തൊക്കെയോ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുണ്ട് ഞങള്‍ കുറച്ചു നേരം ആ തെരുവ് നാടകം കണ്ടു നിന്ന് അപ്പോള്‍  മനസ്സില്‍ ഉണ്ടായിരുന്ന ആശങ്കകള്‍ കുറച്ചു  മാറി ആതുപോലത്തെ കൊമാളിത്തരമാണ് അവിടെ നടന്നു കൊണ്ടിരുന്നത്................(തുടരും)

Saturday, 22 December 2012

വിവാഹം

                                                  


എന്താണ് വിവാഹം ?

 എളുപ്പത്തില്‍ പറയുകയാണെങ്കില്‍ രണ്ടു പേര്‍ക്ക് ഒരുമിച്ചു ജീവിക്കുവാനുള്ള സമൂഹത്തിന്റെ അംഗീകാരം, രണ്ടു പേര്‍ എന്ന് പറയാന്‍ കാരണം, പണ്ട് ആയിരുനെങ്കില്‍ സ്ത്രീക്കും പുരുഷനും ഒരുമിച്ചു ജീവിക്കാനുള്ള അനുവാദം എന്ന് പറയാമായിരുന്നു . എന്നാല്‍ ഇന്ന് ലോകത്തിന്റെ പലഭാഗത്തും ഒരേ ലിന്ഗത്തില്‍ പെട്ടവര്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശം ഉണ്ട്. ഞാന്‍ ഒരു ചരിത്രകാരന്‍ അല്ലാത്തത് കൊണ്ട് വിവാഹത്തിന്റെ  ഉത്ഭവം എവിടെ നിന്നാണ് എന്ന് കൃത്യമായി പറയാന്‍ കഴിയില്ല എന്നാല്‍ ലോകത്തിലെ തന്നെ പുരാതന സംസ്കാരമായ ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായ പുരാണങ്ങളില്‍ വിവാഹങ്ങളെ കുറിച്ച് പറയുന്നുണ്ട്. അങ്ങനെ എല്ലാ പുരാതന സംസ്കാരങ്ങളിലും പറയുന്നുണ്ട്.

 എന്തിനാണ് വിവാഹം?

പലരും പല അഭിപ്രായങ്ങള്‍ ആണ് പറയുന്നത്. ചിലര്‍ പറയും പ്രായമായി,വീട്ടില്‍ നിര്‍ബന്ധിക്കുന്നു,ഒരു കൂട്ട് വേണം, ഒതുങ്ങി കൂടാന്‍ സമയമായി, നന്നാകാന്‍ തീരുമാനിച്ചു, അല്ലേല്‍ വീട്ടില്‍ ആരുമില്ല, അമ്മക്ക് കൂട്ട്, ആണായിട്ടു ഞാന്‍ മാത്രമേ ഉള്ളു, കുടുംബത്തില്‍ ഇനി ഞാന്‍ മാത്രമേ കെട്ടാനുള്ളൂ, അങ്ങനെ പോകും കാരണങ്ങള്‍............... ................. ക്ഷമിക്കണം ഞാന്‍ പുരുഷന്മാരുടെ പൊതുവെയുള്ള കാര്യങ്ങള്‍ ആണ് പറഞ്ഞത് , സ്ത്രീകളുടെ കാര്യം എങ്ങിനെ എന്ന് എനിക്കറിയില്ല, പക്ഷെ ഞാന്‍ പങ്കെടുത്ത വിവാഹങ്ങളിലെ  എല്ലാം വധുവിനും   ഒരിക്കലും  കാണാത്ത സൗന്ദര്യമായിരിന്നു വവാഹദിവസം.പിന്നെ ഒരു സ്ത്രീ ഏറ്റവും ഇഷ്ട്ടപെടുന്ന വസ്ത്രം അല്ലെങ്കില്‍ അവള്‍ ഏറ്റവും കൂടുതല്‍ സ്വപ്നം കാണുന്ന  വസ്ത്രവും അവളുടെ വിവാഹ വസ്ത്രമായിരിക്കും എന്ന് എവിടെയോ വായിച്ചിട്ടുണ്ട്, തെറ്റ് ആണെങ്കില്‍ ക്ഷമിക്കണം . പിന്നെ സ്ത്രീകളെ സംബന്ധിച്ചു എനിക്ക് തോന്നിയിട്ടുള്ളത് അവര്‍ അവരുടെ ബാല്യം കഴിഞ്ഞു പ്രായമായി എന്ന് പറയുന്നതുമുതല്‍ വലിയ കൂട്ടുകൂടാന്‍ ഒന്നും വരില്ല അത് അവരുടെ വിവാഹം വരെ നീളും പിന്നെ വിവാഹത്തിനു ശേഷം കെട്ടിയവന്റെ കൂടെ ഒരു ഇളിച്ച ചിരിയുമായി വരും " #$******" .   അവന്റെ കൂടെ ബൈക്കിന്റെ  പുറകില്‍ ഇരുന്നു പോകുന്നത് കണ്ടാല്‍  --------------------. ധൂം സിനിമയില്‍  ജോണ്‍ എബ്രഹിം ന്റെ പുറകില്‍ ഇരിക്കുകയാണെന്നെ  തോന്നൂ. വീണ്ടും നിങ്ങള്‍ ക്ഷമിക്കണം  ഞാന്‍ പഴയ പലകാര്യങ്ങള്‍ ഓര്‍ത്തുപോയി.

ഒരിക്കല്‍ സ്ത്രീ ശാക്തീകരണ സമ്മേളനത്തില്‍ വച്ച് ഒരു മഹിള ചോദിച്ചു എന്ത് കൊണ്ട് ഇത്രയും വിവാഹ മോചനങ്ങള്‍ നടക്കുന്നു, അവിടെയിരുന്നു ഒരു മഹാന്‍ വിളിച്ചു പറഞ്ഞു വിവാഹങ്ങള്‍ നടക്കുനതുകൊണ്ടാണ് വിവാഹ മോചനങ്ങള്‍ നടക്കുന്നതെന്ന്. അയാളെ എല്ലാവരും കൂടി പുറത്താക്കി എന്നാണ് കഥ. പക്ഷെ അയാള്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല. വിവാഹം ഒരു വലിയ സംഭവം ആയി മാറുമ്പോള്‍ വിവാഹ മോചനവും ഒരു വലിയ സംഭവുമായി മാറും അത് സ്വാഭാവികം, അവിടെയാണ് എന്തിനാണ് വിവാഹം എന്നതിന്റെ പ്രസക്തി വരുന്നത്. ഇന്നും നമ്മുടെ സമൂഹത്തില്‍ വിവാഹം കഴിക്കത്തവരും, വിവാഹം കഴിഞ്ഞു സന്താനങ്ങള്‍ ഉണ്ടാകത്തവരും  എന്തോ വലിയ കുറ്റം ചെയ്ത ഭാവമാണ്, ഒരു പക്ഷെ ഈ ഭൂമി ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് അവരെയാരിക്കും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് കാരണം മനുഷ്യന്‍ എന്നാ മൃഗത്തിനെ ചുമന്നു ഈ ഭൂമിക്ക് സഹികെട്ടിട്ടുണ്ടയിരിക്കണം. സത്യം!!!! .ചിലര്‍ പറയാറുണ്ട്‌,  എന്ന് ഒരു പെണ്ണിനെ പോറ്റാന്‍ കഴിവുണ്ടോ അന്നെ കല്യാണം കഴിക്കാവൂ എന്ന് അപ്പോള്‍ കഴിവ് കൂടുതല്‍ ഉണ്ടെങ്കില്‍ രണ്ടോ മൂന്നോ കെട്ടാമെന്നല്ലേ അര്‍ത്ഥം . എന്തൊരു വിവരകേട്‌.. .. ,   പാശ്ചാത്ത്യ നാടുകളില്‍ ഭാര്യ ഭര്‍ത്താവ് എന്ന് പറയുന്നതില്‍  കൂടുതല്‍ അവര്‍ ഇഷ്ട്ടപെടുന്നത് പങ്കാളികള്‍ എന്ന് പറയാന്‍ ആണ് . ശരിക്കും അതാണ്‌ വേണ്ടതും , വിവാഹം അത് സ്വയം തിരഞ്ഞെടുത്ത  പങ്കാളി ആയാലും , നമ്മുടെ വീട്ടുകാര്‍ തിരഞ്ഞെടുത്ത പങ്കാളി ആയാലും എല്ലാത്തിന്റെയും അടിസ്ഥാനം സ്നേഹം തന്നെ ആണ്. വീട്ടുകാര്‍ തിരഞ്ഞെടുക്കുന്ന പങ്കാളി എന്ന് പറയുമ്പോള്‍ അതില്‍ ചില ആശയകുഴപങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട് ,പഴയ കാലത്തെ പോലെ  നിര്‍ബന്ധിച്ച്ചൊരു കല്യാണമൊന്നും ഈ കാലഘട്ടത്തില്‍ നടക്കുമെന്ന് തോന്നുന്നില്ല , പിന്നെ എന്‍റെ അമ്മ ,അച്ഛന്‍ ,സഹോദരങ്ങള്‍ എല്ലാം എന്‍റെ ഇഷ്ടത്തിനു കിട്ടിയതല്ല അത് എന്‍റെ പരിധിയില്‍ വരുന്ന കാര്യമാല്ലാത്തതുകൊണ്ടും ആ ശക്തിയില്‍ ഞാന്‍ വിശ്വസിക്കികയും ചെയുന്നു.  സത്യത്തില്‍ എന്തിനാണ് വിവാഹം എന്ന ചോദ്യത്തിന് പലര്‍ക്കും വിവധതരം  ഉത്തരങ്ങള്‍ ആയിരിക്കും. ഉത്തരങ്ങള്‍ നിങ്ങള്‍ തന്നെ കണ്ടു പിടിക്കുന്നതായിരിക്കും നല്ലത് , അതിനുള്ള ബുദ്ധിയും വിവേകവും ദൈവം നിങ്ങള്‍ക്ക് തന്നിട്ടുണ്ട്.


                                                              ശുഭം

Friday, 21 December 2012

പുതു വര്‍ഷം

ഇതാ വീണ്ടും ഒരു വര്‍ഷം കൂടി കടന്നു പോകാന്‍ പോകുന്നു, അതിനുമുന്‍പ്‌ ഔദ്യോദികമായി രണ്ടു ഉത്സവങ്ങള്‍ കൂടി, ഒന്ന് ക്രിസ്തുമസ് , പിന്നെ ഈ വര്‍ഷത്തെ അവസാന രാത്രി . ഇന്നലെകളെ കുറിച്ച് ചിന്തികരുതെന്നു ചിലര്‍ പറയാറുണ്ട്‌ വ്യെക്തിപരമായി ഞാനതില്‍ വിശ്വസിക്കുന്നു എന്നാല്‍ ജീവിതത്തില്‍ നിന്നും ഒരുവര്‍ഷം കൂടി കടന്നു പോകുന്ന ഈ സമയത്ത് വേറുതെ ഒന്ന് ആലോചിച്ചു പോവുകയാണ് .

ഈ ലോകത്തില്‍ നല്ലതും ചീത്തയുമായ ഒരു പാട് കാര്യങ്ങള്‍ ഈ വര്‍ഷം നടന്നു പലതും അതിനുമുപിലത്തെ വര്‍ഷത്തിന്റെ തുടര്‍ച്ചയും വരാനിരിക്കുന്ന നാളുകളുടെ തുടക്കവുമായിരുന്നു. എന്നെ സംബ്ബന്ധിച്ചിടത്തോളം വളരെ നല്ല വര്‍ഷമായിരുന്നു അതില്‍ പ്രധാനം പുതിയ നല്ല സുഹൃത്തുകള്‍ ആയിരുന്നു.  ദു:ഖങ്ങള്‍ ഞാന്‍ സൂക്ഷിക്കതതുകൊണ്ടാണോ എന്നറിയില്ല ഈ വര്‍ഷം ദു:ഖിക്കാന്‍ തോന്നുന്ന ഓര്‍മ്മകള്‍ ഒന്നും തന്നെ ഇല്ല, പക്ഷെ ഈ വര്‍ഷത്തെ എന്‍റെ ബാലന്‍സ് ഷീറ്റ് നോക്കിയാല്‍ എനിക്ക് ഒരുപാട് അനുഭവങ്ങള്‍ ബാക്കി ഉണ്ട് , അതില്‍ നല്ലതും ചീത്തയും ഉണ്ട് , അതെല്ലാം എന്നെ എന്ന വ്യെക്ത്തിയെ സ്വാധിനിച്ചിട്ടുണ്ട്, ഞാന്‍ കുറച്ചു കൂടി പക്ക്വത നേടി എന്നാണ് എന്‍റെ വിലയിരുത്തല്‍ . ഭാരതത്തിലെ മനുഷ്യരുടെ ശരാശരി ആയുസ് വച്ച് നോക്കുമ്പോള്‍ പകുതി ആയുസ് പിന്നിട്ടിട്ടും ഇത്രയെങ്കിലും പക്വത നേടാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. (എന്താണ് പക്വത എന്ന കാര്യം അതെനിക്ക് വിടുക ).

എല്ലയിപ്പോഴത്തെയും പോലെ രണ്ടു കാര്യങ്ങള്‍ ആണ് എന്‍റെ മനസിനെ അലട്ടികൊണ്ടിരുക്കുന്നത്, ജീവിതം മുന്‍ക്കൂട്ടി നിശ്ചയിച്ചു ജീവിക്കണോ അതോ വരും പോലെ വരട്ടെ എന്ന് ജീവിക്കണോ? വരും പോലെ വരട്ടെ എന്നാ ജീവിതമായിരുന്നു ഇത്രയും കാലം.പക്ഷേ  ഇത്രയും കാലത്തെ ജീവിതം അതില്‍ നഷ്ട്ടങ്ങളുടെയോ , ലാഭങ്ങളുടെയോ കണക്കെടുക്കാന്‍ എനിക്ക്
താല്പര്യമില്ല. ഇനി ഒരു മാറ്റം ഞാന്‍ ആഗ്രഹിക്കുന്നുമില്ല. അങ്ങനെ നോക്കുമ്പോള്‍ പുതുവര്‍ഷം എനിക്കൊരു പുതുമയായി തോന്നുന്നില്ല ജീവിതത്തില്‍ പുതുവര്‍ഷം ആക്ഖ്ഹോഷിച്ചത് ഒരിക്കല്‍ മാത്രം. അത് വെറും ഒരു സുഹൃത്തുകളുടെ കൂട്ടായ്മ എന്നതില്‍ ഉപരി എനിക്കൊന്നും തോന്നിയിട്ടില്ല. അല്ലെങ്കില്‍ തന്നെ ഈ പുതുവര്‍ഷം എന്നാല്‍ എന്താ ? തികച്ചും ഔദ്യോദികം മാത്രം.  ഒരു മലയാളി ബുദ്ധി ജീവിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മുതാളിത്ത സമൂഹത്തിന്റെ കണക്കുകള്‍ കൂട്ടി അവന്റെ ലാഭവും നഷ്ട്ടവും തിരിച്ചറിയാനുള്ള ഒരു തരം കൊലോണിയില്‍ ചിന്താധാര.

ഒരിക്കലെങ്കിലും മുന്‍കൂട്ടി നിശ്ചയിക്കാതെ നമുക്ക് ജീവിക്കാന്‍ സാധിക്കുമോ ? എങ്കില്‍ ഈ പുതുവര്‍ഷം നമുക്ക് വെറുമൊരു ദിവസം മാത്രം ആയിരിക്കും.
ആപ്പിള്‍ മരച്ചുവട്ടില്‍ ഇരുന്നാല്‍ എന്റെ തലയില്‍ ആപ്പിള്‍ വിഴും എന്ന് ന്യൂട്ടന്‍ ചിന്തിചിരുന്നെകില്‍  ഭൌതികശസ്ത്രത്തില്‍ ന്യൂട്ടന്‍ എന്നാ നാമം നാം കേള്‍കെണ്ടിവരില്ലായിരുന്നു .ചിലര്‍ അതിനെ വിധി എന്നു പറയും ചിലര്‍ അനുഭവം എന്നും, അനുഭവം എന്ന് കേള്‍ക്കാനാണ് എനിക്കിഷ്ട്ടം. നമ്മള്‍ അറിയാതെ തന്നെ നമ്മുടെ അനുഭവങ്ങള്‍ നമ്മെ സ്വാധിനിച്ചുകൊണ്ടിരിക്കും അതിനു പ്രത്യേകം ഒരു മുന്‍കരുതലോ ഒന്നും ആവശ്യമില്ല അത് താനേ വരും ഒരാള്‍ നമ്മുടെ പേര് ചോദിക്കുമ്പോള്‍ നാം മറുപടി പറയുന്നപോലെ .

ഈലോകത്തിന്റെ എല്ലാ സംശയങ്ങളുടെയും ഉത്തരങ്ങള്‍ നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ട് എന്നാണു കേട്ടിട്ടുള്ളത് , നമ്മുടെ അനുഭവങ്ങള്‍ അത് നമ്മളെ സംബന്ധിച്ച് നല്ലതോ ചീത്തയോ ആയികൊള്ളട്ടെ  അതിനെ നമ്മള്‍ അംഗീകരിക്കാന്‍ തുടങ്ങില്‍യാല്‍ നാം തന്നെ അറിയാതെ നമ്മുടെ ഉള്ളിലുള്ള ഉത്തരങ്ങള്‍ താനേ പുറത്തു വരും. അങ്ങനെതന്നെയാണ് ഈ ലോകം ഇത്രയും കാലം നിലനിന്നതും, എല്ലാം യദ്രിസ്ചികമായ കണ്ടുപിടുത്തങ്ങള്‍ ആയിരുന്നു വേറെ എന്തിനോ വേണ്ടിയുള്ള തിരച്ചിലില്‍ കിട്ടിയതാണവ. ഓരോ പുലരിയും ,ഓരോ സന്ധ്യയും ഒരോ നിമിഷവും നമുക്ക് പുതിയത് തന്നെ , എന്തുകൊണ്ട് നാം അത് ആക്ഖോഷിക്കുന്നില്ല ? ഓരോ നിമിഷവും പുതുവര്‍ഷം പോലെ ആക്ഖോഷിക്കൂ പുതിയ അനുഭവങ്ങളെ  നേടൂ.....




Thursday, 20 December 2012

ഞാന്‍

എല്ലാവരും എന്നെ പോലെ ആണോ എന്ന് എനിക്കറിയില്ല എന്നാല്‍ കുറച്ചൊക്കെ എന്നെ പോലെ ചിന്തിക്കുന്നവര്‍ ഉണ്ട് അവരില്‍ പലരും എന്റെ സുഹൃത്തുക്കളുമാണ്. എന്നാല്‍ ഞാന്‍ അറിയാത്ത എന്നെ അറിയാത്താ എന്നെ പോലെ ചിന്തിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഈ ഭൂമിയില്‍ ഉണ്ട്, കാരണം ഞാന്‍ ഒരു സാധാരണ മനുഷ്യന്‍ ആണ്,

ഞാന്‍  ഒരു സാധാരണ ' മനുഷ്യന്‍' ആയതുകൊണ്ടും  അതിലുപരി ഒരു മലയാളി ആയത് ക്കൊണ്ടും കുറച്ചു അഹങ്കാരവും (എന്തിനാണെന്ന് എനിക്കുപോലും അറിയില്ല) അല്ലങ്കില്‍ ജാഡ , പിന്നെ അസൂയ പരദൂഷണം ആങ്കലെയത്തില്‍ പറയുകയാണെങ്കില്‍ ഗോസ്സിപ്‌ എന്ന് വേണ്ട ഒരു മലയാളിക്ക് വേണ്ട എല്ലാ ഗുണങ്ങളും എനിക്കുണ്ട്, പിന്നെ ലോകത്തിലെ എന്ത് കരയ്തിനെ കുറിച്ചും എനിക്ക് എന്റേതായ അഭിപ്രായവും ഉണ്ട്.

എവിടെയോ വായിച്ചിട്ടുണ്ട് സത്യത്തില്‍ നാം നമ്മുടേതെന്നു പറയുകയും നമ്മുടേതായി അച്ച്ടിച്ചു വരുകയും അതില്‍ നാം അഹങ്കരിക്കുകയും ചെയുമ്പോള്‍ ഇതെല്ലാം നമ്മുടെ സ്വന്തം സൃഷ്ട്ടികലാണോ? ഒന്ന് ചിന്തിച്ചാല്‍ മനസിലാകും  ഒരു നിമിഷം നാം ഒന്ന് കണ്ണടച്ച് പിടിക്കു നിങ്ങള്‍ക്കു ചുറ്റും നിങ്ങളുടെ അധ്യാപകരുടെ മാതാപിതാക്കളുടെ സുഹൃത്തുകളുടെ നിങള്‍ വായിച്ച പുസ്തകങ്ങളുടെ എല്ലാം ശബ്ദം കേള്‍ക്കാന്‍ കഴിയും ഇതില്‍ എവിടെയാണ് നിങ്ങളുടെതെന്നു പറയുവാനുള്ളത്. അതുകൊണ്ട് ഞാനും ആ പാത തന്നെയാണ് തുടരുന്നത്. എന്റെതെന്നു പറയാന്‍ ഇപ്പൊ ഒന്നും ഇല്ല എന്റെ കയ്യിലെ അവശേഷിക്കുന്ന പണം പോലും എന്റേതല്ല അത് ഞാന്‍ ജീവിക്കുന്ന  രാജ്യത്തെ സര്‍ക്കാരിനു സ്വന്തം ഞാന്‍ അത് ഉപയോഗിക്കുന്നു അത്രമാത്രം